Image

21 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന അബൂബക്കറിന് നവയുഗം യാത്രയയപ്പ് നല്‍കി.

Published on 10 August, 2021
21 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന അബൂബക്കറിന്  നവയുഗം യാത്രയയപ്പ് നല്‍കി.
ദമ്മാം: ഇരുപത്തൊന്നു വര്ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി അദാമ യൂണിറ്റ് മെമ്പറായ അബൂബക്കറിന് നവയുഗം യാത്രയയപ്പ് നല്‍കി.

നവയുഗം അദാമ യൂണിറ്റ് കമ്മിറ്റി ഓഫിസില്‍ കോവിഡ് പ്രോട്ടോകാള്‍ അനുസരിച്ചു നടന്ന ലളിതമായ ചടങ്ങില്‍ വെച്ച്,  യൂണിറ്റ് സെക്രട്ടറി തമ്പാന്‍ നടരാജനും, പ്രസിഡന്റ് സാബു വര്‍ക്കലയും ചേര്‍ന്ന് അബൂബക്കറിന് നവയുഗത്തിന്റെ ഉപഹാരം നല്‍കി.  നവയുഗം ദമ്മാം മേഖലാ സെക്രട്ടറി നിസാം കൊല്ലം, മേഖലാ പ്രസിഡന്റ് ഗോപകുമാര്‍, മേഖല  നേതാക്കളായ  ഹാജി മുഹമ്മദ്, മധുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ദമ്മാമിലെ സാമില്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന അബൂബക്കര്‍ മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക