Image

ഈശോയേ, ഇവരോടു ക്ഷമിക്കേണമേ! (ബാബു പാറയ്ക്കൽ)  

Published on 10 August, 2021
ഈശോയേ, ഇവരോടു ക്ഷമിക്കേണമേ! (ബാബു പാറയ്ക്കൽ)  

ഈശോ എന്ന് സിനിമക്കു പേരിട്ടതിൽ വൻപിച്ച പ്രതിഷേധം ആണല്ലോ ഇപ്പോൾ. എന്തിനാണിവർ പ്രതിഷേധിക്കുന്നത്? ഈശോ എന്ന പേരിനാരും കോപ്പിറൈറ് എടുത്തതായി അറിവില്ല. ആളുകൾക്കു പലർക്കും ഈശോ എന്ന പേരുണ്ട്. കത്തോലിക്കർ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു സഭകൾ യേശു എന്നാണു വിളിക്കുന്നത്. അറബികൾ ഇസ എന്ന് വിളിക്കുന്നു. സ്പാനിഷ്‌കാർ ഹെസൂസ് എന്നും വിളിക്കുന്നു. ഈശോ എന്ന് ആളുകൾക്കു പേരിടാമെങ്കിൽ അങ്ങനെ ഒരു കഥാപാത്രത്തെ ആസ്പദമാക്കി ഒരു സിനിമയിറക്കിയാൽ ആ സിനിമക്ക് ആ കഥാപാത്രത്തിന്റെ പേര് നൽകുന്നതിൽ എന്താണ് തെറ്റ്? കഥാപാത്രങ്ങളുടെ പേര് നൽകിയിട്ടുള്ള എത്രയോ സിനിമകൾ നമുക്കുണ്ട്. ജീസസ് എന്ന പേരിൽ തന്നെ നൂറുകണക്കിനു നാടകങ്ങളും സിനിമകളും ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. അന്നാരും പ്രതിഷേധിച്ചിട്ടില്ല. പിന്നെ ഇപ്പോൾ എന്താണ് ഒരു പ്രത്യേകത എന്നു സാമൂഹ്യ മാധ്യമങ്ങളിലും ഭരണഘടനാ നൽകിയിരിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവരും ചോദിക്കുന്നു. ന്യായമായ ചോദ്യമാണിത്. ഈശോ എന്ന് സിനിമക്കു പേരിട്ടാൽ ഈശോയുടെ പ്രഭാവം എന്താ കുറഞ്ഞുപോകുമോ? ബൈബിളിൽ എവിടെയെങ്കിലും ഈശോയുടെ നാമം സിനിമക്കിടരുതെന്നു പറഞ്ഞിട്ടുണ്ടോ? 'എൻറെ നാമം വൃഥാ എടുക്കരുത്' എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഒരു ദിവസം അറിഞ്ഞോ അറിയാതെയോ എത്രയോ വട്ടം "ഈശോയേ" എന്ന് വിളിക്കുന്നവരാണ് കത്തോലിക്കർ! അപ്പോൾ ഈ പ്രതിഷേധം അനാവശ്യമല്ലേ?
ഇതുവരെ ഉണ്ടാകാത്ത ഒരു പ്രതിഷേധം എന്താണിപ്പോൾ ഉണ്ടാകുന്നത് എന്ന് കൂടി ചിന്തിക്കണം. കേരളത്തിൽ ഉണ്ടായിരുന്ന ക്രിസ്ത്യൻ-മുസ്ലിം മതസൗഹാർദ്ദം കുറച്ചു നാളായി ദുർബലമായിട്ടുണ്ട്. അതെങ്ങനെ ദുർബലമായി അല്ലെങ്കിൽ അതിനു കാരണക്കാർ ആരാണ് എന്ന് ആദ്യമേ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദശാബ്ദങ്ങളായി കൃത്യമായി കണക്കുകൂട്ടി ചെയ്യുന്നതുപോലെ കേരളത്തിൽ പല ക്രിസ്ത്യൻ പ്രദേശങ്ങളും മുസ്ലിംകൾ കയ്യടക്കികഴിഞ്ഞിരിക്കുന്നു. ആക്രമിച്ചു കീഴ്‌പ്പെടുത്തിയതല്ല. വസ്തുവിന് നിലവിലുള്ളതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി വില കൊടുത്തു വാങ്ങുന്നതാണ്. അതിനുള്ള സാമ്പത്തിക ശ്രോതസ് അവർക്കു ലഭിക്കുന്നുണ്ടായിരുന്നു. നരേന്ദ്രമോദിയുടെ നോട്ടുനിരോധനം വന്നപ്പോൾ മാത്രമാണ് ഇതിനറുതിയുണ്ടായത്. എന്നാലും  മതസൗഹാർദ്ദത്തിനു വലിയ കുഴപ്പമില്ലാതെ കഴിയുമ്പോഴാണ് തുർക്കിയിൽ ആയിരത്തിൽപരം വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയായിരുന്ന 'ഹാഗിയ സോഫിയ' അവിടത്തെ ഭരണാധികാരി മുസ്ലീം പള്ളിയാക്കിയതായി പ്രഖ്യാപിച്ചത്. കോൺസ്റ്റാന്റിനോപ്പിൾ ചക്രവർത്തിമാരെ വാഴിച്ചിരുന്ന ദേവാലയം എന്ന ചരിത്രപ്രസിദ്ധമായിരുന്ന ഈ പള്ളിയിൽ ക്രിസ്ത്യാനികൾ ആരാധനയോടെ നോക്കിയിരുന്ന അനേകം ഐക്കോൺസും മറ്റു ചിത്രപ്പണികളും ഉണ്ടായിരുന്നു. ഇവയൊക്കെ മറയ്ക്കുകയോ വികൃതമാക്കുകയോ നശിപ്പിച്ചു കളയുകയോ ചെയ്തിട്ടാണ് മുസ്ലിം പള്ളിയാക്കിയത്. ഇതിൽ ലോകം മുഴുവൻ പ്രതിക്ഷേധമുയർന്നപ്പോൾ കേരളത്തിലെ ഉത്തരവാദപ്പെട്ട ഒരു മുസ്ലിം നേതാവ് ആ പ്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ട് പത്രത്തിൽ ലേഖനമെഴുതുകയാണുണ്ടായത്. ഇതു കേരളത്തിലെ ക്രിസ്ത്യാനികളെ ഞെട്ടിക്കുക മാത്രമല്ല പുനർചിന്തിക്കാനും പ്രേരിപ്പിച്ചു എന്നതാണ് സത്യം. അപ്പോഴാണ് 'ലൗജിഹാദ്' പോലെയുള്ള തന്ത്രങ്ങൾ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും അവ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ക്രിസ്ത്യാനികൾ തിരിച്ചറിയുന്നത്. സർക്കാർ നൽകുന്ന വിദ്യാഭ്യാസ സഹായങ്ങളും സ്കോളർഷിപ്പുകളും സംവരണങ്ങളുമെല്ലാം ആനുപാതികമല്ലാതെ 80 ശതമാനവും മുസ്ലിം സമുദായത്തിനായി മാറ്റിക്കൊണ്ടിരുന്നതിൽ ക്രിസ്ത്യൻ നേതാക്കൾ പ്രതിഷേധിക്കാനാരംഭിച്ചു. മുസ്ലിം മദ്രസകളിൽ മതപഠനത്തിനു സർക്കാർ ഗ്രാൻറ് നൽകുമ്പോൾ ക്രിസ്ത്യാനികൾക്കോ ഹിന്ദുക്കൾക്കോ മതപഠനത്തിനു യാതൊരു സഹായവും നല്കുന്നില്ലെന്ന സത്യവും അവരെ അലട്ടി. അതിനുപുറമേ 18 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യൻ ജനസംഖ്യ 13 ശതമാനമായി കുറഞ്ഞപ്പോൾ 12 ശതമാനമുണ്ടായിരുന്ന മുസ്ലിം ജനസംഖ്യ 22 ശതമാനമായി ഉയർന്ന കണക്കുകളും ക്രിസ്ത്യാനികളെ ആശങ്കാകുലരാക്കി. നാട്ടിൽ ജീവിക്കാൻ നിവൃത്തിയില്ലാത്തതിനാലും നാട്ടിൽതന്നെ ജീവിക്കണമെന്നു നിർബന്ധമില്ലാത്തതിനാലും ക്രിസ്ത്യാനികളുടെ മക്കൾ നല്ല വിദ്യാഭ്യാസം നേടി മറ്റു രാജ്യങ്ങളിലേക്കു കുടിയേറിപ്പോകുകയാണെന്നു മനസ്സിലാക്കാതെ കൂടുതൽ മക്കളെ പ്രസവിച്ചാൽ അവർക്ക് ആനുകൂല്യങ്ങൾ നൽകുമെന്നു ബിഷപ്പുമാർ പ്രഖ്യാപിച്ചു.
അങ്ങനെ ആകെ എടങ്ങേറായി ഇരിക്കുമ്പോഴാണ് നാദിർഷാ ചൊറിയാൻ ഇറങ്ങിയത്. അതും ഒരു സിനിമക്ക് 'ഈശോ' എന്നും അടുത്തതിന്‌ 'കേശു ഈ വീടിന്റെ നായകൻ' എന്നും. ആദ്യത്തേത് 'നോട്ട് ഫ്രം ബൈബിൾ' എന്ന് പറഞ്ഞു മുൻ‌കൂർ ജാമ്യമെടുത്തെങ്കിലും രണ്ടാമത്തേതു ചൊറിയാൻ തന്നെയാണെന്നുള്ള സത്യം അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. കാരണം "യേശു ഈ വീടിന്റെ നായകൻ" എന്നു മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ക്രിസ്ത്യാനികൾ പലരും അവരുടെ വീട്ടിൽ എഴുതി വയ്ക്കുന്ന ഒരു വാചകമാണിത്.  നാദിർഷായെപ്പോലെ ആബേൽ അച്ചൻ വളർത്തിക്കൊണ്ടുവന്ന ഒരാൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ ദുരുദ്ദേശം മനസ്സിലാക്കേണ്ടിയിരുന്നു.    
മുഹമ്മദിന്റെ പേർ ചോദ്യക്കടലാസിൽ അനുചിതമായി ചേർത്തു എന്ന് പറഞ്ഞു ജോസഫ് സാറിന്റെ കൈ നിഷ്കരുണം മുസ്ലിം തീവ്രവാദികൾ വെട്ടി മാറ്റിയപ്പോൾ ഈ ബിഷപ്പുമാർ ആരും പ്രതിഷേധിച്ചു കണ്ടില്ല. തീവ്രവാദികളുടെ ഭീഷണി ഒരുവശത്തും അവരെ അനുകൂലിക്കുന്ന സഭാ നേതാക്കന്മാരുടെ ഭീഷണി മറുവശത്തും നിന്നപ്പോൾ ജീവിക്കാൻ നിവൃത്തിയില്ലാതെ അപമാനം സഹിക്ക വയ്യാതെ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തപ്പോഴും ഇവരാരും പ്രതിഷേധിച്ചു കണ്ടില്ല. കാപ്പിപ്പൊടി അച്ചൻ പ്രസംഗത്തിൽ എന്തോ സൂചിപ്പിച്ചപ്പോഴേക്കും ഭീഴണിയുണ്ടായി. ഓടി മാളത്തിൽ കേറി ഒളിച്ചിട്ടു ക്ഷമാപണം പറഞ്ഞു തടിയൂരിയതല്ലാതെ ആരും പ്രതിഷേധിച്ചില്ല. പിന്നെ ഈശോയുടെ പേരിൽ എന്തിനാണു പ്രതിക്ഷേധിക്കുന്നത്?  
നാദിർഷായെപ്പോലെ ഒരാൾ ഒരു സിനിമക്കു പേരിട്ടപ്പോഴേക്കും ഒലിച്ചുപോകുന്ന ശക്തിയാണോ ഈശോക്കുള്ളത്? സർവ ചരാചരത്തിന്റെയും സൃഷ്ടാവും പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവനും എന്നു ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന 'ഈശോ' യുടെ പേര് ഒരു സിനിമക്കിട്ടാൽ ഈശോക്ക് ഒരു ചുക്കും സംഭവിക്കില്ല എന്നു വിശ്വാസികൾക്കറിയാം. ഒരു കാര്യത്തിൽ നാദിർഷായ്ക്ക് ആശ്വസിക്കാം. സിനിമ ഇറങ്ങിയാലും ഇല്ലെങ്കിലും നാദിർഷായുടെ കയ്യും കാലും തലയും ഒക്കെ ശരീരത്തിൽ തന്നെയുണ്ടാവും. ഒരു ക്രിസ്ത്യാനിയും അത് വെട്ടാൻ വരില്ല. അതാണ് ഈശോയുടെ മഹത്വം.

Join WhatsApp News
mallu 2021-08-10 21:44:33
ക്രിസ്ത്യാനിയെയും യഹൂദനെയും വെറുക്കണമെന്നും മറ്റുമാണ് അവരുടെ കിതാബ് പറയുന്നത്. പുതിയ തലമുറ കിതാബിലെ കാര്യങ്ങൾ മനസിലാക്കാൻ തുടങ്ങി. ദൈവം പറഞ്ഞതിന് അപ്പീൽ ഇല്ലല്ലോ. കൈവെട്ടുകാരാണ് ഇപ്പോൾ വർഗീയതയെപ്പറ്റി പറയുന്നത്. മുഹമ്മദ് എന്ന പേരിൽ സിനിമ ഇറക്കാൻ പറ്റില്ലെന്ന് നാദിർ ഷായ്ക്ക് അറിയാം. പക്ഷെ ഈശോ എന്ന പേരിൽ ഇറക്കാമെന്നു കരുതാൻ എന്താണ് കാര്യം? ക്രിസ്ത്യാനി പ്രതികരിക്കില്ല എന്ന ധൈര്യം. കാലം മാറി പോയി, നാദിർ ഷാ. കൈ വെട്ടിനു മുൻപും കൈ വെട്ടിനു ശേഷവും എന്ന് കേരള ചരിത്രത്തെ തിരിക്കാം.
JACOB 2021-08-10 22:28:06
Islam is spread by the sword. They took advantage of Christian's attitude of showing the other cheek and forgiveness. Jehovah is real God.
ആദ്യം മനുഷര്‍ ആകുക 2021-08-11 12:23:54
അഹിംസ പ്രചരിപ്പിച്ച ബുദ്ധമതംപോലും ഇപ്പോൾ ഹിംസാൽമ്മകം ആയി അധഃപതിച്ചു. ഹിംസയുടെ കാര്യത്തിൽ ഇന്ന് ഇസ്ലാം മുന്നിൽ നിൽക്കുന്നുവെന്നേയുള്ളു. ഇസ്ലാം സമാധാനത്തിൻറ്റെ മതം എന്ന് പ്രചരിപ്പിക്കുന്ന ഇസ്ലാം വിശ്വാസികൾ, ഇസ്ലാമിസ്റ്റുകളെ തള്ളിപ്പറയുകയും അവർക്കു കൊടുക്കുന്ന സഹായങ്ങൾ നിർത്തലാക്കുകയും ചെയ്താൽ തീവ്രവാദികൾ ഒറ്റപ്പെടുകുകയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. ബ്രവുൺ / ഒലിവ് തൊലിനിറം ഉള്ളവനായിരുന്ന 'ചരിത്ര യേശുവിനെ' വെള്ളക്കാരനനും നീല കണ്ണുകളും ഉള്ളവനാക്കി പുനർജനിപ്പിച്ചു കുരിശിൽ തൂക്കിയ യൂറോപ്യൻ കൊളോണിലിസ്റ്റുകൾ അവരുടെ 'ക്രിസ്തുമതം' പ്രചരിപ്പിച്ചതു വാളും,വടിയും, തോക്കും, കൊഴുക്കട്ട പണവും ഒക്കെക്കൊണ്ടാണ്. ബൈബിൾ കൊടുത്തു ആദിവാസികളുടെ ഭൂമി തട്ടിയെടുത്തതും യുറോപ്യൻ ക്രിസ്തിയാനികളാണ്. കറുത്ത തൊലിനിറമുള്ള ആഫ്രിക്കൻ മനുഷരെ വളഞ്ഞുകൂട്ടി ചങ്ങലകൾ കൊണ്ട് പൂട്ടി നുറ്റാണ്ടുകൾ അടിമകളാക്കിയതും അമേരിക്കൻ ക്രിസ്താനികൾ ആണ്. ഇ ഭൂമിയിലെ ഏറ്റവും ഹീനവും ക്രൂരവും ആയ അടിമത്തം വീണ്ടും തിരികെകൊണ്ടുവരാനാണ് അമേരിക്കൻ ക്രിസ്താനികൾ ശ്രമിക്കുന്നത്. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ തീവ്രവാദികൾക്കു കൂട്ട് നിൽക്കുന്നത് മതവും രാഷ്ട്രീയവും ആണ്. മതവും ഇസവും ഉപേക്ഷിച്ചു നല്ല മനുഷരായി ജീവിക്കുക. അന്ധവിശ്വാസങ്ങളെ ഉപേക്ഷിക്കുക, അവയിൽനിന്നും മോചനം നേടുക. സയിൻസ് വെളിച്ചത്തു കൊണ്ടുവരുന്ന സത്യങ്ങളെ അംഗീകരിക്കുക; എങ്കിൽ മാത്രമേ ഇ ഭൂമിയിൽ സമാദാനം ഉണ്ടാവുകയുള്ളു. -andrew
Ajv 2021-08-12 01:43:59
മാർത്തോമ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനം അമേരിക്കയിൽ സ്ഥാപിതമായിട്ട് ഏകദേശം നാൽപതിൽപരം വർഷങ്ങൾ ആയി. ഇടവകകളുടെ എണ്ണത്തിൽ മാത്രം നാം വളരെ മുന്നേറിയിരിക്കുന്നു. എന്നാൽ ഈ മണ്ണിൻറെ സാധ്യതകളെ സഭയായി നാം എത്രത്തോളം തിരിച്ചറിഞ്ഞു എന്നത് ഒരു ചോദ്യചിഹ്നം . മറ്റ് മത വിഭാഗങ്ങൾ സ്കൂളുകളും കോളേജുകളും അവരുടെ മത വിഭാഗത്തിൻറെ ഭാഗമായി ഈ മണ്ണിൽ സ്ഥാപിക്കുകയും അതിൻറെ വേരുകൾ നിശബ്ദമായി സമൂഹത്തിലേക്ക് പടർന്നുകയറുകയും ചെയ്യുന്നത് നാം അറിഞ്ഞില്ല എന്ന് നടിക്കരുത്. ഇന്ന് ഇവിടെയുള്ള പല ചാർട്ടർ സ്കൂളുകളും നടത്തുന്നത് ഇസ്ലാമികരാണ് എന്നതാണ് വാസ്തവം. വരും തലമുറകളെ നമ്മിൽ നിന്ന് അകറ്റുന്ന ഒരു നിശബ്ദ ഇസ്ലാമിക വിപ്ലവം തന്നെ അന്തർധാരയിൽ ആസൂത്രിതമായിരിക്കുന്നു. എന്തുകൊണ്ട് നമ്മുടെ സഭകൾക്ക് ഇവിടെ ചാർറ്റർ സ്കൂളുകൾ ആരംഭിച്ചു കൂടാ? എന്തുകൊണ്ട് കമ്യൂണിറ്റി കോളജുകൾ ആരംഭിക്കുന്നതിന്റെ സാധ്യതകളെപ്പറ്റി ചിന്തിച്ചു കൂടാ. ക്രിസ്ത്യൻ മത വിഭാഗങ്ങൾ വിദ്യാഭ്യാസ മേഖലകളിൽ നിന്ന് അകന്നു നിൽക്കുമ്പോൾ വിദൂരമല്ലാത്ത ഭാവിയിൽ ശത്രുവിന്റെ നുഴഞ്ഞുകയറ്റം തടയാനാവാത്തതാകും എന്ന് നാം വിസ്മരിക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക