Image

സജിൽ ജോർജിന്റെ പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ; സംസ്കാരം ശനിയാഴ്ച

ജീമോൻ റാന്നി Published on 04 August, 2021
സജിൽ ജോർജിന്റെ പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ; സംസ്കാരം ശനിയാഴ്ച
ബെര്‍ഗന്‍ഫീല്‍ഡ്, ന്യുജെഴ്‌സി: ഇക്കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ സജിൽ ജോർജ് പുളിയിലേത്തിന്റെ  പൊതുദർശനം ഓഗസ്റ്റ് 5,6 (വ്യാഴം,വെള്ളി) തീയതികളിലും സംസ്കാരം ഓഗസ്റ്റ് 7 ന് ശനിയാഴ്ചയും  നടക്കും.          

റാന്നി മന്ദമരുതി പുളിയിലേത്ത്  പരേതരായ ജോർജ്-ശോശാമ്മ ദമ്പതികളുടെ പുത്രനാണ്  സജിൽ  ജോർജ് (53). ഭാര്യ ജെസ്സിയുടെ കുടുംബം ഭോപ്പാലിലാണ് (വയലത്തല ആനക്കുഴിക്കതടത്തിൽ). പ്രിയങ്ക, സ്റ്റെഫിനി എന്നിവരാണ് മക്കൾ.  വെർഫെൻ ലാബോറട്ടറിയിൽ സീനിയർ ടീം ലീഡറും പ്രൊജക്റ്റ് മാനേജരുമായിരുന്നു.  

എട്ടു സഹോദരരിൽ ഇളയ ആളായിരുന്നു സജിൽ. 2001 സെപ്തംബർ 11ന്  ന്യൂ യോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു മരിച്ച വത്സ ജോർജ് സഹോദരിയാണ് .

മറ്റു സഹോദരർ: മേരിക്കുട്ടി (ഫിലാഡൽഫിയ) ആലീസ് (ഡാളസ്), സാറാമ്മ ജോൺ  (ഫിലാഡൽഫിയ), അമ്മിണി ജോർജ് (ഫിലാഡൽഫിയ), സണ്ണി ജോർജ് (ന്യു സിറ്റി, ന്യു യോർക്ക്), ഓമന (ഫിലാഡൽഫിയ)

അമേരിക്കയിലെ സാമൂഹ്യ സംസ്കാരിക മാധ്യമ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന സജിൽ ഏഷ്യാനെറ്റ് യു.എസ്.എ (യുഎസ്  വീക്കിലി റൗണ്ടപ്പ്)  ന്യൂസ് റീഡറായിരുന്നു. എംസിഎൻ ടിവിയിലും പ്രവർത്തിച്ചു.      

പൊതുദര്‍ശനം വ്യാഴം, വെള്ളി (ഓഗസ്റ്റ് 5, 6) ദിനങ്ങളില്‍ വൈകിട്ട് 4:30 മുതല്‍ 8:30 വരെ: സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് (56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676)

സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച (ഓഗസ്റ്റ് 7) രാവിലെ 9 മണി: സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്,  56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676

തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 234 പരാമസ് റോഡ്, പരാമസ്, ന്യു ജെഴ്‌സി-07652 (GEORGE WASHINGTON MEMORIAL PARK
234 PARAMUS ROAD, PARAMUS, NJ 07652)

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുടുംബത്തെ നേരിട്ട് വിളിച്ചു അനുശോചനം രേഖപ്പെടുത്തി. ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എക്സ്.എം.എൽ.എ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ തുടങ്ങി നിരവധി പ്രമുഖർ അനുശോചിച്ചു. അമേരിയ്ക്കയിലെ നിരവധി മലയാളി സംഘടനകൾ സജിലിന്റെ ആകസ്മിക വേർപാടിൽ അനുശോചിച്ചു.

കേരളത്തിലും അമേരിക്കയിലും നിരവധി സുഹൃത് വലയങ്ങളുള്ള വ്യക്തിയായിരുന്നു സജിൽ. അമേരിക്കയിലെ റാന്നി പ്രവാസികളുടെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളെയാണ്  സജിലിന്റെ വേർപാടിൽ കൂടി നഷ്ടപ്പട്ടതെന്ന് ഫ്രണ്ട്സ് ഓഫ് റാന്നി യൂഎസ്എ, ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ തുടങ്ങിയ സംഘടനകളിലെ നേതാക്കൾ അനുസ്മരിച്ചു.            

Live stream link:

https://www.youtube.com/edessaproductions/live

കൂടുതൽ വിവരങ്ങൾക്ക്, സണ്ണി ജോർജ് - 845 304 6680, സാം ആലക്കാട്ടിൽ - 201 893 1505, സജി ഫിലിപ്പ് - 201 925 4157, അരുൺ തോമസ് - 201 832 8400

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക