Image

ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിച്ച അഞ്ച് സിനിമകളില്‍ 'നായാട്ട്'

Published on 01 August, 2021
ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിച്ച അഞ്ച് സിനിമകളില്‍ 'നായാട്ട്'
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത മലയാള ചിത്രം 'നായാട്ട്' ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിക്കപ്പെട്ട അഞ്ച് പ്രധാന ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി. ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് വിദേശ സിനിമകളുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.

പ്രേക്ഷകര്‍ ഉള്‍ക്കിടിലത്തോടെ ഉള്‍ക്കൊണ്ട 'ജോസഫ്' എന്ന സിനിമയ്ക്ക് ശേഷം ഷാഹി കബീര്‍ എന്ന രചയിതാവ് അവതരിപ്പിച്ച മറ്റൊരു പോലീസ് കഥയാണ് നായാട്ട്. 

കാക്കി അണിഞ്ഞവര്‍ സമൂഹത്തിന് മുന്നില്‍ പ്രധാനമായും മൂന്നാംമുറക്കാര്‍, അല്ലെങ്കില്‍ ന്യൂ ജെന്‍ പിള്ളേരുടെ 'പോലീസ് മാമന്മാര്‍' ഒക്കെയാവും. പക്ഷെ അവര്‍ക്കിടയില്‍ വേട്ടയാടപ്പെടുന്നവരും നിരാശരാകുന്നവരും വേദനയുടെ ചവര്‍പ്പ് കടിച്ചമര്‍ത്തുന്നവരുമുണ്ടെന്ന് മലയാളി സമൂഹം അല്‍പ്പമെങ്കിലും തിരിച്ചറിയാന്‍ തുടങ്ങിയത് വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞ ഏതാനും പോലീസ് ആത്മഹത്യകളിലൂടെയാണ്. പിന്നാമ്ബുറ കാഴ്ചകളുടെ മഞ്ഞുപര്‍വ്വതത്തിന്റെ മുകള്‍ഭാഗം എങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ തെളിഞ്ഞത് അവിടം മുതലാണ്.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരുടെ പോലീസ് ജീവിതവും ഓട്ടപ്പാച്ചിലുകളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ബലിയാടാക്കപ്പെടുന്ന മൂന്നു പൊലീസുകാരെ വേട്ടയാടുന്ന നരനായാട്ടാണ് ഇവിടെ പ്രമേയം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക