Image

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ നടന്‍ ഹരിശ്രീ അശോകന്റെ മരുമകന് 30 കോടി

Published on 04 August, 2021
 അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ നടന്‍ ഹരിശ്രീ അശോകന്റെ മരുമകന് 30 കോടി
അബുദാബി:   അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ ലഭിച്ച മലയാളിയെ കണ്ടെത്തി.  ദോഹയില്‍ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരന്‍ സനൂപ് സുനില്‍ ആണ് 30 കോടിയിലേറെ രൂപ(15 ദശലക്ഷം ദിര്‍ഹം) ഇന്നലെ(ചൊവ്വ) നടന്ന ബിഗ് ടിക്കറ്റിന്റെ 230ാം സീരീസ് നറുക്കെടുപ്പില്‍ സമ്മാനം നേടിയത്.  സനൂപിന്റെ േപരില്‍ ഇദ്ദേഹവും ലുലുവിലെ മറ്റു 19 ജീവനക്കാരും ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു സമ്മാനം. എറണാകുളം സ്വദേശി  സനൂപ് ജൂലൈ 13ന് ഓണ്‍ലൈനിലൂടെ എടുത്ത  183947  നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

സിനിമാ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനാണു സനൂപ്. ദീര്‍ഘ നേരത്തെ ശ്രമത്തിനു ശേഷമാണു സംഘടകര്‍ക്കു സനൂപുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. നാട്ടിലെ മൊബൈല്‍ നമ്പര്‍ കൊടുത്തിരുന്നതിനാല്‍ ടിക്കറ്റ് സംഘാടകപ്രതിനിധി റിചാര്‍ഡ്, സനൂപിന്റെ മൊബൈലിലേക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ആദ്യം ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളില്‍ മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിര്‍ഹവും ഇന്ത്യക്കാരനായ റെനാള്‍ഡ് ഡാനിയേലിന് 1,00000 ദിര്‍ഹവും സമ്മാനം ലഭിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക