Image

ഒളിംപിക്സ് ബാഡ്‌മിന്റണ്‍ സെമിയില്‍ സിന്ധുവിന് തോല്‍വി

Published on 31 July, 2021
ഒളിംപിക്സ് ബാഡ്‌മിന്റണ്‍ സെമിയില്‍ സിന്ധുവിന് തോല്‍വി
ടോക്യോ ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ ഇന്നു പൊലിഞ്ഞു. വനിതകളുടെ ബാഡ്മിന്റണില്‍ ഇന്ത്യന്‍ സെന്‍സേഷനായിരുന്ന പി.വി. സിന്ധുവിന് കഴിഞ്ഞ തവണ റിയോയില്‍ നേടിയ വെള്ളിപ്പതക്കം പൊന്നാക്കി മാറ്റാനായില്ല. ഇന്നു നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്ബര്‍ താരം തായ് സു യിങ്ങിനോടു നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തോല്‍വി സമ്മതിച്ചു. 18-21, 12-21 എന്ന സ്‌കോറിനാണ് തായ്‌പേയ് താരം ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുടച്ചത്.

മത്സരത്തിന്റെ ആദ്യ സര്‍വ് മുതല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ച തായ്‌പേയ് താരം ഒരു ഘട്ടത്തിലും സിന്ധുവിന് മേല്‍കൈ നല്‍കാന്‍ തയാറായില്ല. കഴിഞ്ഞ മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച സിന്ധുവിനെതിരേ വ്യക്തമായ ഗെയിം പ്ലാനോടെയാണ് തായ്‌പേയ് താരം ഇറങ്ങിയത്.

ഇവര്‍ തമ്മില്‍ അവസാനം കളിച്ച 19 മത്സരങ്ങളില്‍ 14ലും തായ് സീ യിംഗ് ആണ് വിജയിച്ചത്. അതിനാല്‍ തന്നെ മത്സരത്തിനു മുമ്ബ് സിന്ധുവിന് മേല്‍ അധിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

ആദ്യ ഗെയിമില്‍ ശക്തമായി പൊരുതിയെങ്കിലും രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരത്തെ തീര്‍ത്തും നിഷ്‌പ്രഭമാക്കുന്ന പ്രകടനമായിരുന്നു തായ് സീ യിംഗ് പുറത്തെടുത്തത്. നേരത്തെ തന്നെക്കാള്‍ റാങ്കിംഗില്‍ മുന്നിലുള്ള അകേന്‍ യമാഗുച്ചിയെ കടുത്ത പോരാട്ടത്തിനാടുവില്‍ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സിന്ധു സെമിയില്‍ കടന്നത്. 21-13, 22-20നാണ് ജാപ്പനീസ് താരമായ യമാഗുച്ചിയുടെ വെല്ലുവിളി സിന്ധു മറികടന്നത്. മത്സരം 56 മിനിട്ട് നീണ്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക