നാഗമാണിക്യം നല്‍കാമെന്നുപറഞ്ഞ് 44.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. മൂന്നാര്‍, ചട്ടമൂന്നാര്‍ 291ാം നമ്ബര്‍ വീട്ടില്‍ തിരുമുരുകനെയാണ് (52) വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്.സാഹസികമായാണ് പോലീസ് പ്രതിയായ തിരുമുരുകനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൂട്ടാളികളില്‍ ഒരാളെ നേരത്തെ പിടികൂടിയിരുന്നു. അതോടെ തിരുമുരുകന്‍ ഒളിവില്‍ പോകുകയായിരുന്നു.
നാഗമാണിക്യവും റൈസ് പുള്ളറും നല്‍കാമെന്ന് വിശ്വസിപ്പിച്ച് ചേറ്റുകുഴി സ്വദേശികളില്‍നിന്ന് 44.5 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. അതേസമയം, കോവിഡ് കാലഘട്ടത്തില്‍ ആളുകള്‍ വിവിധ തരത്തിലുള്ള തട്ടിപ്പുകള്‍ പതിവാക്കുകയാണ്. ഓണ്‍ലൈന്‍ വഴിയും ഓഫ്‌ലൈന്‍ വഴിയുമൊക്കെയായി അനേകം തട്ടിപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.