ഡബ്ലിന്‍: അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാര്‍ ഒരുക്കം ഓഗസ്റ്റ് 25,26,27 തീയതികളില്‍ (ബുധന്‍, വ്യാഴം, വെള്ളി) നടക്കും.
യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷനു കീഴില്‍ വരുന്ന രാജ്യങ്ങളിലെ വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങള്‍ക്കായുള്ള ഈ കോഴ്സ് കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഓണ്‍ലൈനായാണ് നടത്തപ്പെടുക. ദിവസവും രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കും വിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സ് വിജയകരമായ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും.
രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 20. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്സൈറ്റ് ംംം.്യെൃീാമഹമയമൃ.ശല
വഴി മാത്രമാണ് രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ക്ലെമന്റ് പാടത്തിപറന്പില്‍, അയര്‍ലന്‍ഡ് സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ : 089 492 7755, ജിന്‍സി ജിജി : 087 911 0635, ആല്‍ഫി ബിനു : 087 767 8365
റിപ്പോര്‍ട്ട്: ജെയ്സണ്‍ കിഴക്കയില്‍