Image

മെഡലുറപ്പിച്ച്‌ രവികുമാര്‍; ഒളിമ്ബിക്സ് ഗുസ്തിയില്‍ ഇന്ത്യ ഫൈനലില്‍

Published on 04 August, 2021
മെഡലുറപ്പിച്ച്‌ രവികുമാര്‍; ഒളിമ്ബിക്സ് ഗുസ്തിയില്‍ ഇന്ത്യ ഫൈനലില്‍
ടോക്യോ ഒളിമ്ബിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി സെമിഫൈനലില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയ്ക്ക് ജയം. കസാക്കിസ്ഥാന്‍ താരം നൂരിസ്ലാം സനയേവിനെ കീഴടക്കിയാണ് രവി കുമാര്‍ ഫൈനലില്‍ പ്രവേശിച്ചത്. 

9-1 എന്ന നിലയില്‍ പിന്നിലായിരുന്ന രവി കുമാര്‍ തിരികെ വന്ന് സ്കോര്‍ 9-7 എന്ന നിലയിലെത്തിച്ചു. അവസാന മിനിട്ടില്‍ എതിരാളിലെ പിന്‍ ചെയ്താണ് ഇന്ത്യന്‍ താരം അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ഇതോടെ ഈയിനത്തില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയന്‍ താരം ജോര്‍ജി വാംഗെലോവിനെ കീഴടക്കിയാണ് രവി കുമാര്‍ സെമിയിലെത്തിയത്.

നേരത്തെ, വനിതകളുടെ 64-69 കിലോഗ്രാം ബോക്സിംഗ് സെമിഫൈനലില്‍ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗൊഹൈന്‍ പൊരുതിത്തോറ്റു. തുര്‍ക്കിയുടെ ബുസാനസ് സുര്‍മെനെല്ലിയോട് കീഴടങ്ങിയെങ്കിലും ലോവ്‌ലിന വെങ്കല മെഡലിന് അര്‍ഹയായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക