Image

രാമായണത്തിലെ സൗഹൃദക്കാഴ്ച്ചകൾ (ശങ്കരനാരായണൻ ശംഭു, രാമായണ ചിന്തകൾ 19)

Published on 04 August, 2021
രാമായണത്തിലെ സൗഹൃദക്കാഴ്ച്ചകൾ (ശങ്കരനാരായണൻ ശംഭു, രാമായണ ചിന്തകൾ 19)

 "മുമ്പിലമ്മാറു കാണാം മതംഗാശ്രമം തത്ര
സമ്പ്രതി വസിക്കുന്നു ശബരീ തപസ്വിനി
ത്വല്പാദാംബുജ ഭക്തികൊണ്ടേറ്റം പവിത്ര
യായെപ്പോഴും ഭാവാനെയും ധ്യാനിച്ചു വി
മുക്തയായ് അവളെച്ചെന്നുകണ്ടാൽ വൃത്താന്തംചൊ ല്ലുമവ
ളവനീസുതതന്നെ ലഭിക്കും നിങ്ങൾക്കെന്നാൽ "

സീതയെ തിരഞ്ഞു രാമലക്ഷ്മണന്മാർ നടക്കുന്നതിനിടയിൽ കബന്ധനെക്കണ്ട് അവന്റെ ആക്രമണത്തിൽ നിന്നും രക്ഷ
നേടാനായി അവനെ വധിക്കുന്നു. ശാപ മോചിതനായി ദിവ്യരൂപിയായ ഗന്ധർവ്വൻ തൽ സ്ഥാനത്ത് വരികയും ശ്രീരാമ നെ സ്തുതിക്കുകയും ചെയ്ത ശേഷം പറഞ്ഞ വാക്കുകളാണ് ഇവ.

ശബരിയുടെ ആശ്രമത്തിൽ ചെന്ന രാമലക്ഷ്മണന്മാരെ കണ്ട് ആനന്ദാതിരേകത്താൽ എന്തു ചെയ്യേണ്ടൂ എന്നറിയാതെ
പരിഭ്രമിച്ച ശബരിയെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. കാട്ടുപഴങ്ങൾ ശ്രീരാമനു കഴിക്കാൻ കൊടുക്കാനായിഎടുത്തു വെച്ച ശബരി മധുരമുള്ള പഴങ്ങൾ വേണം ഭഗവാന് കൊടുക്കാൻ എന്നു ചിന്തിച്ചു.

കാട്ടിലെ പഴങ്ങളിൽ പലതിനും പല രുചിയാണല്ലോ. നല്ലതറിയാൻ വേണ്ടി ഓരോന്നായി കടിച്ചു നോക്കി മധുരമുള്ള പഴങ്ങൾ ശ്രീരാമനു കൊടുത്തുവത്രെ. ഭക്തിയുടെ പാരമ്യത്തിൽ താൻ ചെയ്യുന്നതെന്ത് എന്ന് ശബരി ഓർത്തതേ ഇല്ല. ശബരി കടിച്ചു കൊടുക്കുന്ന പഴങ്ങൾ അതീവ സന്തോഷത്തോടെ ശ്രീരാമൻ കഴിച്ചു.

മഹാതാപസന്മാർക്കു പോലും കാണുവാൻ സാധിക്കാത്ത ഭഗവാനെ ജ്ഞാനമില്ലാത്ത മൂഢയായ തനിക്കു കാണുവാ ൻ മഹാഭാഗ്യമുണ്ടായല്ലോ എന്ന് ശബരിയുടെ ചോദ്യത്തിന് "പുരുഷസ്ത്രീജാതി നാമാശ്രമാദികളല്ല മമ ഭജനത്തിനു ജഗത്രയേ ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും "എന്ന് മറുപടി പറയുന്നുണ്ട് രാമൻ. അതിനു ശേഷം ശബരിക്ക് മുക്തിമാർഗ്ഗമുപദേശിക്കുന്നുമുണ്ട്.

രാമൻ പിന്നീട് ചോദിക്കുന്നു " ജാനകീ മാർഗ്ഗമറിഞ്ഞീടിൽ നീ പറയണം കേന വാ നീതാ സീതാ മൽപ്രിയാ മനോഹരി " എന്ന്. ശബരി പറയുന്നു."  സർവ്വവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി സർവ്വജ്ഞനെന്നാകിലും ലോകാനുസരണാർത്ഥം ചോദിച്ച മൂലം പറഞ്ഞീടുവൻ " എന്ന്.

സീതയെ ലങ്കയിൽ രാവണൻ പിടിച്ചു കൊണ്ടു പോയി വെച്ചിട്ടുണ്ടെന്നും ഋഷ്യ മൂകാചലത്തിൽ സുഗ്രീവൻ ബാലിയെ പേടിച്ചു വന്നു താമസിക്കുന്നുണ്ടെന്നും പറയുന്നു. മുനി ശാപം മൂലം ബാലിക്കു പർവ്വതത്തിൽ വന്നു കൂടാ എന്നും "സഖ്യവും ചെയ്തു കൊൾക സുഗ്രീവൻ തന്നോടെന്നാൽ ദുഖങ്ങളെല്ലാം തീർന്നു കാര്യവും സാധിച്ചീടും" എന്നു കൂടി ശബരി അറിയിക്കുന്നു

ശബരിയുടെ ദേഹത്യാഗത്തിനു ശേഷം രാമലക്ഷ്മണന്മാർ ഹനുമാന്റെ സഹായത്തോടെ ഋഷ്യമൂകാചലത്തിലെത്തി സുഗ്രീവനെ സുഹൃത്തായി സ്വീകരിക്കുകയും അന്യോന്യം സഹായിക്കാമെന്ന ശപഥം ചെയ്യുകയും ചെയ്യുന്നു. അവിടെ സുഹൃദ്ബന്ധത്തിന്റെ ഒരു നൂതനാദ്ധ്യായം തുടങ്ങുകയായി. മനുഷ്യനായ രാമൻ   വാനരനുമായി സഖ്യം ചെയ്യുന്നത് സാധാരണ മനുഷ്യബുദ്ധി കൊണ്ട് അളക്കാനാകുന്നതല്ല.

ആ സുഹൃത് ബന്ധത്തിൽ ഒരു ചെറിയ സംശയം ഒരിടത്തു വരുമ്പോൾ ലക്ഷ്മ ണൻ പറയുന്നത് ഇപ്രകാരമാണ്.
" വൃത്രാരിപുത്രനെക്കൊന്ന ശരമാര്യ
പുത്രൻ കരസ്ഥിതമെന്നുമറിക നീ
അഗ്രജ മാർഗ്ഗം ഗമിക്കയിലാഗ്രഹം
സുഗ്രീവനുണ്ടെന്നു നാഥനരുൾ ചെയ്തു"

അപ്പോൾ തന്നെ ഹനുമാന്റെ വാഗ് വൈഭവം കൊണ്ട് മനസ്സുമാറി ലക്ഷ്മണൻ താൻ വിഷമം കൊണ്ടു പറഞ്ഞതാണെന്നും എല്ലാം മറക്കണമെന്നും ക്ഷമിക്കണമെന്നും പറയുന്നുമുണ്ട്.

എത്ര മഹത്തരമായതാകട്ടെ വൈഷമ്യമുള്ളതാകട്ടെ നല്ല സുഹൃത്ബന്ധങ്ങൾ കൊണ്ട് അസാദ്ധ്യമായ കാര്യങ്ങൾ വരെ സാധിക്കുന്നു എന്ന മഹത്തായ സന്ദേശം രാമായണം നമ്മളെ ഉൽബോധിപ്പി ക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക