Image

ശ്രുതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് തീ കൊളുത്തികൊന്നതെന്ന് പൊലീസ്

Published on 01 August, 2021
ശ്രുതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് തീ കൊളുത്തികൊന്നതെന്ന് പൊലീസ്
വടക്കാഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം ക്രൂര കൊലപാതകം. ഭര്‍ത്താവ് ശ്രീജിത്ത് തീ കൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്. അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശ്രീജിത്ത് പൊലീസിനോട് വെളിപ്പെടുത്തി.

ശ്രീജിത്ത് നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തായത്.

ശ്രുതിയെ ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വഴക്കുകള്‍ പതിവായി ഉണ്ടായിരുന്നതായും പൊലീസിന് ബോധ്യമായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക