റ്റുവുന്പ കാത്തലിക് കമ്യൂണിറ്റി സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നു

Published on 11 August, 2021
 റ്റുവുന്പ കാത്തലിക് കമ്യൂണിറ്റി സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നു


ബ്രിസ്‌ബേന്‍: റ്റുവുന്പ സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നു.

ഓഗസ്റ്റ് 15 ഞായറാഴ്ച വൈകിട്ട് 5ന് റ്റുവുന്പ ഹോളി നെയിം ദേവാലയത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് പ്രദക്ഷിണം, ലദീഞ്ഞ്, ചെണ്ടമേളം, ഗാനമേള ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ ശുശ്രൂഷകള്‍ക്ക് റവ. ഫാ. ഡാലീഷ് കോച്ചേരില്‍, റവ. ഫാ. ബോണി എബ്രഹാം, റവ. ഫാ. നോയിച്ചന്‍ മാമൂട്ടില്‍ നേതൃത്വം നല്‍കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഫാ. തോമസ് അരീക്കുഴി ചാപ്ലിന്‍, ഫോണ്‍. 0407452859

റിപ്പോര്‍ട്ട്: ജോളി മരുമത്തി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക