America

എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും

Published

on

വാന്‍കൂവര്‍, ബ്രിട്ടീഷ് കൊളംബിയ: എന്‍എസ്എസ്  ഓഫ് ബ്രിട്ടീഷ്  കൊളംബിയയുടെ ഒന്നാം വാര്‍ഷികവും സുവനീര്‍ പ്രകാശവും സമുചിതമായി ആഘോഷിച്ചു.  നിരവധി കലാകാരന്‍മാരും കലാകാരികളും മറ്റു പ്രമുഖരുമടങ്ങുന്ന സദസ് വാര്‍ഷികാഘോഷത്തെ ഫേസ് ബുക്ക് ലൈവില്‍ നിറപ്പകിട്ടാക്കി തീര്‍ത്തു. വാര്‍ഷിക സുവനീര്‍ "മയൂഖ"ത്തിന്റെ പ്രകാശനം ഇന്ത്യന്‍ കോണ്‍സുല്‍  ജനറലായ ശ്രീ. മനീഷാണ് നിര്‍വഹിച്ചത്.  പ്രസിഡന്റ് തമ്പാ മോനൂര്‍ മോഹന്‍ അദ്ധ്യക്ഷത  വഹിച്ചു.
പരിപാടിയുടെ ദൃശ്യാവതരണം അനുപമ നായരാണ് നിര്‍വഹിച്ചത്. ജോയിന്റ് ജനറല്‍ സെക്രട്ടറി ഒ.വി . പ്രശാന്ത് നന്ദി പറഞ്ഞു.  

മയൂഖത്തിന്റെ ഉള്ളടക്കം സര്‍ഗാത്മകതയും ചിന്തയും സമന്വയിപ്പിച്ച ലേഖനങ്ങളും ചെറു കഥകളും കവിതകളുംകൊണ്ട് സമ്പന്നമാണ് . ഡോ. സാം പ്രസാദ് ,  ഡോ. സുലോചന എന്നിവരുടെ ലേഖനങ്ങളും മയൂഖത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് ആരംഭിച്ച് ഇപ്പോഴും കോവിഡ് കാലത്തിലൂടെ കടന്നുപോകുന്ന എന്‍ എസ് എസിന്റെ പ്രവര്‍ത്തനവും വിജയവും പ്രശംസാവഹമാണ്. നിരവധി പരിപാടികള്‍ ഇതിനകം  വിജയകരമായി നടപ്പാക്കുകയും ചെയ്തത് വലിയ നേട്ടമായി. ഇതില്‍ എടുത്തുപറയേണ്ടത് കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ഷെല്‍ട്ടര്‍ ഹോമിലെ നൂറില്‍പരം അന്തേവാസികള്‍ക്ക് വിഭവസമൃദ്ധമായ ആഹാരം നല്‍കാന്‍ കഴിഞ്ഞു എന്നതാണ്. തുടര്‍ന്ന് നവരാത്രി ഉത്സവം സമുചിതമായി കൊണ്ടാടിയതാണ്. ഒമ്പത് ദിവസവും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ധാരാളം കലാകാരന്‍മാരും കലാകാരികളും പ്രമുഖരും പങ്കെടുത്ത് പരിപാടി ധന്യമായി. മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പ ഭജനയും സംഘടിപ്പിച്ചത് ഭക്തി സാന്ദ്രവും വേറിട്ട അനുഭവവും പകര്‍ന്നു.  

പിന്നീട് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നാല് വെബിനാറുകളും സംഘടിപ്പിച്ചു. ഇതില്‍ കാനഡയിലേയും ഇന്ത്യയിലേയും ലോകത്തെ മറ്റു പ്രമുഖരായ ആരോഗ്യ വിദഗ്ധരും പങ്കെടുത്തത് ഏവര്‍ക്കും വിജ്ഞാനപ്രദവും അനുഗ്രഹവുമായി. ഒരുവര്‍ഷംകൊണ്ട് എന്‍എസ് എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ നടപ്പിലാക്കിയ പദ്ധതികളും നേട്ടവും മലയാളി സമൂഹത്തിന് ഏറെ അഭിമാനം പകരുന്നതാണ്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു. എന്നില്‍ മോദി നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ പ്രതിഷേധം

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

നമ്മൾ ബന്ധുക്കളോ?  ഇന്ത്യയിലെ  ബൈഡന്മാരെ  പരാമർശിച്ച്  മോദിയോട് പ്രസിഡന്റ്

ഇന്ത്യ വളരുമ്പോൾ ലോകം വളരുമെന്ന്  മോദി; പ്രധാനമന്ത്രിയും സംഘവും മടങ്ങി 

ഇന്ത്യക്കു 157 പുരാവസ്തുക്കൾ അമേരിക്ക കൈമാറി

പ്രധാനമന്ത്രിക്കെതിരെ  നാല് ഗ്രൂപ്പുകൾ യു.എന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു 

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം

ന്യു യോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

പ്രസിഡണ്ട് ബൈഡന്റെ ജനപ്രീതിയിൽ ഇടിവ്

Kerala siblings move heaven and earth; Qualcomm to help India fully wired (Kurian Pampadi)

ടെക്സസ് അതിർത്തിയിലെ പാലത്തിനടിയിൽ ഇപ്പോൾ അഭയാർഥികളില്ല

അനീതികള്‍ക്കതിരെ ശബ്ദമുയര്‍ത്തുക ലക്ഷ്യമെന്ന് ഡോ. ദേവി നമ്പ്യാപറമ്പില്‍

26/11 മുംബൈ തീവ്രവാദ ആക്രമണങ്ങളിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും

അബ്ബജാനും' 'ഖബറിസ്ഥാനും' തെരഞ്ഞെടുപ്പു രാഷ്ട്രീയ കുടിലതയും (ദല്‍ഹികത്ത് : പി.വി.തോമസ്)

നാന്‍സി പെലോസിയുടെ മേശയില്‍ കാല്‍ കയറ്റിവച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന്

ഫോര്‍ട്ട് വര്‍ത്തില്‍ കത്തുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്നും കുട്ടിയുള്‍പ്പെടെ മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാം വാര്‍ഷികവും സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു

ഹെയ്ത്തി അഭയാര്‍ത്ഥികളെ തുരത്താന്‍ കുതിരകളെ ഉപയോഗിച്ചത് തെറ്റായ നടപടിയെന്ന് ബൈഡന്‍

അതിര്‍ത്തിയിലെ കുതിരപ്പട നിരോധനം(കാര്‍ട്ടൂണ്‍: സിംസണ്‍)

ഫിയക്കോന വെബിനാര്‍ സെപ്തംബര് 27 നു, മുഖ്യ പ്രഭാഷണം ഷാരോണ്‍ എയ്ഞ്ചല്‍

കേരളാ ക്രിക്കറ്റ്‌ ലീഗ്‌ യുഎസ്എ ആറാം സീസണിൽ ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍

മിഷന്‍ ടൈംസ് പ്രകാശനം ചെയ്തു

ന്യൂയോർക്കിലും കാനഡയിലും മഹാബലിമാർ രണ്ടു തലമുറയിൽ നിന്ന് (ജോസ് കാടാപുറം)

Fiacona is cautious for a good reason while welcoming the Prime Minister to the US

യുഎസ് ഫെല്ലോസ് പ്രോഗ്രാമില്‍ ഇടംപിടിച്ച് മലയാളി സംരംഭം

സൂസി ചെറിയാന്‍ (74‍) അന്തരിച്ചു

ജോർജ് ജോസഫ് (സജി-45) ചക്കാലക്കുന്നേൽ അന്തരിച്ചു

പ്രധാനമന്ത്രി മോദി: ക്വാഡ് ഇന്തോ-പസഫിക്കിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

പ്രധാനമന്ത്രി മോഡിക്കെതിരെ നാളെ രാവിലെ ന്യു യോർക്കിൽ പ്രതിഷേധ റാലി

View More