America

ലാനാ സാഹിത്യ അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

പി.ഡി. ജോര്‍ജ് നടവയല്‍

Published

on

ഡാളസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന)  പന്ത്രണ്ടാമത് ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച്  ലാനാ സാഹിത്യ അവാര്‍ഡുകള്‍ സമ്മാനിയ്ക്കുമെന്ന് ലാനാ പ്രസിഡന്റ്  ജോസെന്‍ ജോര്‍ജ് പ്രസ്താവിച്ചു.  ലാനാ സാഹിത്യ അവാര്‍ഡ് നിര്‍ണ്ണയത്തിലേക്ക്  കൃതികള്‍ ക്ഷണിച്ചു.

നോവല്‍, കഥാസമാഹരം, കവിതാ സമാഹാരം എന്നീ വിഭാഗങ്ങളിലുള്ള രചനകള്‍ക്കാണ് ലാനാ അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. അവാര്‍ഡിനു സമര്‍പ്പിക്കുന്ന പുസ്തകങ്ങള്‍ 2019, 2020, 2021 വര്‍ഷങ്ങളിലേതിലെങ്കിലും ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം.  ലാനാ 2021 കണ്‍ വെന്‍ഷനില്‍ പങ്കെടുക്കുന്ന ലാനാ അംഗങ്ങളുടെ കൃതികള്‍ മാത്രമാണ് പരിഗണിക്കുക. 2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച്ച രാത്രി 12 മണിയ്കൂള്ളില്‍ (അമേരിക്കന്‍ സെന്‍ട്രല്‍  ഡേ ലൈറ്റ് ടൈം) സമര്‍പ്പിക്കുന്ന കൃതികളേ പരിഗണിയ്ക്കാന്‍ നിര്‍വാഹമുള്ളൂ.

സാഹിത്യ  നിരൂപകര്‍ മാത്രമുള്ള വിധികര്‍തൃസമിതിയാണ്  (ജഡ്ജിങ്ങ് പാനല്‍) അവാര്‍ഡിന്നര്‍ഹരെ നിശ്ചയിക്കുക. ലാനാ അഡ്വൈസറി കമ്മിറ്റി (ഉപദേശക സമിതി)യാണ് ജഡ്ജസ് പാനലിനെ തിരഞ്ഞെടുക്കുക.  ലാനയുടെ ഏതെങ്കിലും കമ്മിറ്റികളില്‍ അംഗങ്ങളായുള്ളവരുടെ രചനകള്‍ അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതല്ല. ജഡ്ജിങ്ങ്പാനലിന്റെ വിധി അന്തിമമായിരിക്കും.

കൃതികള്‍ അയക്കേണ്ടത് ലാനാ അഡ്വൈസറി കമ്മിറ്റി പ്രസിഡന്റും മുന്‍ ലാനാ പ്രസിഡന്റും സാഹിത്യകാരനുമായ ജോണ്‍ മാത്യുവിന്റെ മേല്‍വിലാസത്തിലേക്കാണ്. John Mathew, 17907 Adobe Trace Lane, Houston, TX 77084-3993, Phone: 281 815 5899. പുസ്തകങ്ങളുടെ മൂന്നു കോപ്പികള്‍ വീതം അയയ്ക്കണം.

ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ പന്ത്രണ്ടാമത് ദേശീയ കണ്‍വെന്‍ഷന്‍, ഒക്ടോബര്‍ 1 വെള്ളി, 2 ശനി, 3 ഞായര്‍ തീയതികളില്‍, ചിക്കാഗോയില്‍, 'സുഗതകുമാരി നഗറിലാണ് നടക്കുക. ലാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താമസ സൗകര്യം ഒരുക്കുന്നത് ഫോര്‍ പോയിന്റ്   ഷെരട്ടോണ്‍, ഒഹേര്‍ ഹോട്ടലിലാണ്. (Four Points by Sheraton Mount Prospect O’Hare,  2200 Elmhurst Rd, Mt Prospect, IL 60056, Phone: (847) 290-0909). സമ്മേളനങ്ങള്‍ ക്രമീകരിക്കുന്നത് ചിക്കാഗോ ക്‌നാനായ കാത്തലിക് സെന്ററിലാണ് (1800 E Oakton tSreet, Des Plaines, IL 60018).

ലാനയുടെ വെബ് സൈറ്റ് (http://lanalit.org)ലും ഫേസ്ബുക്ക് പേജിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. അന്വേഷണങ്ങള്‍ക്ക്: ലാനാ പ്രസിഡന്റ്   ജോസന്‍ ജോര്‍ജ് (469 767 3208), ജനറല്‍ സെക്രട്ടറി അനിലാല്‍  ശ്രീനിവാസന്‍ (630 400 9735, ട്രെഷറര്‍ കെ. കെ. ജോണ്‍സണ്‍ (lanalit.org), വൈസ്പ്രസിഡന്‍റ് ജെയിന്‍ ജോസഫ് (lanalit.org), ജോയിന്റ് സെക്രട്ടറി ജോര്‍ജ്ജ് നടവയല്‍ (lanalit.org) .

Facebook Comments

Comments

  1. ഞാൻ നല്ല സരസൻ എഴുത്തുകാരനാണ്. ഒത്തിരി ഒത്തിരി ബുക്കുകൾ എഴുതിയിട്ടുണ്ട്. കവിത ലേഖനം ചെറുകഥ ചരിത്രം എല്ലാം ഉണ്ട്. ഞാൻ ഒരിത്തിരി കാശു കൊടുത്തു നാട്ടിൽ എഴുതുകയാണ് പതിവ്. ചുമ്മാ കുത്തിയിരുന്ന് കുത്തിയിരുന്ന് തല പുണ്ണാക്കി ചിന്തിച്ച് ഭാവന വരുത്തി പൊട്ടൻ മാരുടെ മാതിരി എഴുതുന്ന പതിവ് എനിക്കില്ല. ഒരിത്തിരി ചക്രം കൊടുത്തു നാട്ടിൽനിന്ന് എഴുതി വരുത്തി ഇവിടെ നാട്ടാരുടെ മുമ്പിൽ വച്ച് പ്രസാധനം നടത്തുകയാണ് പതിവ്. പിന്നെ നാട്ടിൽ വച്ച് കൂടി നടത്താമല്ലോ. അതുവഴി ഒക്കെ എനിക്ക് പൊന്നാടയും ഫലകവും ലഭിച്ചിട്ടുണ്ട്. എൻറെ പ്രിയപ്പെട്ട ലാന ചേട്ടന്മാരെ ഇപ്രാവശ്യവും ഞാൻ എൻറെ കൃതികൾ അയച്ചു തരാം കേട്ടോ. കാണേണ്ട മാതിരി നിങ്ങളെയൊക്കെ കണ്ടു കൊള്ളാം കേട്ടോ സമ്മാനം കവിത സമ്മാനം എനിക്കുള്ള സാഹിത്യ സമ്മാനം റിസർവ് ആയി വെച്ചേക്കണം കേട്ടോ. എൻറെ മഹത്തായ പ്രവർത്തനവും രചനകളും ആസ്പദമാക്കി നല്ലതായി പത്രങ്ങളിൽ ഒരു ഫ്യൂചർ കൊടുത്തേക്ക് കേട്ടോ പിന്നെ ഫലകങ്ങളും പൊന്നാടയും വാങ്ങാനുള്ള ഉള്ള ഒരു തുകയും ഞാൻ അലാനക്ക് തന്നേക്കാം. പിന്നെ ജഡ്ജ് ആയിട്ട് നല്ല പേരുള്ള വല്ലവരെയും അങ്ങ് വെച്ചേക്കണേ അത്രതന്നെ. കൃതികൾ ജഡ്ജസ് വായിച്ചു നോക്കണം എന്ന് പോലുമില്ല. ചുമ്മാ അങ്ങ് പ്രഖ്യാപിച്ചാൽ മതി. . എന്തായാലും എംഎ കാരന് ഇന്ന് എസ്എസ്എൽസി കാർ മാർക്കിടുന്ന കാലമാണല്ലോ ഇത്. പിന്നെ ആര് എന്ത് ചോദിക്കാൻ. അങ്ങനെ സമ്മാനം ഉറപ്പായി എനിക്ക് തന്നാൽ ഞാൻ മുൻകൂറായി രജിസ്റ്റർ ചെയ്തു ഒരു നല്ല തുക സ്പോൺസര്ഷിപ്പ് ആയി നിങ്ങൾക്ക് ഏവർക്കും തന്നേക്കാം. അത് പോരെ? അഥവാ നിങ്ങൾ കൺവൻഷൻ സ്ഥലത്തുവച്ച് ഒരു തൽസമയം ആദ്യം പേപ്പറും പേനയും ഒക്കെ തന്നു അന്ന് അവിടെ വച്ച് ഒരു കഥ എഴുതാൻ ഞാൻ അല്ലെങ്കിൽ ഒരു ഒരു കവിത എഴുതാൻ മത്സരവും മറ്റും നടത്തിയാൽ ഞാൻ ഒക്കെ പൊട്ടിപ്പാളീസായി പോകും. കാരണം പല മലയാള അക്ഷരങ്ങളും എനിക്കിപ്പോൾ പിടിയില്ല പലരീതിയും മറന്നുപോയി പോയി. എഴുതിയും മറന്നുപോയി. അതുകൊണ്ട് അത്തരം സ്പോട്ട് രചനാ പരീക്ഷ ഒന്നും നടത്തിയ ആകരുത്. അത് ഞാന് തോറ്റു തുന്നം പാടും. അപ്പോൾ ഞാൻ നിങ്ങൾക്ക് തരാം എന്ന് ഏറ്റ ആ തുക നിങ്ങൾക്ക് കിട്ടാതെ വരും. നാട്ടിൽനിന്ന് എഴുതി വന്നാൽ ഉടൻതന്നെ ഒരു 10 ദിവസത്തിനകം എൻറെ കൃതികളെല്ലാം മത്സരത്തിന് ഞാൻ അയച്ചു തരാം. ഓക്കേ താങ്ക്യൂ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു. എന്നില്‍ മോദി നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ പ്രതിഷേധം

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

നമ്മൾ ബന്ധുക്കളോ?  ഇന്ത്യയിലെ  ബൈഡന്മാരെ  പരാമർശിച്ച്  മോദിയോട് പ്രസിഡന്റ്

ഇന്ത്യ വളരുമ്പോൾ ലോകം വളരുമെന്ന്  മോദി; പ്രധാനമന്ത്രിയും സംഘവും മടങ്ങി 

ഇന്ത്യക്കു 157 പുരാവസ്തുക്കൾ അമേരിക്ക കൈമാറി

പ്രധാനമന്ത്രിക്കെതിരെ  നാല് ഗ്രൂപ്പുകൾ യു.എന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു 

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം

ന്യു യോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

പ്രസിഡണ്ട് ബൈഡന്റെ ജനപ്രീതിയിൽ ഇടിവ്

Kerala siblings move heaven and earth; Qualcomm to help India fully wired (Kurian Pampadi)

ടെക്സസ് അതിർത്തിയിലെ പാലത്തിനടിയിൽ ഇപ്പോൾ അഭയാർഥികളില്ല

അനീതികള്‍ക്കതിരെ ശബ്ദമുയര്‍ത്തുക ലക്ഷ്യമെന്ന് ഡോ. ദേവി നമ്പ്യാപറമ്പില്‍

26/11 മുംബൈ തീവ്രവാദ ആക്രമണങ്ങളിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും

അബ്ബജാനും' 'ഖബറിസ്ഥാനും' തെരഞ്ഞെടുപ്പു രാഷ്ട്രീയ കുടിലതയും (ദല്‍ഹികത്ത് : പി.വി.തോമസ്)

നാന്‍സി പെലോസിയുടെ മേശയില്‍ കാല്‍ കയറ്റിവച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന്

ഫോര്‍ട്ട് വര്‍ത്തില്‍ കത്തുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്നും കുട്ടിയുള്‍പ്പെടെ മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാം വാര്‍ഷികവും സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു

ഹെയ്ത്തി അഭയാര്‍ത്ഥികളെ തുരത്താന്‍ കുതിരകളെ ഉപയോഗിച്ചത് തെറ്റായ നടപടിയെന്ന് ബൈഡന്‍

അതിര്‍ത്തിയിലെ കുതിരപ്പട നിരോധനം(കാര്‍ട്ടൂണ്‍: സിംസണ്‍)

ഫിയക്കോന വെബിനാര്‍ സെപ്തംബര് 27 നു, മുഖ്യ പ്രഭാഷണം ഷാരോണ്‍ എയ്ഞ്ചല്‍

കേരളാ ക്രിക്കറ്റ്‌ ലീഗ്‌ യുഎസ്എ ആറാം സീസണിൽ ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍

മിഷന്‍ ടൈംസ് പ്രകാശനം ചെയ്തു

ന്യൂയോർക്കിലും കാനഡയിലും മഹാബലിമാർ രണ്ടു തലമുറയിൽ നിന്ന് (ജോസ് കാടാപുറം)

Fiacona is cautious for a good reason while welcoming the Prime Minister to the US

യുഎസ് ഫെല്ലോസ് പ്രോഗ്രാമില്‍ ഇടംപിടിച്ച് മലയാളി സംരംഭം

സൂസി ചെറിയാന്‍ (74‍) അന്തരിച്ചു

ജോർജ് ജോസഫ് (സജി-45) ചക്കാലക്കുന്നേൽ അന്തരിച്ചു

പ്രധാനമന്ത്രി മോദി: ക്വാഡ് ഇന്തോ-പസഫിക്കിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

പ്രധാനമന്ത്രി മോഡിക്കെതിരെ നാളെ രാവിലെ ന്യു യോർക്കിൽ പ്രതിഷേധ റാലി

View More