Image

കൊവിഡ് വ്യാപനം: കേരളത്തില്‍ സംഭവിച്ചത് വലിയ വീഴ്ചയെന്ന് കേന്ദ്ര സംഘം

Published on 04 August, 2021
കൊവിഡ് വ്യാപനം: കേരളത്തില്‍ സംഭവിച്ചത് വലിയ വീഴ്ചയെന്ന് കേന്ദ്ര സംഘം
ന്യൂഡല്‍ഹി:കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ കേരളത്തില്‍ വലിയ വീഴ്ചയുണ്ടായെന്ന് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം. സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക വിലയിരുത്തല്‍ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന് കൈമാറി.

കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ കണ്ടെയിന്‍മെന്റ് സോണുകളില്ല. ഗാര്‍ഹിക നിരീക്ഷണവും ചികിത്സയും സംസ്ഥാനത്ത് ഫലപ്രദമല്ല. സമ്ബര്‍ക്ക പട്ടിക തയ്യാറാക്കല്‍ കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് കൊവിഡിന്റെ തീവ്രത കുറയുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇവ നാളെമുതല്‍ നടപ്പാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക