കഠിനംകുളം: കഠിനംകുളം വില്ലേജ് ഓഫിസറുടെ വീടിന് മുന്നില്‍ ടിപ്പര്‍ ഉടമയുടെ ആത്മഹത്യ ഭീഷണി. കഠിനംകുളം വില്ലേജ് ഓഫിസര്‍ മേരി സുജയുടെ വീടിന് മുന്നിലാണ് കല്ലറ കുറ്റിമൂട് സ്വദേശി ഷൈജു ആത്മഹത്യ ഭീഷണി മുഴക്കിയത്. ശനിയാഴ്ച രാത്രി ഏഴരയോടെ ഭാര്യയുമായി വില്ലേജ് ഓഫിസര്‍ താമസിക്കുന്ന പുത്തന്‍തോപ്പിലുള്ള വീട്ടിലെത്തിയ ഷൈജു ബഹളംെവച്ചു. ഉടന്‍ കഠിനംകുളം സി.ഐ അന്‍സാരി സ്ഥലത്തെത്തി.
കഠിനംകുളം വില്ലേജ് ഓഫിസറുടെ നിര്‍ദേശപ്രകാരം ടിപ്പര്‍ ലോറി ജൂണ്‍ 22ന് മണ്ണുമായി പൊലീസ് പിടികൂടി. ദേശീയപാതയിലെ നിര്‍മാണവുമായി ബന്ധപ്പെട്ട മണ്ണ് മറ്റൊരുസ്ഥലത്ത് കൊണ്ട് പോകുന്നതിനിടയിലാണ് പിടികൂടുന്നത്. എന്നാല്‍ മതിയായ രേഖകള്‍ ഉണ്ടായിട്ടും ടിപ്പര്‍ വിട്ടുനല്‍കാന്‍ വില്ലേജ് ഓഫിസര്‍ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി ഷൈജു കോടതിയെ സമീപിച്ചു. എന്നാല്‍, കൂടുതല്‍ സമയം ആവശ്യപ്പെട്ട് വില്ലേജ് ഓഫിസര്‍ കോടതിക്ക് കത്ത് നല്‍കിയതാണ് ഷൈജുവിനെ ചൊടിപ്പിച്ചത്.