Image

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് ഇന്ത്യയില്‍

Published on 04 August, 2021
 ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് ഇന്ത്യയില്‍


ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് കിഴക്കന്‍ ലഡാക്കില്‍ നിര്‍മിച്ച് ഇന്ത്യ. 19,300 അടി ഉയരത്തില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് (ബി.ആര്‍.ഒ) റോഡ് നിര്‍മിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബൊളീവിയയില്‍ ഉതുറുങ്കു അഗ്‌നിപര്‍വ്വതത്തിനടുത്തുള്ള 18,953 അടി ഉയരത്തിലുള്ള റോഡിന്റെ റെക്കോര്‍ഡ് ഇത് തകര്‍ത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ ചുമാര്‍ സെക്ടറിലെ പ്രധാന പട്ടണങ്ങളെ ഉംലിംഗ്ല ചുരം വഴി ബന്ധിപ്പിക്കുന്നതാണ് 52 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് റോഡ്. ലേയില്‍ നിന്ന് ഡെംചോക്കിനേയും ചിസംലെയെയും ബന്ധിപ്പിക്കുന്ന ഈ പാത പ്രാദേശിക ജനങ്ങള്‍ക്ക് ഒരു അനുഗഹമാണെന്നും ഇത് ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ലഡാക്കിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു. 


എവറസ്റ്റിന്റെ ബേസ് ക്യാമ്പിനേക്കാള്‍ ഉയരത്തിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലാണ്. ടിബറ്റിലെ നോര്‍ത്ത് ബേസ് ക്യാമ്പ് ആകട്ടെ 16,900 അടിയിലും 17,700 അടി ഉയരത്തിലുള്ള സിയാച്ചിന്‍ ഹിമാനിയേക്കാള്‍ ഉയരത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക