ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

Published on 04 August, 2021
ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് ടെന്നീസിയിലെ റോക്ക്‌വേയിൽ  വെച്ച് നടക്കും. മലയാളം തമിഴ് ചലച്ചത്രങ്ങളിലൂടെ പ്രശസ്തനായ നടനും, മുൻ കേന്ദ്ര മന്ത്രിയുമായ  ശ്രീ നെപ്പോളിയൻ ദുരൈസാമി ഉദ്ഘാടനം ചെയ്യും. 

കേരള  അസോസിയേഷൻ ഓഫ് നാഷ്‌വിൽ ( KAN), ഗ്രേറ്റർ മലയാളി അസോസിയേഷൻ ഓഫ് അറ്റ്ലാന്റ (GAMA ), അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ,(AMMA ), അഗസ്റ്റ മലയാളി അസോസിയേഷൻ ( AMA ),മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (MASC ), എന്നീ മലയാളീ  സംഘടനകളിലെ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. 

കോവിഡ് കാല ലോക് ഡൗണിന് ശേഷം ആദ്യമായാണ് പരസ്പരം കാണുന്നതിനും, ഭാവി കർമ്മ പരിപാടികൾക്ക് രൂപം നൽകുന്നതിനുമായി മേഖലാ സമ്മേളനം കൂട്ടുന്നത്. ഫോമയുടെ സൗത്ത് ഈസ്റ് മേഖലയിൽ നടത്തേണ്ട, ജനസേവന പദ്ധതികൾ  ചർച്ച ചെയ്യും. കൂടുതൽ ജന പങ്കാളിത്തത്തോടെ പുതിയ  കാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കും.

സമ്മേളനത്തിൽ എല്ലാ അംഗസംഘടനകളുടെ അംഗംങ്ങളും പ്രവർത്തകരും, പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കേരള  അസോസിയേഷൻ ഓഫ് നാഷ്‌വിൽ ( KAN) പ്രസിഡന്റ് അശോകൻ വട്ടക്കാട്ടിൽ,  ഗ്രേറ്റർ മലയാളി അസോസിയേഷൻ ഓഫ് അറ്റ്ലാന്റ (GAMA , പ്രസിഡന്റ് തോമസ് കെ.ഈപ്പൻ,  അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ,(AMMA )  പ്രസിഡന്റ് ഡൊമിനിക് ചക്കോനാൽ, അഗസ്റ്റ മലയാളി അസോസിയേഷൻ ( AMA ) പ്രസിഡന്റ് ജിമ്മി ജോർജ്ജ്, ,മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (MASC ) സ്റ്റീഫൻ ഫിലിപ്പോസ്, നാഷണൽ അഡ്വൈസറി കൗൺസിൽ സെക്രട്ടറി ബബ്ലൂ ചാക്കോ, ഫോമാ ലൈഫ് ചെയർമാൻ സാം ആന്റോ, ആർ.വി.പി, ബിജു ജോസഫ്, ദേശീയ സമിതി അംഗം, പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനിൽ, ഫോമാ വനിതാ വിഭാഗം പ്രതിനിധി ഷൈനി അബൂബക്കർ, ദേശീയ യുവജന വിഭാഗം പ്രതിനിധി മസൂദ് അൽ അൻസാർ എന്നിവർ അഭ്യർത്ഥിച്ചു.

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യുംഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക