Image

യുഎഇയില്‍ നിന്ന് വാക്‌സീന്‍ എടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് യാത്രാനുമതി

Published on 04 August, 2021
യുഎഇയില്‍ നിന്ന് വാക്‌സീന്‍ എടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് യാത്രാനുമതി
ദുബായ്: യുഎഇയില്‍ നിന്നു കോവിഡ് വാക്‌സീനെടുത്ത താമസവീസയുള്ള ഇന്ത്യക്കാര്‍ക്ക് നാളെ മുതല്‍ മടങ്ങിയെത്താമെന്ന് അധികൃതര്‍ അറിയിച്ചു.  2  ഡോസ് വാക്‌സീനും യുഎഇയില്‍ തന്നെ സ്വീകരിച്ചവര്‍ക്കാണ് ആദ്യഘട്ടത്തില്‍ യാത്രാനുമതിയെന്നും ഇന്ത്യയില്‍ വാക്‌സീനെടുത്ത താമസവീസക്കാരെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നാണു പ്രതീക്ഷയെന്നും  ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍   പറഞ്ഞു.

ഇതില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. താമസവീസ  കാലാവധി തീര്‍ന്നവര്‍ക്കു പ്രവേശനമില്ല. അതേസമയം, ആരോഗ്യം, വിദ്യാഭ്യാസം, സര്‍ക്കാര്‍ സര്‍വീസ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, യുഎഇയില്‍ പഠിക്കുന്നവര്‍, ചികിത്സ പൂര്‍ത്തിയാക്കാനുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സീന്‍ എടുക്കാതെയും എത്താം.

ഇവരില്‍ ദുബായ് വീസക്കാര്‍ ജിഡിആര്‍എഫ്എ(ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്)വെബ്‌സൈറ്റിലും മറ്റുള്ളവര്‍  ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലും (ഐസിഎ) അപേക്ഷ സമര്‍പ്പിച്ച് അംഗീകാരം നേടണം. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ചു പ്രത്യേക നിര്‍ദേശമില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക