Image

'ബര്‍മൂഡ'; ഓഡിയോ മോഷന്‍ പോസ്റ്റര്‍ റിലീസായി

Published on 02 August, 2021
'ബര്‍മൂഡ'; ഓഡിയോ മോഷന്‍ പോസ്റ്റര്‍ റിലീസായി
ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബര്‍മൂഡ'യുടെ ഓഡിയോ മോഷന്‍ പോസ്റ്റര്‍ മലയാളത്തിന്‍്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ റിലീസ് ചെയ്തു.

 താരത്തിന്‍്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഒരു കൂട്ടം പൂച്ചകള്‍ക്കൊപ്പം ഇരിക്കുന്ന ഷെയിന്‍നിഗത്തെ നോക്കിയിരിക്കുന്ന പോലീസ് വേഷത്തിലുള്ള വിനയ് ഫോര്‍ട്ടിനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ഹാസ്യത്തിന് പ്രാധാന്യമുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത്. 'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക.സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക