Image

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് കാക്ക അനീഷി'നെ വെട്ടിക്കൊലപ്പെടുത്തി

Published on 01 August, 2021
തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് കാക്ക അനീഷി'നെ  വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. നരുവാമൂട് സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. കാക്ക അനീഷ് എന്നറിയപ്പെടുന്ന അനീഷ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്നു.

നരുവാമൂട്ടിലെ ഹോളോബ്രിക്‌സ് കമ്ബനിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്‌ച്ചയാണ് അനീഷ് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കാക്ക അനീഷ്.

അനീഷുമായി മറ്റ് ചില ഗുണ്ടകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക