Image

ഉത്തര്‍പ്രദേശില്‍ ജഡ്ജിയെ കൊലപ്പെടുത്താന്‍ ശ്രമം; പോക്സോ കേസ് പ്രതിയെന്ന് സംശയം

Published on 31 July, 2021
ഉത്തര്‍പ്രദേശില്‍ ജഡ്ജിയെ കൊലപ്പെടുത്താന്‍ ശ്രമം; പോക്സോ കേസ് പ്രതിയെന്ന് സംശയം

ഉത്തര്‍പ്രദേശ്: ഝാര്‍ഖണ്ഡില്‍ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിയെ കൊലപ്പെടുത്താന്‍ ശ്രമം. ഫത്തേപ്പൂര്‍ പോക്സോ കോടതി ജഡ്ജി മുഹമ്മദ് അഹമ്മദ് ഖാനെയാണ് എസ്.യു.വി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ജഡ്ജി സഞ്ചരിച്ച വാഹനത്തിലേക്ക് എസ്.യു.വി ഇടിച്ചുകയറ്റുകയായിരുന്നു. ജഡ്ജി ഇരുന്ന ഭാഗം ലക്ഷ്യമാക്കി മൂന്ന് തവണ ഇടിച്ചു. തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ജഡ്ജി പറയുന്നു. കാറിലുണ്ടായിരുന്ന ജഡ്ജിയുടെ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റു.

പോക്സോ കേസില്‍ പ്രതിയായ കൗശാംബി സ്വദേശിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ തള്ളിയതിന് പിന്നീട് ജഡ്ജിക്ക് നേരെ വധഭീഷണി ഉണ്ടായിരുന്നു. ആ കേസിലെ പ്രതികള്‍ക്ക് ഇപ്പോഴത്തെ ആക്രമണവുമായി ബന്ധമുണ്ടാകാമെന്നും പരാതിയിലുള്ളത്. എസ്.യു.വി വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഝാര്‍ഖണ്ഡില്‍ ജഡ്ജിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയും സ്വമേധയാ കേസെടുത്തിരുന്നു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ എസ്.ഐ.ടിയാണ് കേസന്വേഷിക്കുന്നത്. ഓഗസ്റ്റ് 3ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എസ്.ഐ.ടിയോട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ സംഭവത്തിന്റെ ആഘാതം തുടരുന്നതിനിടെയാണ് ഇപ്പോള്‍ യുപിയിലും നിയമജ്ഞന്‍ ആക്രമിക്കപ്പെടുന്നത്.

ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുമ്പാണ് ഉത്തര്‍പ്രദേശില്‍ മറ്റൊരു ജഡ്ജിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഫത്തേര്‍പൂര്‍ പോക്സോ  സ്പെഷ്യല്‍ കോടതി ജഡ്ജി മുഹമ്മദ് അഹമദ് ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. ഔദ്യോഗിക ആവശ്യത്തിനായി പ്രയാഗ് രാജിലേക്ക് നടത്തിയ യാത്രക്കിടെയായിരുന്നു സംഭവം.<


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക