fomaa

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

(സലിം ആയിഷ : ഫോമാ പി ആര്‍ ഓ )

Published

on

കോവിഡ് കാല ശേഷം ഫോമയുടെ പന്ത്രണ്ടു റീജിയനുകളിലും നടത്തുന്ന മീറ്റ് ആന്റ് ഗ്രീറ്റ് സമ്മേളനങ്ങളുടെ ഭാഗമായി, അഞ്ച്  അംഗസംഘടനകളിലെ ഭാരവാഹികള്‍  പങ്കെടുത്ത സൗത്ത് ഈസ്‌റ് റീജിയന്റെ സമ്മേളനം വിജയകരമായി നാഷ്വില്ലില്‍  നടന്നു.ആഗസ്ത് ഏഴിന്  നടന്ന സമ്മേളനം മുന്‍ കേന്ദ്ര മന്ത്രിയും, മലയാളം -തെലുങ്ക്-തമിഴ് ചലച്ചത്രങ്ങളിലൂടെ പ്രശസ്തനുമായ പ്രശസ്ത നടന്‍ നെപ്പോളിയന്‍ ദുരൈസാമി ഫോമാ ഹെല്പിങ് ഹാന്റിന് രണ്ടായിരം ഡോളര്‍ സംഭാവന നല്‍കിക്കൊണ്ടു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് ഫോമയുടെ ഈ കമ്മറ്റി കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, സൗത്ത് ഈസ്‌റ് റീജിയന്‍ നല്‍കിയ പിന്തുണക്കും, സഹകരണത്തിനും നന്ദി പറഞ്ഞു.ആര്‍.വി.പി, ബിജു ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കേരള  അസോസിയേഷന്‍ ഓഫ് നാഷ്വില്‍ ( KAN), ഗ്രേറ്റര്‍ മലയാളി അസോസിയേഷന്‍ ഓഫ് അറ്റ്‌ലാന്റ (GAMA ), അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍,(AMMA ), അഗസ്റ്റ മലയാളി അസോസിയേഷന്‍ ( AMA ),മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (MASC ), എന്നീ മലയാളീ  സംഘടനകളിലെ നൂറുകണക്കിന് അംഗങ്ങള്‍  പങ്കെടുത്തു.  ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്  ശ്രീ നെപ്പോളിയനില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി. , ദേശീയ സമിതി അംഗം  പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനില്‍, ഫോമാ വനിതാ വിഭാഗം പ്രതിനിധി ഷൈനി അബൂബക്കര്‍, ദേശീയ യുവജന വിഭാഗം പ്രതിനിധി മസൂദ് അല്‍ അന്‍സാര്‍, നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി ബബ്ലൂ ചാക്കോ, ഫോമാ ലൈഫ് ചെയര്‍മാന്‍ സാം ആന്റോ, ഫോമാ ഹെല്പിങ് ഹാന്റ്സ്  റീജിയണല്‍ ചെയര്‍മാന്‍ തോമസ് ഈപ്പന്‍,  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 പ്രസ്തുത സമ്മേളനത്തില്‍ വെച്ച് ഫോമാ ദേശീയ സമതി അംഗം രണ്ടായിരം ഡോളറിന്റെ ചെക്ക് മല്ലപ്പള്ളിയിലെ ശാലോം ഭവനില്‍ താമസിക്കുന്ന വയോധികര്‍ക്ക് ഓണക്കോടി വാങ്ങുവാനും, ഓണ സദ്യക്കുമായി നല്‍കി.

 സമ്മേളനത്തില്‍  കേരള  അസോസിയേഷന്‍ ഓഫ് നാഷ്വില്‍ ( KAN) പ്രസിഡന്റ് അശോകന്‍ വട്ടക്കാട്ടില്‍,  ഗ്രേറ്റര്‍ മലയാളി അസോസിയേഷന്‍ ഓഫ് അറ്റ്‌ലാന്റ (GAMA , പ്രസിഡന്റ് തോമസ് കെ.ഈപ്പന്‍,  അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍,(AMMA )  പ്രസിഡന്റ് ഡൊമിനിക് ചക്കോനാല്‍, കള്‍ച്ചറല്‍ കമ്മറ്റി വൈസ് ചെയര്‍മാന്‍ ബിജു തുരുത്തുമാലില്‍, ഫോമാ പൊളിറ്റിക്ള്‍ല്‍ ഫോറം സെക്രട്ടറി ഷിബു പിള്ള, ബിസിനസ് ഫോറം സൗത്ത് ഈസ്റ്റ് റീജിയണ്‍ ചെയര്‍മാന്‍ ഡോക്ടര്‍. ബിജോയ് ജോണ്‍, സാബു തോമസ്    എന്നിവര്‍ ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ആശംസകളര്‍പ്പിക്കുകയൂം ചെയ്തു സമ്മേളനാനന്തരം ഗാനമേളയും വിഭവസമൃദ്ധമായ വിരുന്നും ഉണ്ടായിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

View More