Image

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് 24 വ്യാജ സര്‍വ്വകലാശാലകളെന്ന് കേന്ദ്രം

ജോബിന്‍സ് Published on 03 August, 2021
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് 24 വ്യാജ സര്‍വ്വകലാശാലകളെന്ന് കേന്ദ്രം
രാജ്യത്ത് യുജിസി ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ വിവരങ്ങള്‍ കേന്ദ്രം പുറത്തു വിട്ടു. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 24 സര്‍വ്വകലാശാലകളാണ് നിയമം ലംഘിച്ച് വ്യാജമായി പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍ പ്രദേശാണ് വ്യജന്‍മാരുടെ എണ്ണത്തില്‍ ഒന്നാമത്. ഇവിടെ 8 വ്യാജ സര്‍വ്വകലാശാലകളാണ് ഉള്ളത്. തൊട്ടു പിന്നില്‍ ഡല്‍ഹിയാണ് ഡല്‍ഹിയില്‍ ഏഴ് സര്‍വ്വകലാശാലകളാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. 

ഒഡീഷ , പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട് വ്യാജ സര്‍വ്വകലാശാലകളാണ് ഉള്ളത്. കര്‍ണ്ണാടകം, കേരളം , മഹാരാഷ്ട്ര, പുതുച്ചേരി ആന്ദ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും സെന്റ് ജോണ്‍സ് എന്ന സര്‍വ്വകലാശാലയാണ് വ്യാജ സര്‍വ്വകലാശാലകളുടെ പട്ടികയിലുള്ളത്. 

വ്യാജ സര്‍വ്വകലാശാലകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. വ്യാജ ഡോക്ടറേറ്റുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വ്യാജ സര്‍വ്വകലാശാലകളുടെ വിവരങ്ങള്‍ പുറത്തു വരുന്നത്.

Join WhatsApp News
വ്യാജന്മാരുടെ എതിർക്കുന്ന പോരാളി 2021-08-03 21:37:09
വ്യാജ ഡോക്ടർമാരെ കൊണ്ടും, വ്യാജ, കൂലിക്ക് എഴുത്തുകാരെ കൊണ്ടും ഇവിടെ പൊറുതിമുട്ടിയിരിക്കുകയാണ്. വ്യാജന്മാർ ഇവിടെ വിലസുകയാണ്. അവന്മാരുടെ ഒരു വലിയ ലോബി തന്നെ അമേരിക്കയിൽ ഉണ്ട്. കൂലിക്ക് എഴുതി വരുത്തുന്നവരെ, വ്യാജ ഡോക്ടറേറ്റ് വെച്ചുകൊണ്ട് നടക്കുന്നവരെ ആരെയൊക്കെ എനിക്കറിയാം. അവരെപ്പറ്റി ഒത്തിരി ജനങ്ങൾക്കും അറിയാം. ആരും അവർക്കെതിരെ ആക്ഷൻ എടുക്കാത്തത് കൊണ്ടാണ് അവർ ഇത്ര വിലസുന്നത്. പിന്നെ ഇത്തരം കൂലി എഴുത്ത് വ്യാജൻമാർ പണക്കാരും ആണ്. അതിനാൽ അവർ എന്തു ചെയ്താലും ഞങ്ങടെ മേത്തു ഒന്നും പറ്റുകയില്ലല്ലോ എന്ന് കരുതി എല്ലാവരും ചുമ്മാ ഇരിക്കുന്നു. ചിലർ കൂലിക്ക് ആഴ്ചതോറും നീണ്ട കഥ പോലും എഴുതി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇവരൊക്കെ യഥാർത്ഥ എഴുത്തുകാരുടെ വില കളഞ്ഞുകുളിച്ചു. ഇവരുടെ തെറിവിളിയും ഫിസിക്കൽ അറ്റാക്ക് നേരിടാൻ വയ്യാത്തതുകൊണ്ടാണ് എൻറെ ശരി പേര് വെച്ച് ഞാൻ ഈ പ്രതികരണം എഴുതാത്തത്. എങ്കിലും എൻറെ നിശബ്ദമായ പോരാട്ടം വ്യാജന്മാർ ക്കെതിരെ തുടരും. എല്ലായിടത്തും സത്യവും നീതിയും പുലരാനായി നമ്മൾ വല്ലതുമൊക്കെ ചെയ്യേണ്ടേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക