Image

ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ടു പ്രസിഡന്റ് ബൈഡന്‍

പി.പി.ചെറിയാന്‍ Published on 04 August, 2021
ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ടു പ്രസിഡന്റ് ബൈഡന്‍
ന്യൂയോര്‍ക്ക് : നിരവധി ലൈംഗീകാരോപണങ്ങള്‍ക്ക് വിധേയനായ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുമൊ രാജിവെക്കണമെന്ന് പ്രസിഡന്റ് ബൈഡന്‍.

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലൈഗീകാരോപണങ്ങളില്‍ പലതും ശരിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണ്ണറുടെ രാജി ആവശ്യം ശക്തിപ്പെടുത്തുന്നതിനിടെയാണ് ബൈഡനും രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് 3 ചൊവ്വാഴ്ചയായിരുന്നു അറ്റോര്‍ണി ജനറലിന്റെ വെളിപ്പെടുത്തല്‍.

ഗവര്‍ണ്ണറുടെ പേരിലുള്ള ആരോപണങ്ങള്‍ അന്വേഷിച്ചു ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെടുകയുള്ളൂവെന്ന് മാര്‍ച്ചു മാസം പ്രസിഡന്റ് ബൈഡന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ട് ബൈഡനുമേല്‍ കനത്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഗവര്‍ണ്ണര്‍ രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഇംപീച്ചു ചെയ്യുന്നതിനോ, പുറത്താക്കുന്നതിനോ തയ്യാറാകുമോ എന്ന ചോദ്യത്തിന്, സംസ്ഥാന നിയമ നിര്‍മ്മാണ സഭ ഗവര്‍ണ്ണറെ ഇംപീച്ചു ചെയ്യാന്‍ തീരുമാനിക്കുമെന്നായിരുന്നു ബൈഡന്റെ പ്രതികരണം.

ആരോപണങ്ങള്‍ ശരിവെച്ചതോടെ അറ്റോര്‍ണി ജനറലും ഗവര്‍ണ്ണര്‍ പുറത്തു പോകണമെന്നാണ് അഭിപ്രായപ്പെട്ടത്.

സാഹചര്യം ഇതൊക്കെയാണെങ്കിലും ഗവര്‍ണ്ണര്‍ ലൈംഗീക ആരോപണങ്ങള്‍ നിഷേധിക്കുകയും, ആരേയും അനാവശ്യമായി സ്പര്‍ശിക്കപ്പോലും ചെയ്തിട്ടില്ലെന്നും ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ചു. അഞ്ചുമാസം നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കു പുറത്തു നിന്നുള്ള രണ്ടു അറ്റോര്‍ണിമാരാണ് നേതൃത്വം നല്‍കിയത്. പതിനൊന്നു സ്ത്രീകളാണ് ഗവര്‍ണ്ണര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക