Image

ഓണാശംസകള്‍-(കവിത: ജോസ് ചെരിപുറം)

ജോസ് ചെരിപുറം Published on 18 August, 2021
ഓണാശംസകള്‍-(കവിത: ജോസ് ചെരിപുറം)
ഉമ്മറകോലായില്‍ ഓണമുണ്ണാന്‍
ചമ്രം പടിഞ്ഞിരുന്നു  തഴപ്പായതില്‍
ഉപ്പേരി പപ്പടം കായ് വറുത്തത്
ഉപ്പിലിട്ട വിഭവങ്ങള്‍ പിന്നെ വേറെയും
അവിയലു വിളമ്പുന്നയല്‍ക്കാരിപെണ്ണിനെ
അറിയാതെ നോക്കികണ്ണിറുക്കി
നാണംകുണുങ്ങിയാ നാടന്‍ പെണ്‍കൊടി
നാണിച്ചു മെല്ലെ മുഖം കുനിച്ചു.
കുംഭകുലുക്കി കാരണവര്‍ മുന്‍പേയും
കാര്യസ്ഥന്‍ ശങ്കുണ്ണിനായര്‍ പിന്‍പേയും
നാലുംകൂട്ടി മുറുക്കി രസിച്ചു
വെടിവട്ടം പറഞ്ഞു ചിരിക്കുന്നു
തങ്കക്കസവിന്റെ ചേലചുറ്റഇ
മങ്കമാര്‍ ചേലില്‍ ചുവടുവച്ചു
കൊങ്കത്തടണ്ടലുയുമാറ്
തങ്കത്തരിവള താളമാടി
ഓണമോരോരോ ഓര്‍മ്മകള്‍
പങ്കിടാന്‍ ഓടിയെത്തുന്നാ
ണ്ടുതോറും, നേരുന്നു ഞാന്റെ
ഓണാശംസകള്‍ സുഹൃത്തേ
നിങ്ങള്‍ക്കും, കുടുംബത്തിനും!!!

Join WhatsApp News
Sudhir Panikkaveetil 2021-08-18 15:04:31
നേത്രവൈദ്യന്മാർ പറയുന്നത് കവികളുടെ കണ്ണുകൾക്ക് വയസ്സാകില്ലെന്നാണ്. പെണ്ണുങ്ങളുടെ സ്തനങ്ങൾ ഉലയുന്നതൊക്കെ എത്ര ദൂരത്തു നിന്നും അവർക്ക് കണ്ണടയില്ലാതെ കാണാമത്രെ. സ്ത്രീ ഒരു അത്ഭുത പ്രതിഭാസം തന്നെ. ജോസ് ജിയുടെ കവിതകൾ വായിക്കാറുണ്ട്. ജോസ് കവി കാമുകനാണ്. അയാൾക്ക് നിത്യയൗവ്വനമാണ്. അതിന്റെ രഹസ്യം അറിയാൻ ദൈവത്തിന്റെ അടുത്ത് പോയ അമേരിക്കൻ മലയാളി അച്ചായന്മാരോട് ദൈവം പറഞ്ഞത്രേ കള്ളടിച്ച് കുടവയർ ഉണ്ടാക്കാതെ കാമിനിമാരെ പോയി പ്രേമിക്കാൻ. അവിയലിനു നല്ല രുചി ഉണ്ടായിരുന്നു അല്ലെ.. അയല്പക്കക്കാരി മുഖം കുനിച്ചപ്പോഴും അവളുടെ മുലകൾ ഒന്നിളകി കാണുമല്ലോ. ഓണ ഓർമ്മകൾ കൊള്ളാം. ഒരു ദിവസം നാലും കൂട്ടി മുറുക്കി നമുക്ക് ആലിം ചോട്ടിലിരുന്നു വെടി പറയാം. വരുമ്പോൾ കുരിശൂ മാല ഊരി വച്ചോളു. വർഗീയതയുടെ കാലമല്ലേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക