Image

ഫാ. നടുവത്താനിയില്‍ നയിക്കുന്ന രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന്‍ 14ന്; കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേക ശുശ്രൂഷ

Published on 12 August, 2021
 ഫാ. നടുവത്താനിയില്‍ നയിക്കുന്ന രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന്‍ 14ന്; കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേക ശുശ്രൂഷ


ലണ്ടന്‍: പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോഹണത്തിന്റെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ഓഗസ്റ്റ് മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 14 ന് നടക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ , വര്‍ത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവില്‍ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകര്‍ന്നുകൊണ്ട് ഓണ്‍ലൈനിലാണ് ഇത്തവണയും നടക്കുക.

പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോന്‍ യുകെയുടെ ആത്മീയ പിതാവ് റവ. ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വന്‍ഷനില്‍ ആഴമാര്‍ന്ന സഭാ സ്‌നേഹത്തെ പ്രഘോഷിച്ചുകൊണ്ട് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ സാബു കാസര്‍കോഡ് , അഭിഷേകാഗ്‌നി യുകെയില്‍നിന്നും ബ്രദര്‍ കൊളീന്‍ മക്ഗ്രാത് എന്നിവര്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളില്‍ പങ്കെടുക്കും .

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാന്‍ പ്രാര്‍ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് ഇത്തവണയും കണ്‍വന്‍ഷന്‍ നടക്കുക . കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിംഗ്ഡം , ടീന്‍സ് ഫോര്‍ കിംഗ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.


അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വന്‍ഷനില്‍ യുകെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്‍വന്‍ഷന്‍ 12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്‍വന്‍ഷന്‍ നടക്കും .

ണണണ.ടഋഒകഛചഡഗ.ഛഞഏ/ഘകഢഋ എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ദഛഛങ പ്രയര്‍ ലൈന്‍ നന്പര്‍ വഴി സ്പിരിച്വല്‍ ഷെയറിംഗിനും കണ്‍വന്‍ഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സണ്‍ +44 7506 810177
അനീഷ് 07760 254700
ബിജുമോന്‍ മാത്യു 07515 368239

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക