Image

ആദില്‍ അന്‍സാറിന്റെ പുതിയ ഗാനം 'മക്കാ മണല്‍ത്തരി' പുറത്തിറങ്ങി

Published on 31 July, 2021
 ആദില്‍ അന്‍സാറിന്റെ പുതിയ ഗാനം 'മക്കാ മണല്‍ത്തരി' പുറത്തിറങ്ങി


ഡബ്ലിന്‍ :അയര്‍ലന്‍ഡ് മലയാളികളുടെ പ്രിയ ഗായകന്‍ സാബു ജോസഫ് സംഗീത സംവിധാനം നിര്‍വഹിച്ച് ആദില്‍ അന്‍സാര്‍ ആലപിച്ച ' മക്കാ മണല്‍ത്തരി' എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു.

ഹനീഫ ബാബുവിന്റെ വരികള്‍ക്ക് ഓര്‍ക്കസ്ട്രഷന്‍ നിര്‍വഹിച്ചിരിക്കുന്നത് കെ.ടി. ജയപ്രകാശ്
ആണ്. അയര്‍ലന്‍ഡിന്റെ മനോഹാരിതയും തമിഴ് ബീറ്റ്‌സ് ഡാന്‍സ് ഗ്രൂപ്പിന്റെ കൊറിയോഗ്രഫിയും ഈ ഗാനത്തെ തികച്ചും വ്യത്യസ്തമാക്കുന്നു. രതിശങ്കറിന്റെ മേല്‍നോട്ടത്തില്‍ അയര്‍ലന്‍ഡിലെ അറിയപ്പെടുന്ന കലാകാരന്മാരാണ് ഈ ഗാനത്തില്‍ നൃത്തം ചെയ്തിരിക്കുന്നത്.
ഫോട്ടോ ഫാക്ടറി അയര്‍ലന്‍ഡ് ചിത്രീകരിച്ച ഈ ഗാനം ബ്രൈറ്റ് എ എം ജെ എന്റര്‍ടൈന്‍സ്‌മെന്റിന്റെ ബാനറില്‍ റിലീസായി ഇതിനോടകം തന്നെ അന്പതിനായിരത്തിലധികം പേര്‍ കണ്ടു കഴിഞ്ഞിരിക്കുന്നു.

റിപ്പോര്‍ട്ട് :ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക