Image

കുഞ്ഞിനെ കാത്തിരിക്കുന്ന സൗഭാഗ്യയ്ക്ക് അമ്മ താര കല്യാണ്‍ നല്‍കിയ സമ്മാനം

Published on 31 July, 2021
കുഞ്ഞിനെ കാത്തിരിക്കുന്ന സൗഭാഗ്യയ്ക്ക് അമ്മ താര കല്യാണ്‍ നല്‍കിയ സമ്മാനം



സോഷ്യല്‍ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷ് വീഡിയോകളിലൂടെ തിളങ്ങിയ താരം പിന്നീട് ടിക് ടോക്കിലും സജീവമായി. നര്‍ത്തകനായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ചക്കപ്പഴം എന്ന പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെ നേരത്തെ അവതരിപ്പിച്ചിരുന്നത് അര്‍ജുനായിരുന്നു. 

ഇപ്പോള്‍ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. അടുത്തിടെയാണ് സൗഭാഗ്യ ഗര്‍ഭിണിയാണെന്ന വിവരം ദമ്പതികള്‍ പങ്കുവെച്ചത്. ഇപ്പോഴിതാ കുഞ്ഞിനെ കാത്തിരിക്കുന്ന സൗഭാഗ്യ വെങ്കിടേഷിന് അമ്മ താര കല്യാണ്‍ നല്‍കിയ അപ്രതീക്ഷിത  സമ്മാനത്തെക്കുറിച്ചുള്ള വിശേഷമാണ് പങ്കുവച്ചിരിക്കുന്നത്. 

കുഞ്ഞിനെ മടിയിലിരുത്തി ലാളിക്കുന്ന അമ്മയുടെ ചിത്രമാണ് സൗഭാഗ്യക്ക് താര സമ്മാനമായി നല്‍കിയത്. താര തന്നെ വരച്ചതാണ് ഈ ചിത്രം.' ഇത് എന്റെ അമ്മ വരച്ച മനോഹരമായ ചിത്രം, ഇത് ഞാനും എന്റെ മിട്ടുവും (ജനിക്കാനിരിക്കുന്ന ഞങ്ങളുടെ കുഞ്ഞ്) ആണത്രെ... ഇത് പോസ്റ്റ് ചെയ്യാതിരിക്കാന്‍ സാധിക്കുന്നില്ല..' എന്നാണ് സൗഭാഗ്യ  കുറിച്ചിരിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക