Image

യുഎഇ യാത്ര: ടിക്കറ്റ് നിരക്ക് പൊള്ളുന്നു

ജോബിന്‍സ് Published on 04 August, 2021
യുഎഇ യാത്ര: ടിക്കറ്റ് നിരക്ക് പൊള്ളുന്നു
കേരളമടക്കം ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണ് ഇന്ത്യയില്‍ നിന്നുള്ള യാതാവിലക്ക് യുഎഇ സര്‍ക്കാര്‍ നീട്ടിയത്. ഈ മാസം അഞ്ച് മുതലാണ് യാത്രാവിലക്കില്ലാതെ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാവുന്നത്. 

ഇതിനാല്‍ തന്നെ യുഎഇയില്‍ വിസയുണ്ടായിട്ടും നാട്ടില്‍ കുടുങ്ങിയിരുന്ന പ്രവാസികള്‍ ദുബായിലേയ്ക്ക് തിരികെ പോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പലരും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ തിരക്കിലാണ്. എന്നാല്‍ യാത്രക്കാരെ പിഴിയുന്ന ടിക്കറ്റ് നിരക്കാണ് പല വിമാനക്കമ്പനികളും ഈടാക്കുന്നത്. 

വിലക്ക് നീങ്ങുന്നത് അഞ്ചാം തിയതിയാണ്. എന്നാല്‍ ആറിന് കൊച്ചിയില്‍ നിന്നും യുഎഇലേയ്ക്ക് 33000 രൂപയ്ക്ക് മകുളിലാണ് ടിക്കറ്റ് നിരക്ക്. ദോഹ വഴി ഷാര്‍ജയ്ക്ക് പോകുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ നിരക്ക് 84483 രൂപയാണ്. ബഡ്ജറ്റ് ഫ്‌ളൈറ്റുകലിലൊന്നായ ഇന്‍ഡിഗോയുടെ കണക്ഷന്‍ ഫ്‌ളൈറ്റിന് 45000 രൂപയാണ് ടിക്കറ്റ് നിരക്ക്. 

എയര്‍ ഇന്ത്യയില്‍ കൊച്ചിയില്‍ നിന്നും ദുബായിക്ക് പോകാന്‍ ഇനി ടിക്കറ്റുള്ളത് ഈ മാസം 16 നാണ് അന്ന് 20000 രൂപയാണ് ടിക്കറ്റ് നിരക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക