Image

ജനാഭിമുഖ വി.കുര്‍ബാന അര്‍പ്പണം: നിലവിലെ രീതി തന്നെ തുടരണമെന്ന് ഇരിങ്ങാലക്കുട വൈദിക കൂട്ടായ്മ

Published on 31 July, 2021
ജനാഭിമുഖ വി.കുര്‍ബാന അര്‍പ്പണം: നിലവിലെ രീതി തന്നെ തുടരണമെന്ന് ഇരിങ്ങാലക്കുട വൈദിക കൂട്ടായ്മ

ഇരിങ്ങാലക്കുട: ക്രൈസ്തവ സഭയിലെ വി.കുര്‍ബാന അര്‍പ്പണ രീതി നിലവിലേത് തന്നെ തുടരണമെന്ന് ഇരിങ്ങാലക്കുട രൂപത വൈദിക കൂട്ടായ്മ. ജനാഭിമുഖ ബലിയര്‍പ്പണ രീതി തുടരേണ്ടത് മുഴുവന്‍ വിശ്വാസി സമൂഹത്തിന്റെയും ആവശ്യമാണെന്നും വൈദിക കൂട്ടായ്മ വ്യക്തമാക്കി. 
ഇതുസംബന്ധിച്ച അഭിപ്രായം അടുത്ത മാസം നടക്കുന്ന മെത്രാന്‍ സിനഡില്‍ അവതരിപ്പിക്കും. 

ബലിയര്‍പ്പണത്തിലെ അജപാലനപരവും സാംസ്‌കാരികവും മാനുഷികവുമായ അടയാളവിഷ്‌കാരത്തെ ഒരു വിശ്വാസ പ്രതിസ്നധിയായി കണക്കാക്കുകയോ അവതരിപ്പിക്കുകയോ ചെയ്യരുതെന്നും വൈദിക കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു. 
            



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക