Image

നായാട്ട്‌ ഈ മാസം കാണേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്റെയും പ്രശംസ

Published on 31 July, 2021
നായാട്ട്‌ ഈ മാസം കാണേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്റെയും പ്രശംസ


ഒടിടി പ്ലാറ്റ്‌ഫോമില്‍ വന്‍ വിജയം നേടിയ കുഞ്ചാക്കോബോബന്‍ നിമിഷാവിജയന്‍ ചിത്രം നായാട്ടിന്റെ റീമേക്ക് അവകാശം സ്വന്തമാക്കാന്‍ വന്‍ ബാനറുകള്‍ രംഗത്ത്. തമിഴില്‍ ഗൗതം മേനോന്‍ സിനിമ ഒരുക്കുമ്പോള്‍ ഹിന്ദിയില്‍ ജോണ്‍ ഏബ്രഹാമിന്റെ കമ്പനിയും തെലുങ്കില്‍ അല്ലു അര്‍ജുനുമാണ് റീമേക്ക് അവകാശം വാങ്ങിച്ചിരിക്കുന്നത്. തീയറ്ററില്‍ എത്തിയ സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്.

ചിത്രം ഓണ്‍ലൈനിലൂ?ടെ കണ്ടതോടെ അന്യഭാഷാ പ്രമുഖര്‍ സിനിമയെ അഭിനന്ദിച്ചു രംഗത്ത് വന്നിരുന്നു. ചാര്‍ലിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതായിരുന്നു രചന. 

ഈ മാസം കാണേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്തി ന്യൂയോര്‍ട്ട് ടൈംസും സിനിമയെ തെരഞ്ഞെടുത്തിട്ടുണ്ട്. അഞ്ച് സിനിമകളുടെ കൂട്ടത്തിലാണ് ഏക ഇന്ത്യന്‍ ചിത്രമായി നായാട്ടും ഇടംപിടിച്ചത്. മൊറോക്കന്‍ ചിത്രം ദ് അണ്‍നൗണ്‍ സെയ്ന്റ്, ഹംഗറി ചിത്രം സ്വീറ്റ്, അംഗോള ചിത്രം എയര്‍ കണ്ടിഷനര്‍, ചിലെ ചിത്രം ലിന ഫ്രം ലിമ എന്നിവയാണ് പട്ടികയെ മറ്റ് നാല് സിനിമകള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക