Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ഫിനാന്‍ഷ്യല്‍ ഫ്രീഡം'സെമിനാര്‍ ഓഗസ്റ്റ് 6ന്

Published on 06 August, 2021
 വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ഫിനാന്‍ഷ്യല്‍ ഫ്രീഡം'സെമിനാര്‍ ഓഗസ്റ്റ് 6ന്

ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന ന്ധഫിനാന്‍ഷ്യല്‍ ഫ്രീഡംന്ധ സെമിനാര്‍ 2021 ഓഗസ്റ്റ് 6ന് വൈകുന്നേരം 6ന് സൂം പ്ലാറ്റ്‌ഫോമില്‍. യുകെയിലെ ഫിനാന്‍ഷ്യല്‍ മേഖലയില്‍ നിരവതി വര്‍ഷത്തെ പരിചയമുള്ള ബ്രിസ്റ്റോളില്‍ താമസിക്കുന്ന പ്രസാദ് ജോണ്‍ നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും ഡബ്ല്യുഎംസി ഭാരവാഹികള്‍ സ്വാഗതം ചെയ്യൂന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വെസ്റ്റ് മിഡ്‌ലാന്‍ഡ് റീജണും, സ്‌പോര്‍ട്‌സ് ഫോറവും, ചാരിറ്റി ഫോറവും ജൂലൈ മാസം നിലവില്‍ വന്നു.

ജൂലൈ മാസം നടന്ന ന്ധഹെല്‍ത്ത് അന്റ് വെല്‍ബെയിംഗ്ന്ധ സെമിനാര്‍ നിരവധി മലയാളികളുടെ അഭ്യര്‍ഥന മാനിച്ചു നടത്തുകയുണ്ടായി. ഈ പ്രോഗ്രാം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും പ്രസിഡന്റ് സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് കോര്‍ഡിനേറ്റ് ചെയ്യുകയും, ചെയര്‍മാന്‍ ഡോ. ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ നന്ദി പറഞ്ഞു. ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ള, യൂറോപ്പ് പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഈ പ്രോഗ്രാം യൂട്യൂബില്‍ അപ്ലോഡ് ചയ്തതു നിങ്ങള്‍ക്ക് കാണാവുന്നതാണ്. https://youtube.be/rJyjAN7YG7c


കൂടുതല്‍ വിവരംങ്ങള്‍ക്ക്www.wmcuk.org A[xh ഭാരവാഹികളുമായി ബന്ധപ്പെടുക.

ചെയര്‍മാന്‍ ഡോ: ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ 07470605755.
പ്രസിഡന്റ് സൈബിന്‍ പാലാട്ടി 07411615189.
ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് 07886308162.

റിപ്പോര്‍ട്ട്: ജിയോ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക