Image

രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍

Published on 04 August, 2021
രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍
ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചു. രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയതും യുഎസ് ഡോളര്‍ ദുര്‍ബലമായതുമാണ് രൂപക്ക് കരുത്തേകിയത് .മുന്‍ദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ 18 പൈസയുടെ നേട്ടo കരസ്ഥമാക്കി .

ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 നിലവാരത്തിലെത്തി. യൂറോക്കെതിരെയും രൂപ കുതിപ്പ് രേഖപ്പെടുത്തി. 87.98-87.95 നിലവാരത്തിലാണ് വ്യാപാരം പുരോഗമിച്ചത് .

രണ്ടാം ദിനവും ഓഹരി സൂചികകളില്‍ മികച്ച നേട്ടമാണുണ്ടായത്. ഇതാദ്യമായി സെന്‍സെക്‌സ് 54,000വും നിഫ്റ്റി 16,000വും മറി കടന്നു. ഏറെക്കാലം വില്‍പ്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും നിക്ഷേപംനടത്താനെത്തിയതും രൂപക്ക് പ്രയോജനo ചെയ്തു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക