Image

നടപ്പാതയിലെ വിശേഷങ്ങൾ (ബാബു പാറയ്ക്കൽ)

Published on 17 August, 2021
നടപ്പാതയിലെ വിശേഷങ്ങൾ (ബാബു പാറയ്ക്കൽ)
"എന്താ മാഷേ, നടക്കാൻ ഇറങ്ങിയതാണോ?"
"അതെ. ഇയാളും ഈ സമയത്താണോ നടക്കാറ്?"
"എന്നുമില്ല മാഷെ, ചിലപ്പോൾ ബൈക്ക് ചവിട്ടാൻ പോകും."
"പറഞ്ഞാൽ മതി. ഞാനും വരാം ബൈക്ക് ചവിട്ടാൻ. പത്തു നാൽപതു കൊല്ലമായി ബൈക്ക് ചവിട്ടിയിട്ട്. ഇനി ബാലൻസ് കിട്ടുമോ എന്നറിയില്ല."
"അത് സാരമില്ല. ഒരിക്കൽ പഠിച്ചാൽ മറക്കില്ലെന്നാ പറയുന്നത്."
"പിന്നെ എന്തൊക്കെയാ വിശേഷം?"
"ഇങ്ങനെ പോകുന്നു മാഷേ?"
"റിട്ടയർമെൻറ് ഒക്കെ എടുത്തതായി കേട്ടു. നേരാണോ?"
"അതെ. ഒരു മാസമായി."
"അപ്പോൾ സമയമുണ്ടല്ലോ. നമുക്ക് ഒന്നിച്ചു നടക്കാം. നാട്ടു വിശേഷങ്ങളും പറയാമല്ലോ."
"ആയിക്കോട്ടെ മാഷെ. അത് നല്ലതാണെന്ന് എനിക്കും തോന്നുന്നു. മിണ്ടിയും പറഞ്ഞും നടക്കാമല്ലോ."
"അറിഞ്ഞോ? കാബൂൾ വീണു!"
"അതിനു നമുക്കെന്താ?"
"അഫ്‌ഗാനിസ്ഥാൻ മുഴുവൻ താലിബാൻ നിയന്ത്രണത്തിലായി."
"ആയിക്കോട്ടെ. അവനൊക്കെ തമ്മിലടിച്ചു ചാകട്ടെന്നേ."
"അങ്ങനെ പറയുന്നത് ശരിയാണോ?"
എന്താ അല്ലാത്തെ? ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയമല്ല. പിന്നെ നമ്മളെന്തിനാ അതോർത്തു വിഷമിക്കുന്നത്?"
"നാളെ അത് ഇന്ത്യയിലേക്കും വന്നു കൂടാ എന്നില്ലല്ലോ."
"അതിന് അഫ്ഗാനിസ്ഥാൻ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നില്ലലോ. പിന്നെ എന്താ?"
ആര് പറഞ്ഞു ഇല്ലെന്ന്? നമ്മുടേതെന്നു നാം കരുതുന്ന പക്ഷെ പാക്കിസ്ഥാൻ കൈവശം വച്ചിരിക്കുന്ന കാഷ്മീരുമായി ഏതാണ്ട് 56 മൈൽ ദൂരം അവർ അതിർത്തി പങ്കിടുന്നുണ്ട്."
"ഹേയ്, അതിനിപ്പോൾ നമ്മളെന്തിനാ പേടിക്കുന്നത്? അവര് വല്ലതും ഇന്ത്യക്കു മാച്ച് ആണോ?"
"എന്നാലും... പാക്കിസ്ഥാന്റെ കൈവശമുള്ള കാശ്മീരിൽ കൂടി അവർ നമ്മുടെ കാശ്മീരിൽ എത്തിയാൽ നമുക്കു പണിയാകില്ലേ? പ്രത്യേകിച്ചു പാകിസ്ഥാൻ നോക്കിയിരിക്കയല്ലേ നമുക്കിട്ടു പണിതരാൻ."
"അങ്ങനെ പറഞ്ഞാൽ..... ശരിയാ. നമ്മളും സൂക്ഷിക്കണം."അല്ലാ, ഇതെങ്ങനെ ഇത്ര പെട്ടെന്നു സംഭവിച്ചു?"
"പെട്ടെന്നാണെന്നാരു പറഞ്ഞു? ഇത് പ്രതീക്ഷിച്ചിരുന്നതാണ്."
"അതെങ്ങനെയാണു മാഷേ? കാബൂളിൽ താലിബാൻ കയറാൻ 90 ദിവസം എടുക്കുമെന്നു പറഞ്ഞിട്ടു 90 മണിക്കൂർ പോലും എടുത്തില്ലല്ലോ."
"എടോ, എതിർക്കാൻ ആരുമില്ലെങ്കിൽ ചുമ്മാ കയറി അങ്ങു പോയാൽ പോരെ?"
എന്നാലും മാഷേ, അമേരിക്ക ഇതുപോലെ പരിശീലിപ്പിച്ചു റെഡിയാക്കി നിർത്തിയിരുന്ന മൂന്നു ലക്ഷം അഫ്‌ഗാൻ സൈനികർ എവിടെപ്പോയി?"
"അതാണ് പ്രസിഡന്റ് ബൈഡൻ പറഞ്ഞത്, നാം അവർക്കു വേണ്ട പരിശീലനവും ഉപകരണങ്ങളും കൊടുത്തു. പക്ഷേ, പൊരുതാനുള്ള നിശ്ചയദാർഢ്യം അവർക്കില്ലാതെ പോയി. ഒന്നും രണ്ടുമല്ല, 84 ബില്യൺ ഡോളറാണ് ട്രെയിനിങ്ങിനു വേണ്ടി മാത്രം കൊടുത്തത്‌. നേതൃത്വം കൊടുക്കേണ്ടവർ തന്നെ ആദ്യം നാട് വിട്ടു."
"എന്നാലും മാഷേ, 20 വർഷവും ഒരു ട്രില്യൻ ഡോളറും ചെലവാക്കിയിട്ടും അമേരിക്ക എന്ത് നേടി എന്ന ചോദ്യം വളരെ പ്രസക്തമല്ലേ? ഏതായാലും വലിയ നാണക്കേടായിപ്പോയി."
"എടോ, അങ്ങനെ ചിന്തിച്ചിട്ടു കാര്യമില്ല. എല്ലാറ്റിലും ഒരേപോലെ വിജയിക്കണമെന്നു പറയുന്നതും ശരിയല്ലല്ലോ. നാണക്കേടായിപ്പോയി എന്ന് പറയുന്നത് നേരു തന്നെ. എന്നാൽ നമ്മൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. തുടക്കത്തിൽ ഒഴുക്കിയ പണം മുക്കാലും ചെന്നു വീണതു പാകിസ്താനിലാണ്. തീവ്രവാദികളോട്‌ പൊരുതാൻ വേണ്ടി അവർ അമേരിക്കയിൽ നിന്നും പണം വാങ്ങിയിട്ടു ചെയ്തതെന്താ? ഇന്ത്യക്കെതിരെ ഒളിപ്പോരുകാരെ പരിശീലിപ്പിച്ചു തീവ്രവാദം വളർത്താൻ ആ പണം ഉപയോഗിച്ചു. അക്കാര്യം ഇന്ത്യ അമേരിക്കയെ അറിയിച്ചെങ്കിലും അവഗണിക്കയാണുണ്ടായത്. ഇന്ത്യ അതിർത്തിയിൽ ശക്തമായ നിലപാടെടുത്തതു കൊണ്ട്‌ നിവൃത്തിയില്ലാതെ അവരെയൊക്കെ അഫ്‌ഗാനിസ്‌താനിലേക്കു തന്നെ തിരിച്ചുവിട്ടു."
"ഒരിക്കൽ എത്ര നല്ല നാടായിരുന്നു അഫ്‌ഗാനിസ്‌താൻ!"
"എൻറെ ചെറുപ്പത്തിൽ കാബൂളിൽ നിന്നും വരുന്ന കമ്പിളിയും കാർപെറ്റുമൊക്കെ വളരെ പ്രസിദ്ധമായിരുന്നു. കാബൂൾ വ്യാവസായികമായി പ്രസിദ്ധിയാർജ്ജിച്ച നഗരമായിരുന്നു."
"പിന്നെ എങ്ങനെ ഈ അവസ്ഥയിലെത്തി?"
"അതാടോ പറയുന്നത് മത തീവ്രവാദം എവിടെ വളരുന്നുവോ ആ നാട് കുട്ടിച്ചോറാകുമെന്ന്. ഇതില്പരം ഒരു ഉദാഹരണം ആവശ്യമുണ്ടോ?"
"അതെന്താ മാഷേ, അവിടെ മറ്റു മതങ്ങൾ പ്രശ്നമുണ്ടാക്കുന്നുണ്ടോ?"
"ഹേയ്, അറിയില്ലേ അഫ്‌ഗാനിസ്‌താനിൽ ജനസംഖ്യയുടെ 99.7 ശതമാനവും മുസ്ലിംകൾ ആണ്."
"പിന്നെ എന്താണു പ്രശ്നം?"
"അതു തന്നെയാണു പ്രശ്നം. മുസ്ലിംകൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഏതെങ്കിലും ഒരു രാജ്യമുണ്ടോ ഈ ലോകത്ത്‌ സ്വാതന്ത്ര്യത്തോടും സമാധാനത്തോടും ജനങ്ങൾ ജീവിക്കുന്നത്?"
"അതെന്താ മാഷെ അങ്ങനെ?"
"മറ്റൊന്നുമല്ല. മാറ്റങ്ങളെ അവർ ഇഷ്ടപ്പെടുന്നില്ല. മനുഷ്യ ജീവിതങ്ങളെക്കാളുപരി അവർ മതവിശ്വാസങ്ങൾക്കു പ്രാധാന്യം നൽകുന്നു. വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. അതിനെ വിമർശിക്കുന്നവരെപ്പോലും അവർ കൊന്നൊടുക്കുന്നു. അതുകൊണ്ട് അവരെ തിരുത്തുവാൻ ആരും ഒരു ശ്രമവും നടത്തുകയില്ല."
"ഏതായാലും നമ്മൾ അഫ്‌ഗാനിസ്‌താനിലല്ലാത്തതു ഭാഗ്യം."
"എന്നു പറയാൻ വരട്ടെ. ഇയാൾ നോക്കിക്കോ, ഇവർ പാകിസ്ഥാനിൽ പ്രശ്നമുണ്ടാക്കാൻ ആധികം നാളുകൾ വേണ്ട. പിന്നെ, കാശ്മീരിനെ സ്വാതന്ത്രമാക്കുമെന്നിവർ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണല്ലോ. അപ്പോൾപിന്നെ ഇന്ത്യക്കു സമാധാനമായി കിടന്നുറങ്ങാൻ സാധിക്കുമോ? പ്രത്യേകിച്ച് ഇന്ത്യയിൽ, നമ്മുടെ കൊച്ചുകേരളത്തിൽ പോലും, ഈ കാട്ടാളന്മാരെ പിന്താങ്ങുന്ന നല്ലൊരു ജനവിഭാഗം ഉണ്ടെന്നുള്ള സത്യം മനസ്സിലാക്കുമ്പോൾ!"
"അവരൊക്കെ ഇപ്പോൾ അഫ്‌ഗാനിസ്‌താനിൽ നടക്കുന്ന സംഭവങ്ങൾ കണ്ണു തുറന്നു കാണട്ടെ."
"എടോ, എന്റെ പ്രയാസം അഫ്‍ഗാനിസ്താനിൽ അമേരിക്കയെ പിന്താങ്ങിയ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഉണ്ട്. അവരുടെ മുൻപിൽ മരണം തത്തിക്കളിക്കുന്നത് ഇപ്പോൾ അവർ നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ്. ഏതു നിമിഷവും അവർ കൊല്ലപ്പെടും. ഇത് കാണുന്ന ലോകത്തിനു മുൻപിൽ നാം നാണം കെടുകയാണ്."
"മാഷേ, മനുഷ്യനുണ്ടാക്കിയ മതങ്ങൾ തന്നെയാണല്ലോ അവൻറെ അന്തകനായി തീർന്നിരിക്കുന്നത്."
"സംശയമെന്താ? മതങ്ങൾ ആറ്റം ബോംബു പോലെയാണ്. അത് കയ്യിലുള്ളപ്പോൾ ഒരു ധൈര്യം കിട്ടുമാരിക്കും. പക്ഷെ, കയ്യിലിരുന്നു പൊട്ടിയാലോ? അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്."
"എന്നാൽ പിന്നെ കാണാം മാഷെ."
"അങ്ങനെയാവട്ടെ."
Join WhatsApp News
abdul punnayurkulam 2021-08-19 02:12:46
Interesting way to write for quick awareness. America unnecessary intervened Korea, Vietnam, Afghanistan, Iraq, Syria, etc. All these intervention cost lives and money. Ronal Reagan, both Bush, Clinton and Ronald Trump didn't do anything to stop escalating the mess. Matter of fact, Reagan created this mess like Taliban and al-Qaida to oust Russia from Afghan. Since last 20 years almost 2500 lives and huge amount America lost. Now, time to finish further mess. Maybe America learn some new strategies to save money and lives.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക