America

കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദത ഇല്ല - കേരള ഡിബേറ്റ് ഫോറം യു എസ് എ സംവാദത്തില്‍ പ്രവാസികള്‍

എ. സി. ജോര്‍ജ്

Published

on

ഹ്യൂസ്റ്റണ്‍: കേരള ഡിബേറ്റ് ഫോറം യു എസ് യുടെ ആഭിമുഖ്യത്തില്‍  ജൂലൈ 30 നു  വൈകുന്നേരം വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍  സംഘടിപ്പിച്ച സംവാദത്തില്‍  പങ്കെടുത്ത ബഹുഭൂരിപക്ഷം അമേരിക്കന്‍ പ്രവാസികളും ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍  ഒരു നിക്ഷേപ സൗഹൃദ അന്തരീക്ഷം അല്ല ഉള്ളതെന്ന് അഭിപ്രായപ്പെട്ടു. നിക്ഷേപങ്ങളുമായി കേരളത്തിലേക്ക് വരൂ എന്നു  രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തുന്ന പ്രഖ്യാപനങ്ങള്‍ വെറും അധരവ്യായാമം മാത്രം. അവിടെ നിക്ഷേപങ്ങളും പദ്ധതികളും ആരംഭിക്കാന്‍ വെറും ഏക ജാലകത്തിലൂടെ സാധിക്കാം എന്നു പറയുന്നത്  വെറും പൊള്ളത്തരം ആണ്.  അനേക ജാലകങ്ങളും ഉപ  ജാലകങ്ങളും കടമ്പകളും കടന്നുവേണം പദ്ധതികളില്‍  കാലു വയ്ക്കാന്‍.  പെര്‍മിറ്റ്കളും ലൈസന്‍സുകളും ലഭ്യമാകാന്‍  എത്രപേര്‍ക്കാണ് കൈക്കൂലി കൊടുക്കേണ്ടത് എത്ര പേരുടെ കാലുകളാണ് പിടിക്കേണ്ടത്. വല്ലതും തുടങ്ങി വച്ചാല്‍  പിന്നെ അവിടത്തെ ചോട്ടാ ബഡാ നേതാക്കന്മാര്‍, തൊഴിലാളി നേതാക്കന്മാരെ എല്ലാം  കൈക്കൂലി കൊടുത്തും  പൂജിച്ചും സദാ കൈമണി  അടിച്ചും പ്രീതിപ്പെടുത്തി കൊണ്ടിരുന്നില്ലെങ്കില്‍  നിങ്ങളുടെ സംരംഭങ്ങള്‍   തകര്‍ക്കപ്പെട്ടു   നിങ്ങള്‍ ആത്മഹത്യ പോലും ചെയ്യേണ്ട ഗതികേട് വന്നു എന്നിരിക്കും. ഇപ്രകാരമുള്ള അഭിപ്രായങ്ങളാണ്  പങ്കെടുത്ത ബഹുഭൂരിപക്ഷം പറഞ്ഞത്. 

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും താളത്തിനൊത്ത് നിങ്ങള്‍ തുള്ളിയില്ലെങ്കില്‍ നിങ്ങളുടെ പക്ഷത്ത് എന്ത് ന്യായം ഉണ്ടെങ്കില്‍ പോലും, നിങ്ങളുടെ പേരിലും നിങ്ങളുടെ കമ്പനിയുടെ പേരില്‍ ഒക്കെ എന്ത് വയലേഷന്‍ ചാര്‍ത്താന്‍  എന്തും  മെനഞ്ഞെടുക്കാന്‍ അവിടുത്തെ ബ്യൂറോക്രാറ്റിക് സംവിധാനത്തിന് എളുപ്പം കഴിയും. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അതിലുപരി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്ര അനുഭവകഥകള്‍, കദന  കഥകള്‍  സ്വദേശികള്‍ക്കും  തദ്ദേശീകള്‍ക്കും പ്രത്യേകിച്ച് പ്രവാസികള്‍ക്കും പറയാന്‍ പറ്റും. 

നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ തന്ന അല്ലെങ്കില്‍ എഗ്രിമെന്റ് ഒപ്പുവച്ച മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എപ്പോള്‍ വേണമെങ്കിലും മാറാം. സര്‍വ്വ കുറ്റവും വയലേഷന്‍സും  നിങ്ങളുടെയും നിങ്ങളുടെ  കമ്പനിയുടെ മേല്‍ ചാര്‍ത്തി അവര്‍ക്ക് രക്ഷപ്പെടാം. അവര്‍ക്ക് പലര്‍ക്കും അവര്‍ അവകാശപ്പെടുന്ന  രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധത  ആത്മാര്‍ത്ഥത സത്യസന്ധത കാണണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല.  അധിക പക്ഷവും അതും അവിടെ പ്രവാസികള്‍ക്ക് പ്രത്യേകം നീതി നിഷേധിക്കപ്പെടുന്നു.  അമേരിക്കയുടെ നാനാഭാഗത്തുനിന്നും ഈ സംവാദത്തില്‍ പങ്കെടുത്ത  ബഹുഭൂരിപക്ഷം വ്യക്തികളുടെയും അഭിപ്രായം ഇതൊക്കെ തന്നെയായിരുന്നു. പ്രവാസിക്ക് നാടിനോട് പ്രതിബദ്ധത ഉണ്ട്,  ഗൃഹാതുര ചിന്തകള്‍ ഉണ്ട്.  അവരും ദേശത്തെ  ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു.  എന്നാല്‍ അവരോട് മിക്കവാറും  തദ്ദേശവാസികള്‍ക്ക്, ഉദ്യോഗസ്ഥര്‍ക്ക് ഒരുതരം അസൂയയും ശത്രുത ആണുള്ളത്. അവര്‍ നാടിനെ എത്ര  സഹായിച്ചാല്‍ തന്നെയും എന്നും അവര്‍ക്ക് അവിടെ ന്യായമായ അവകാശങ്ങള്‍  നേടിയെടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പല സര്‍ക്കാര്‍ നയങ്ങളും നിയമങ്ങളും പ്രവാസി സൗഹാര്‍ദ്ദം അല്ല.  അവര്‍ക്കെതിരെയുള്ള വിലക്കുകളാണ് അധികവും. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും എങ്ങനെ തടയിടാം എന്നതാണ് നാട്ടിലെ അധിക പക്ഷം സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും  ശ്രമിക്കുന്നതെന്ന്  അനുഭവസ്ഥര്‍ ആയ അനേകം പ്രവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. 

 പ്രവാസികളുടെ ഭൂമിക്കും സ്വത്തിനും അവിടെ മതിയായ സംരക്ഷണം ഇല്ല. അത് ക്രയവിക്രയം ചെയ്യാന്‍ അവര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. ഇതൊക്കെ പരിഹരിക്കാമെന്ന്  അവിടത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അധരവ്യായാമം നടത്തുന്നുണ്ടെങ്കിലും  ഒന്നും പ്രയോഗത്തില്‍ ആകുന്നില്ല.  കപ്പല്‍ ഇന്നും തിരുനക്കര തന്നെ. ഡിബേറ്റില്‍  പങ്കെടുത്തവര്‍ ആല്‍മ രോഷത്തോടെ  അഭിപ്രായപ്പെട്ടു. 

യുഎസില്‍ ഉള്ള മിക്ക സംഘടനകളും ഈ വക പ്രശ്‌നങ്ങള്‍ നാട്ടിലെ അധികാര വര്‍ഗ്ഗത്തിന് മുന്നില്‍  അവതരിപ്പിക്കാന്‍ കാര്യമായി ശ്രദ്ധിക്കാറില്ല. . ഈ സംഘടനക്കാര്‍  നാട്ടിലെ നാനാവിധ രാഷ്ട്രീയക്കാരെയും  മന്ത്രിമാരെയും സിനിമാ താരങ്ങളെയും നേരിലും വെര്‍ച്ച്വല്‍  ആയും യോഗങ്ങള്‍ സംഘടിപ്പിച്ചു പരസ്പരം  പാടി  പുകഴ്ത്താനാണു  ശ്രമിക്കാറ്. കൂട്ടത്തില്‍ നിന്ന് ഫോട്ടോയെടുത്ത്  നിറംപിടിപ്പിച്ച പത്രവാര്‍ത്തകള്‍  കൊടുക്കുവാനാണ് അവരുടെ താല്പര്യം. 

അവരെല്ലാം നാട്ടില്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരങ്ങള്‍  തന്നെയാണ്.  എന്നാല്‍ പ്രവാസികള്‍ക്ക് ലഭ്യമാകേണ്ട ന്യായമായ സൗകര്യങ്ങളും അവകാശങ്ങളും  നേടിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്നതായി കാണുന്നില്ല എന്നത് ദുഃഖകരമായ ഒരു അവസ്ഥയാണെന്ന് കേരള ഡിബേറ്റ് ഫോറം ചൂണ്ടിക്കാട്ടി.

കേരള ഡിബേറ്റ് ഫോറം സംഘടിപ്പിച്ച  സംവാദത്തിലും ഓപ്പണ്‍ ഫോറത്തിലും പൊതുജനങ്ങളും  സാമൂഹ്യ പ്രവര്‍ത്തകരും സംഘടനാ പ്രവര്‍ത്തകരും പത്ര  മാധ്യമ പ്രവര്‍ത്തകരുമായ,  ജോര്‍ജ് പാടിയേടം, സജി കരിമ്പന്നൂര്‍, ജോര്‍ജ് നെടുവേലില്‍,  തോമസ് ടി ഉമ്മന്‍, തോമസ് ഒലിയന്‍കുന്നേല്‍, ആന്റ്റോ കണ്ണാടന്‍, കുഞ്ഞമ്മ മാത്യു, എല്‍ സി ജോര്‍ജ് , ഫിലിപ്പ് മാരേട്ട്, പി പി ചെറിയാന്‍, എബ്രഹാം തോമസ്, സില്‍വി വര്‍ഗീസ്, രവീന്ദ്രന്‍ നാരായണന്‍, വീണ നായര്‍, വര്‍ഗീസ് ഡെന്‍വര്‍, രാജീവ് നായര്‍, ജെയിംസ് ജോര്‍ജ്, ജോണി ജോസഫ്, ജോസ് മാത്യു , യു എം അബ്ദുറഹ്മാന്‍, മേരി ജോസഫ്, ഐ സ് ചാക്കോ, ജോസ് വര്‍ക്കി തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു സംസാരിച്ചു. സംവാദത്തിന് മോഡറേറ്ററായി എ. സി. ജോര്‍ജ് പ്രവര്‍ത്തിച്ചു.
Virtual Zoom Meeting Youtube Link is given below

Facebook Comments

Comments

 1. മാമൻ

  2021-08-05 01:04:18

  സേട്ടാ, നാട്ടിൽ ബംഗാളികളെ (അതിഥി) മാത്രം വെച്ച് വ്യവസായം തുടങ്ങുവാൻ പറ്റിയ സഹചര്യമാണോ. പൂട്ടിയ്ക്കുമോ? മിനറൽ വാട്ടർ കുപ്പിയിലാക്കുന്ന ബിസിനസ്സ് ആണ്. അമേരിക്കയിൽ നിന്ന് നാട്ടിൽ വന്ന് വല്ലാതെ വെള്ളം കുടിക്കുന്നവർ മാത്രം മതി എൻറെ ഈ കച്ചവടം ലാഭത്തിൽ ആവാൻ.

 2. ഔസേപ്പ്

  2021-08-04 22:00:10

  നിങ്ങളുടെ ഈ മീറ്റിംഗ് കുറച്ചുനേരം നേരം ഞാൻ ഫേസ്ബുക്കിൽ ലൈവായികണ്ടിരുന്നു. തരക്കേടില്ല കുറെ കാര്യങ്ങളൊക്കെ പറഞ്ഞു. നിങ്ങൾ ആരെയും കൂസാത്ത ഒരു വ്യത്യസ്ത ഗ്രൂപ്പായി ഞാൻ കാണുന്നു. ഇവിടെ നാട്ടിൽ നിന്ന് വലിയ വലിയ സെലിബ്രിറ്റികൾ വന്നു വലിയ വലിയ അലക്കുകൾ കണ്ടില്ല. അഥവാ വന്നാലും അവരുടെ മുമ്പിൽ കുനിയാതെ ഉള്ള കാര്യങ്ങൾ ചോദിക്കണം പറയണം . നാട്ടിലേക്ക് ഇങ്ങനെ തുരുതുരാ കൊടുത്താൽ മാത്രം പോരാ. നമ്മൾക്ക് അർഹതപ്പെട്ട ചെറിയ നീതിയെങ്കിലും നമുക്ക് കിട്ടണം. അല്ലാതെ അവരെ ചുമ്മാ ബഹുമാനിച്ച തലയിൽ എടുത്തുവച്ചാൽ പോരാ. എൻറെ ഒരു ചെറിയ അനുഭവം പറയാം. അമേരിക്കയിൽ റിട്ടയർ ആയശേഷം കൂത്താട്ടുകുളത്ത് പോയി ഒരു ചെറിയ പന്നി വളർത്തൽ കേന്ദ്രം തുടങ്ങാൻ പെട്ട പാട് ഇന്ന് ഓർക്കുകയാണ്. അതൊന്നു തുടങ്ങി കിട്ടാൻ ആയിട്ട് ഞാൻ രണ്ടുകൊല്ലം പലർക്കും കൈക്കൂലി കൊടുത്തു കാലുപിടിച്ചു. അവസാനം തുടങ്ങി. എന്നാ പറയാനാ. പല രാഷ്ട്രീയക്കാർക്കും മത മേധാവികൾക്കും ഞാൻ ഞാൻ പന്നി സൽക്കാരം കള്ളുമായി കൊടുക്കണമായിരുന്നു. അവിടെ പള്ളി കാർക്കും അമ്പല ക്കാർക്കും ആറുമാസത്തിലൊരിക്കൽ 10 പന്നിയോ അല്ലെങ്കിൽ അതിനുള്ള തുകയോ കാഴ്ച കൊടുക്കണമായിരുന്നു. വില്ലേജ് ഓഫീസിനും പഞ്ചായത്ത് ഓഫീസിനു പാർട്ടി ഓഫീസുകൾക്ക് എൻറെ പന്നി ഫാക്ടറി ലാഭവിഹിതം കൈക്കൂലിയായി കൊടുക്കണമായിരുന്നു. അവസാനം എൻറെ പന്നി കച്ചവടം നഷ്ടത്തിൽ ഓടാൻ തുടങ്ങി. പാർട്ടിക്കാർക്കും മറ്റും കൈക്കൂലി കൊടു പ്പ് ഞാൻ നിർത്തി. അന്നേരം ദാ കിടക്കുന്നു. എന്താ പന്നി ഫാക്ടറിയിലെ ഇൻസ്പെക്ഷൻ ആയി റെയ്ഡ് ആയി ഞാൻ ഞാൻ ഇൻകംടാക്സ് കൊടുക്കുന്നില്ല എന്നായി. മനുഷ്യ വിസർജനം കൊടുത്താണ് ഞാൻ പന്നിയെ വളർത്തുന്നത് എന്നായി. ഫാക്ടറി സർക്കാർ വന്നു കണ്ടുകെട്ടി. അതുവരെ എൻറെ പന്നിയിറച്ചി ധാരാളമായി ഫ്രീ ആയി ഭക്ഷിച്ച ആ നാട്ടുകാർ എന്നെ കളിയാക്കി അമേരിക്കൻ പന്നി എന്ന് എന്നെ വിളിക്കാൻ ആരംഭിച്ചു. ഞാൻ നാണംകെട്ട മാനം കെട്ട് ഞാൻ തിരിച്ചു ഭാര്യാസമേതം ന്യൂജഴ്സിയിൽ തിരിച്ചെത്തി ജീവിക്കുന്നു. ഇനി കൂത്താട്ടുകുളത്ത് പന്നി വളർത്താൻ ആയിട്ട് ഞാൻ വാങ്ങിയ സ്ഥലം ഒന്നും വിറ്റു കിട്ടണം. ഇനി അത് എന്ത് പ്രശ്നം ആകുമോ ആവോ? ഫോമാ ഫൊക്കാന ഡിബേറ്റ് ഫോറംകാരെ ഇതൊന്നു വിറ്റു കിട്ടാൻ എന്താ വഴി എന്നെ ഒന്ന് സഹായിക്കാമോ? എനിക്ക് അമേരിക്ക മതി. നാട്ടിലെ മന്ത്രിമാരെയും സിനിമാ താരങ്ങളെയും അച്ഛന്മാരെയും ഒന്നും വേണ്ട. എൻറെ ആ നാടൻ സ്വപ്നവും ജീവിതവും നാട്ടിലെ മുതൽമുടക്കും അങ്ങ് അവസാനിച്ചു കണ്ണീരും കയ്യുമായി ഞാൻ വീണ്ടും അമേരിക്കയിലെത്തി. താങ്ക്സ് ഗോഡ്.

 3. JACOB

  2021-08-04 19:27:04

  Those who want to invest in Kerala should watch Malayalam movie VARAVELPPU first.

 4. JACOB

  2021-08-04 19:19:43

  I had an NRO account in SBI, Kollam. Every two months, I used to get requests for copies of passport, visa and pan card. I informed the manager several times (via email) OCI is a permanent visa. They made my account inactive after a few months. With much difficulty, I got them to activate my account. I sent a cheque to my sister and she withdrew the money. I sent an email to the manager to close my account. I have not heard from him. That is how difficult to keep an NRO account in India.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യുഎന്നിൽ ബാലാവകാശ ശബ്ദമായി എയ്‌മിലിൻ തോമസ്

മാത്യു ജോസഫ് (പാപ്പച്ചന്‍, 92) അന്തരിച്ചു

പാലാ ബിഷപ്പ് പറഞ്ഞത് ശരിയോ?  (നിങ്ങളുടെ അഭിപ്രായം എഴുതുക)

മൈക്കിൾ മാളിയേക്കലും ശോഭാ നാരായണും നായകരായി  'അലാദീൻ' ബ്രോഡ് വേയിൽ പ്രദർശനത്തിന്  

കെ. എൻ. ആനന്ദ് കുമാർ അമേരിക്കൻ മലയാളികളുമായി നാളെ സംവദിക്കുന്നു 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

അഫ്ഗാനിൽ  സി.ഐ.എ.യുടെ രഹസ്യ ദൗത്യം (കോര ചെറിയാൻ)

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനാർഥി ഡോ. ദേവി നമ്പ്യാപറമ്പിലിന് ധനസമാഹാരം നടത്തുന്നു

മഞ്ച് ഓണാഘോഷം വർണ്ണശബളമായി; ഡാൻസ് മത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ നൽകി

കെ.എം. റോയിയുടെ വിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് അനുശോചിച്ചു

ബേമലയാളി സോക്കർ ടൂർണമെന്റ് ഇന്ന് ആരംഭിക്കുന്നു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

അരിസോണ-മെക്‌സിക്കോ അതിര്‍ത്തിയിലെ ദയനീയ കാഴ്ചകള്‍- (ഏബ്രഹാം തോമസ്)

കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക് ഒക്ടോബര്‍ 2ന്

എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നു തീരുമാനം

സാന്‍ഹൊസെ കെസിസിഎന്‍സി സില്‍വര്‍ ജൂബിലി പതാക ഉയര്‍ത്തി

ഹാന്‍സിന് പോലും കണക്കില്ല! പിന്നെ അല്ലെ ഇത്!(അഭി: കാര്‍ട്ടൂണ്‍)

ടെക്‌സസ്സില്‍ കോവിഡ് മരണസംഖ്യ 60357 ആയി ഉയര്‍ന്നു.

Indian Overseas Congress, USA condoled the demise of Oscar Fernandes, veteran Congress leader who mentored many

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായി

ഷാജി മാവേലിയുടെ മാതാവ് ചിന്നമ്മ വര്‍ഗീസ് (87) അന്തരിച്ചു

പ്രവാസി ചാനലില്‍ മാണി സി. കാപ്പനുമായി അഭിമുഖം നാളെ (ശനിയാഴ്ച)

സാന്ത്വന സംഗീതം: സംതൃപ്തിയോടെ സിബി ഡേവിഡ്  (അനിൽ പെണ്ണുക്കര)

നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം

സാന്ത്വന സംഗീതം 75-മത്  എപ്പിസോഡ് ആഘോഷത്തിന്  ഫോമാ നാഷണൽ കമ്മറ്റി ആശംസകൾ 

കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണന്റെ പ്രിയതമ, കുട്ടികളുടെ മേഴ്സി ടീച്ചർ: രേഖ കൃഷ്ണൻ

തിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി

അഭയാർത്ഥി പ്രവാഹം: മെക്‌സിക്കോ അതിര്‍ത്തി അടയ്ക്കാന്‍ ഉത്തരവിട്ട് ടെക്‌സസ് ഗവര്‍ണ്ണര്‍

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

View More