Image

നവയുഗം തുണച്ചു: ദുരിതപര്‍വ്വം താണ്ടി ശങ്കര്‍ നാട്ടിലേയ്ക്ക് മടങ്ങി.

Published on 03 August, 2021
നവയുഗം തുണച്ചു: ദുരിതപര്‍വ്വം താണ്ടി ശങ്കര്‍ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: ഒരു വാഹനാപകടം ദുരിതം തീര്‍ത്ത പ്രവാസജീവിതത്തില്‍ നിന്നും ഒടുവില്‍ ശങ്കറിന് രക്ഷയായി. നവയുഗം സാംസ്‌ക്കാരിക വേദിയുടെ സഹായത്തോടെ അയാള്‍ നാട്ടിലേയ്ക്ക് മടങ്ങി.

തെലുങ്കാന ഗോവിന്ദരം സ്വദേശിയായ ബുയ്യ ശങ്കറിന്റെ പ്രവാസജീവിതത്തെ ദുരിതമയമാക്കിയത്, ഒരു വാഹനാപകടമാണ്. ദമ്മാമിലെ ഒരു കമ്പനിയില്‍ ജോലിക്കാരനായിരുന്ന ശങ്കറിന്, ജോലിയ്ക്ക് പോകുന്ന വഴിയ്ക്ക് ബസ്സ് അപകടത്തില്‍പ്പെട്ട്  കാലിന് ഗുരുതരമായി പരിക്കേറ്റു.മൂന്നു മാസത്തോളം ആശുപത്രിവാസം കഴിഞ്ഞെങ്കിലും, നടക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതിനിടെ ജോലിയ്ക്ക് പോകാത്തതിനാല്‍, സ്‌പോണ്‍സര്‍ രഹസ്യമായി ശങ്കറിനെ ഹുറൂബിലാക്കി. അതോടെ നാട്ടിലേയ്ക്ക് മടങ്ങാനും കഴിയാതെ ശങ്കര്‍ കുഴപ്പത്തിലായി. സഹായത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും, നിയമക്കുരുക്കുകള്‍ അഴിക്കാന്‍ കഴിഞ്ഞില്ല.

ദമ്മാമില്‍  കട നടത്തുന്ന മുജീബ് എന്ന സുഹൃത്ത് ഈ വിഷയം നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ പദ്മനാഭന്‍ മണിക്കുട്ടനെ അറിയിച്ചു സഹായം അഭ്യര്‍ത്ഥിച്ചു. മണിക്കുട്ടനും, നവയുഗം ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടനും കൂടി മുജീബിനെയും കൂട്ടി ശങ്കറിനെ  സന്ദര്‍ശിച്ചു, വിശദമായി സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വാങ്ങി. ഇന്ത്യന്‍ എംബസ്സിയിലും വിഷയം റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഷിഫാ ആശുപത്രിയുടെയും, മുജീബ്, മുഹമ്മദ്  എന്നിവരുടെയും സഹായത്തോടെ വീല്‍ ചെയറില്‍ ശങ്കറിനെ തര്‍ഹീലില്‍ എത്തിച്ചു, എംബസ്സി വോളന്റീര്‍ വെങ്കടേഷിന്റെ സഹായത്തോടെ എക്‌സിറ്റ് അടിച്ചു വാങ്ങി. കമ്പനിയിലെ ശങ്കറിന്റെ സുഹൃത്തുക്കള്‍ പിരിവെടുത്ത് ശങ്കറിന് വീല്‍ചെയര്‍ വിമാനടിക്കറ്റ് നല്‍കി.

തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി  പറഞ്ഞു ശങ്കര്‍ നാട്ടിലേയ്ക്ക് യാത്രയായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക