Image

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സാം പടിഞ്ഞാറേക്കര Published on 04 August, 2021
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഒന്റാരിയോ: കാനഡ സ്പിരിച്ച്വല്‍  ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന സമ്മര്‍ ക്യാമ്പായ IMPACT 2021  ഈ വര്‍ഷം   ഓഗസ്റ്റ് 6 മുതല്‍ 8  വരെ ഒന്റാരിയോയിലെ ഒറീല്ലയില്‍ Best Western plus Conference cetnre ല്‍ വെച്ച് നടത്തപ്പെടുന്നു.കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കൂട്ടി രജിസ്‌റെര്‍ ചെയ്തവര്‍ക്ക് മാത്രമേ ഈ വര്ഷം പ്രവേശനം ഉണ്ടാകുകയുള്ളൂ.

പാസ്റ്റര്‍ മാര്‍ക്ക് സ്മാല്‍വുഡ് ആണ് മുഖ്യ പ്രഭാഷകന്‍. കാനഡ സ്പിരിച്ച്വല്‍  ഗ്രൂപ്പിന്റെ വിവിധ പ്രയര്‍ ഗ്രൂപ്പിലുള്ള യുവജനങ്ങള്‍ വിവിധ സെഷനുകളില്‍  സംഗീത ശുശ്രുഷക്ക് നേതൃത്വം നല്‍കും.  ആഗസ്റ്റ് 6  ന് വെള്ളിയാഴ്ച വൈകുന്നേരം 6 ന്  ആരംഭിക്കുന്ന ക്യാംപ് ഓഗസ്റ്റ് 8   ഞായറാഴ്ച  രാവിലെ 9  നു സംയുക്ത ആരാധനയോടെ സമാപിക്കും.

വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 6 മണിക്ക് പൊതു സമ്മേളനം  ഉണ്ടായിരിക്കും  . വചന സന്ദേശങ്ങള്‍, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകള്‍ , ടാലെന്റ്‌റ് ടൈം, ഗെയിംസ്, മിഷന്‍ ചലഞ്ച് തുടങ്ങിയവ വിവിധ സെഷനുകളില്‍ ഉണ്ടായിരിക്കും.. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ്  ഭാരവാഹികള്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക