Image

വിധവ (കവിത: ഹാഷിം വേങ്ങര)

Published on 09 August, 2021
വിധവ (കവിത: ഹാഷിം വേങ്ങര)
അവള്‍ വെള്ളയണിഞ്ഞ്-
അച്ഛന്റെ കരത്തിലൊതുങ്ങി
ഉമ്മറം കയറി ......

നീലാകാശത്തെ ശുഭ്രമേഘങ്ങളില്‍
കാറുപടരും പോലെ
അവളുടെവെള്ളുടുപ്പണിഞ്ഞ
നീലിച്ച മേനിയില്‍വ്യസനപര്‍വ്വംമൂടികെട്ടി.....

അമ്മയുടെ കരച്ചിലില്‍
വേലക്കാരിയുടെചിരി.
സൗഭ്രാത്രാക്രന്ദനങ്ങളില്‍
ഇണകളുടെഉല്ലാസം.
ചോരനാരികളുടെ നോവില്‍
ഗര്‍ഭിണികളുടെ അയനാമൃതാനുഭൂതി.
മിത്രതയുടെതുരിശുകളില്‍
കൂട്ടുചാരിയുടെആഹ്ലാദം.
തുയിര്‍പെട്ട നാട്ടുകൂട്ടങ്ങളില്‍
ചൂളംവിളികളുടെ ധ്വനങ്ങള്‍.
ഒച്ചൊഴിഞ്ഞ കൂരയില്‍
ചുമ്മാന്‍,ഒരൊച്ചെത്തിയ പ്രതീതി.

സാധ്വിഅല്‍പ്പംശാന്തിക്കായി
വീണ്ടും പിതാവോരംചേര്‍ന്നു.
പക്ഷേ, അച്ഛനിലെ വൃദ്ധന്റെ
പ്രതീക്ഷാസ്വനങ്ങള്‍ കേട്ട്
അവളുടെആശകെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക