Image

ജീവനക്കാരിയെ പീഡിപ്പിച്ച മാനേജരെ അലിബാബ പുറത്താക്കി

ജോബിന്‍സ് Published on 10 August, 2021
ജീവനക്കാരിയെ പീഡിപ്പിച്ച മാനേജരെ അലിബാബ പുറത്താക്കി
മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ അലിബാബ നടപടിയെടുത്തു. അരോപണമുയര്‍ന്ന മാനേജരെ പുറത്താക്കുകയാണ് അലിബാബ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡാനിയേല്‍ ഴാങ്ങാണ് പുറത്താക്കല്‍ വിവരം മാധ്യമങ്ങളെ അറിയിച്ചത് ഇയാളെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്നും ഴാങ് വ്യക്തമാക്കിയിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടന്നു വരികയായിരുന്നു. 

അലിബാബയുടെ ഷാങ്ഹായി സിറ്റി റീടെയ്ല്‍ യൂണിറ്റിലെ മാനേജരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. ബിസിനസ്സ് ട്രിപ്പിനിടെ ഇദ്ദേഹവും കമ്പനിയുടെ ഒരു ക്ലൈന്റും ചേര്‍ന്ന് തന്നെ മദ്യം നല്‍കിയശേഷം ലൈഗീകമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 

കമ്പനി വിശദീകരണം ചോദിച്ചപ്പോള്‍ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിലായിരുന്നു മനേജരുടെ മറുപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം കാര്യങ്ങള്‍ കമ്പനി ഒരു രീതിയിലെന്നും വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക