Image

കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ആനുകൂല്യം നല്‍കും; പള്ളികളില്‍ തീരുമാനം അറിയിച്ച്‌ പാലാ രൂപത

Published on 01 August, 2021
 കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ആനുകൂല്യം നല്‍കും; പള്ളികളില്‍ തീരുമാനം അറിയിച്ച്‌ പാലാ രൂപത
കോട്ടയം: കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച തീരുമാനം പള്ളികളില്‍ അറിയിച്ച്‌ പാലാ രൂപത. മൂന്നോ അതിലധികമോ കുട്ടികള്‍ ഉള്ളവര്‍ക്കാണ് വിവിധ തരത്തിലുള്ള ആനുകൂല്യങ്ങള്‍ പാലാ രൂപതാ പ്രഖ്യാപിച്ചത്. മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം കുടുംബ വര്‍ഷം 2021 ആചരിക്കുന്നതിന്റെ ഭാഗമായി ആണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് എന്നാണ് പാലാ രൂപതയുടെ വിശദീകരണം.

ഇന്ന് നടന്ന കുര്‍ബാനയ്ക്കിടെ ആണ് വൈദികര്‍ രൂപതയുടെ തീരുമാനം വായിച്ചത്. ആദ്യം സോഷ്യല്‍ മീഡിയയില്‍ ഇറക്കിയ പോസ്റ്റര്‍ വിവാദങ്ങളെ തുടര്‍ന്ന് രൂപതാ പിന്‍വലിച്ചിരുന്നു. അതിനുശേഷമാണ് വിശദമായ സര്‍ക്കുലര്‍ പാലാ രൂപതാ പുറത്തിറക്കിയത്. ഈ സര്‍ക്കുലറാണ് ഇന്ന് പള്ളികളില്‍ വായിച്ചത്. 

ആറു തരത്തിലുള്ള സൗജന്യങ്ങള്‍ ആണ് പാലാ രൂപത പ്രഖ്യാപിച്ചിരിക്കുന്നത്. 1.രണ്ടായിരത്തിനുശേഷം വിവാഹിതരായ പാലാ രൂപതാ രൂപതാ അംഗങ്ങള്‍ ആയ ദമ്ബതിമാര്‍ക്ക് അഞ്ചോ അതിലധികമോ കുട്ടികളുണ്ടെങ്കില്‍ ഓരോ മാസവും 1500 രൂപ സാമ്ബത്തിക സഹായം നല്‍കും. 2021 ഓഗസ്റ്റ് മുതല്‍ ആനുകൂല്യം നല്‍കും.

2. നാല് കുട്ടികളില്‍ കൂടുതലുള്ള ദമ്ബതിമാരില്‍ ഒരാള്‍ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച്‌ രൂപതയുടെ ആശുപത്രിയില്‍ ജോലിക്ക് മുന്‍ഗണന.

3.രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലും, മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന്‍ ആശുപത്രിയിലും നാലാമത്തെ കുട്ടി മുതല്‍ പ്രസവ ചികിത്സ സൗജന്യം.

4. മൂന്നു കുട്ടികളില്‍ മേലുള്ള കുടുംബങ്ങളില്‍നിന്നും രൂപതയുടെ പാലയിലെ ആശുപത്രിയില്‍ പ്രവേശനം ലഭിക്കുന്ന നാലാമത്തെ കുട്ടിക്ക് നഴ്സിങ് കോഴ്സിന് സൗജന്യ പഠനം.

5. നാലാമതും തുടര്‍ന്നും ലഭിക്കുന്ന കുട്ടികള്‍ക്ക് രൂപതയ്ക്ക് കീഴിലെ എന്‍ജിനീയറിങ് കോളേജില്‍ ട്യൂഷന്‍ ഫീ സൗജന്യം. ഫുഡ് ടെക്നോളജി കോളേജിലും ഇതേ സൗജന്യം ഉണ്ടാകും.

6. 2000 മുതല്‍ 2021 വരെ ജനിച്ച നാലാമത്തെ മുതലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിന് പ്രത്യേകപരിഗണന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക