Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളെ കുരുക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ്

ജോബിന്‍സ് Published on 04 August, 2021
കരുവന്നൂര്‍  ബാങ്ക് തട്ടിപ്പ്: പ്രതികളെ കുരുക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഉര്‍ജ്ജിതമാക്കി. ലൂക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ എമിഗ്രേഷന്‍ വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്.  പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. രാജ്യ വിടാന്‍ ശ്രമിച്ചാല്‍ വിമാനത്താവളങ്ങളില്‍ പ്രതികളെ തടയാന്‍ നിര്‍ദ്ദേശം നല്‍കാനാണ് ഈ നടപടി. 

ഇതിനിടെ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും തൃശൂര്‍ സെഷന്‍സ് കോടതിയിലുമാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഒരേ ആധാരത്തില്‍ നിരവധി പേര്‍ക്കാണ് രണ്ടു വായ്പകള്‍ നല്‍കിയിരിക്കുന്നത്. 

പ്രതികളുടേയും കുടുംബാംഗങ്ങളുടേയും പേരില്‍ പത്തോളം വായ്പകളാണ് അനുവദിച്ചിരിക്കുന്നത്. അമ്പത് ലക്ഷത്തിന് മുകളില്‍ വായ്പകള്‍ നല്‍കരുതെന്ന മാനദണ്ഡവും കാറ്റില്‍ പറത്തി. കുടിശ്ശികയുള്ള വായ്പകളില്‍ പകുതിയും അമ്പത് ലക്ഷത്തിന് മുകളിലുള്ള വായ്പകളിലാണ്. ഭരണ സമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടും പണം തട്ടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക