VARTHA

മാനസയുടെ കൊലപാതകം ഉത്തരേന്ത്യന്‍ മോഡല്‍, രാഖില്‍ താമസിച്ചിരുന്നത് ബീഹാറിലെ ഉള്‍പ്രദേശങ്ങളില്‍; കേരള പോലീസ് ബിഹാറിലേക്ക്

Published

on

കൊച്ചി: മാനസ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. ഡെന്റല്‍ ഡോക്ടറായ മാനസയെ കൊലപ്പെടുത്താന്‍ രാഖിലിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്നാണ് പോലീസിന്റെ നിഗമനം . ഇതിനായി രാഖില്‍ ബീഹാറില്‍ പോയിരിക്കാമെന്നും പോലീസ് കണക്കുകൂട്ടുന്നു. മന്ത്രി എം.വി ഗോവിന്ദന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 

ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്നും മന്ത്രി പറയുന്നു. രാഖിലിന്റെ സുഹൃത്തുക്കളെ കുറിച്ചെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. ബീഹാറിലേക്ക് പോലീസ് സംഘം പോകുന്നുണ്ട്.

രാഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചുവെന്ന് സൂചനകളുണ്ട്. ബീഹാറില്‍ തോക്കുകള്‍ ഉണ്ടാക്കി കൊടുക്കുന്ന ക്രിമിനല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. രാഖിലിന് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 12 മുതല്‍ ഇരുപത് വരെ രാഖില്‍ സുഹൃത്തിനൊപ്പം ബീഹാറില്‍ പോയിരുന്നുവെന്നാണ് വിവരം. വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

വിവിധ ഭാഷാ തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാനാണെന്ന പേരിലാണ് ഇന്‍റീരിയര്‍ ഡിസൈനര്‍ കൂടിയായ രാഖില്‍ ട്രെയിന്‍ വഴി ബിഹാറിലേക്ക് പോകുന്നത്.

സുഹൃത്തിനൊപ്പമുള്ള ഈ യാത്ര അയാളുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഒരു വിവിധ ഭാഷാ തൊഴിലാളി നല്‍കിയ വിവരം വഴിയായിരുന്നു. ബിഹാറില്‍ തോക്ക് കിട്ടുമെന്ന് രാഖിലിനോട് പറഞ്ഞത് ഇയാളാണ്.  

ശരീരത്തോട് തോക്ക് ചേര്‍ത്ത് വെച്ചാണ് രാഖില്‍ വെടിയുതിര്‍ത്തത്. പോയിന്റ് ബ്ലാങ്കിലായിരുന്നു മാനസയ്ക്ക് നേരെ വെടിവെച്ചത്. മൂന്ന് തവണ വെടിയുതിര്‍ത്തിട്ടുണ്ട്. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനവും രാഖിലിന് ലഭിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. പരിശീലനമുണ്ടായിരുന്നില്ലെങ്കില്‍ ഈ പിസ്റ്റല്‍ കൈയില്‍ നിന്ന് തെറിച്ച്‌ പോകേണ്ടതാണ്. അത് രാഖിലിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാണിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം നാളെ (ബുധനാഴ്) മുതല്‍

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വാക്‌സിനേഷന്‍ അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍

കേരളത്തിലെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണം, സര്‍വകക്ഷി യോഗം വിളിക്കണം- മതസംഘടനാ നേതാക്കള്‍

അഖില ഭാരതീയ അഖാഡ പരിഷത് തലവന്‍ നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്ത നിലയില്‍

എം.എല്‍.എമാരും എം.പിയും തൃണമൂലിലേക്ക്; ബംഗാളില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റി ബി.ജെ.പി

പെരുമ്പാവൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച മൂര്‍ഷിദാബാദ് സ്വദേശിക്ക് ജീവപര്യന്തം

കേരളത്തില്‍ ആദ്യ ഡോസ് 90 ശതമാനം പിന്നിട്ടു, റിപ്പോര്‍ട്ട് ചെയ്ത ഡെങ്കി വകഭേദം പുതിയതല്ല-ആരോഗ്യമന്ത്രി

മെഡി. കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം, കൈയോടെ പിടികൂടി വിദ്യാര്‍ത്ഥിനികള്‍

തിരുവോണം ബംപര്‍ എറണാകുളം മരട് സ്വദേശി ജയപാലന്

ഇന്ത്യയടെ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ പാക്കിസ്ഥാന് നല്‍കിയ ആള്‍ അറസ്റ്റില്‍

ആശ്വാസദിനം; കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 92 മരണം

ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദേശം

സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാകില്ല: സുപ്രീം കോടതി

മുടി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം 31 കാരന് ദാരുണാന്ത്യം

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെക്കല്‍ ശസ്​ത്രക്രിയ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി കോ​ട്ട​യം കാ​രി​ത്താ​സ്​ ആ​ശു​പ​ത്രി

രോ​ഗിയായി വേഷം മാറി ആശുപത്രിയിലെത്തിയ ആരോ​​ഗ്യമന്ത്രിക്ക് സുരക്ഷ ജീവനക്കാരന്റെ മര്‍ദ്ദനം

ബാലവിവാഹത്തെ അനുകൂലിച്ച്‌ നിയമ ഭേദഗതി ബില്‍ പാസാക്കി രാജസ്ഥാന്‍

രാജ്യത്ത് ആദ്യത്തെ ഇലക്‌ട്രിക്ക് ഹൈവേ; സൂചനകളുമായി കേന്ദ്ര ഗതാഗത മന്ത്രി

പാലക്കാട് ഐ ഐ ടി കാമ്ബസിനകത്ത് കാട്ടാനക്കൂട്ടം; പടക്കം പൊട്ടിച്ച്‌ തുരത്തി

നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് എ.​കെ.​ബാ​ല​ന്‍

മഹിളാമന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി: പൊലീസ് അന്വേഷണം ആരംഭിച്ചു

കോവിഡ്: ഇന്ത്യയില്‍ 30,256 പ്രതിദിന രോഗികളും 295 മരണവും

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കം; കോടതി ഉത്തരവുകള്‍ നടപ്പാക്കമെന്ന് ഹൈക്കോടതി

തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ ബൈക്ക് കാട്ടുപന്നിയെ ഇടിച്ച് അപകടം; യുവാവ് മരിച്ചു

നാര്‍ക്കോട്ടിക് ജിഹാദ്: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സമുദായ നേതാക്കളുടെ യോഗം

തന്റെ പേരും ചിത്രവും ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം; മാതാപിതാക്കള്‍ക്കെതിരേ വിജയ് പരാതി നല്‍കി

ചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് മുഖ്യമന്ത്രിയാകും

കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്, 152 മരണം

View More