Image

സ്വാതന്ത്ര്യം (രാജൻ കിണറ്റിങ്കര)

Published on 15 August, 2021
സ്വാതന്ത്ര്യം (രാജൻ കിണറ്റിങ്കര)
സ്വാതന്ത്ര്യം
എന്നത്
തന്നിഷ്ടംപോലെ
ജീവിക്കലല്ല
അത്
മറ്റുള്ളർവർക്ക്
അനിഷ്ടമുണ്ടാകാതെ
ജീവിക്കലാണ്

അത്
എന്തും പറയാനുള്ള
എന്തും ചെയ്യാനുള്ള
ലൈസൻസല്ല

സ്വാതന്ത്ര്യം എന്നത്  
എന്ത് പറയണം
എന്ത് ചെയ്യണം
എന്ന തിരിച്ചറിവാണ്

അത്
ബാപ്പുവിനെ
മേൽമുണ്ടണിയിക്കുന്ന
സദാചാരമല്ല

സ്വാതന്ത്ര്യം എന്നത്
രാഷ്ട്രത്തിനായി
ഒറ്റമുണ്ടിനുള്ളിൽ
ഉരുകിത്തീർന്ന
ഒരു മനുഷ്യന്റെ
ത്യാഗത്തെ അറിയലാണ്

സ്വാതന്ത്ര്യം
എന്നത്
പ്രതികാരത്തിനുള്ള
ആയുധമല്ല

അത്
പ്രതികാരം ചെയ്യാതെ
പ്രതികരിക്കാനുള്ള
നേർവഴി അറിയലാണ് …

സ്വാതന്ത്ര്യം
ശരീരത്തെ
സ്വതന്ത്രമാക്കലല്ല  
അത്
മനസ്സിനെയും
ചിന്തകളെയും
സ്വതന്ത്രമാക്കലാണ്


🌹സ്വാതന്ത്ര്യദിനാശംസകൾ !!!!🌹


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക