Image

നെഗറ്റീവ് (ചെറുകഥ: ജെസി ജിജി)

Published on 19 August, 2021
നെഗറ്റീവ് (ചെറുകഥ: ജെസി ജിജി)
പഴയ പുസ്തകത്താളുകളിൽ കൂടി പരതുമ്പോഴാണ്താളുകൾക്കിടയിൽനിന്നുംആ നെഗറ്റീവ് അശ്വതിക്ക്കിട്ടിയത്. അത്കയ്യിലെടുത്തു നോക്കിയപ്പോൾ, ഓർമയിൽ എവിടെയോഒരുക്യാമറതെളിഞ്ഞു. ഇന്നത്തെപ്പോലെആധുനികരീതിയിൽഉള്ളമൊബൈൽഫോണോക്യാമറയോഒന്നുംഇല്ലാതിരുന്നഒരുകാലഘട്ടം. സ്റ്റുഡിയോയിൽനിന്നുംഫോട്ടോഎടുത്തുഅത്വാങ്ങുന്നകൂട്ടത്തിൽ,ആഫോട്ടോകളുടെനെഗറ്റീവുംവാങ്ങും. പിന്നീട്ഫോട്ടോയുടെകോപ്പിവീണ്ടുംവേണമെന്ന്തോന്നിയാൽ. എന്നാലുംഈനെഗറ്റീവ്....


‘ഇതിൽവേഗം ഒപ്പിടൂ.ഇല്ലെങ്കിൽ അതിന്റെഫലം അനുഭവിക്കുന്നത്നിന്റെവീട്ടുകാർകൂടിആയിരിക്കും’
.ഞാൻഎന്ത്തെറ്റ്ചെയ്തിട്ടാണ്? വിങ്ങിപ്പൊട്ടിക്കരഞ്ഞുകൊണ്ടു അവൾചോദിച്ചു.
 "നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും'. കരഞ്ഞുകലങ്ങിയ കണ്ണുകൾ അവൾഉയർത്തി.
 " നിനക്ക് എന്താണ്മേന്മയായിപറയാനുള്ളത്. നേഴ്സ്ആണ്പോലും. ഒരിത്തിരിസൗന്ദര്യബോധംഎങ്കിലുംഉണ്ടോനിനക്ക്. നാലാളുടെമുൻപിൽകാണിക്കാൻപറ്റിയഒരുസാധനം".

അപമാനത്തിന്റെ വഴുവഴുത്തതേരട്ടകൾദേഹമാകെഇഴയുന്നതു പോലെഅവൾക്കുതോന്നി. കണ്ണീർപ്പാടയിലൂടെഅവൾകണ്ടു, സ്വന്തംസാധനങ്ങൾഎല്ലാംഎടുത്തുവീട്വിട്ടിറങ്ങുന്നഭർത്താവിനെ.
ഒന്നരവയസ്സ്മാത്രം പ്രായമായസ്വന്തംമകളെചേർത്തുപിടിച്ചുഅവൾ
പുറത്തെ അന്ധകാരത്തിലേക്ക്നോക്കിയിരുന്നു. ഓർമ്മകൾഓരോന്നായിഅവളുടെഉള്ളിലേക്ക്അലയടിച്ചുവന്നു.

വിദേശത്തുജോലി ആയപ്പോൾ ,ഏതൊരാളെയുംപോലെഅവളുടെമനസ്സിലുംഒരായിരംസ്വപ്നങ്ങൾചിറകടിച്ചുയർന്നു. സ്നേഹസമ്പന്നനായഭർത്താവ്. ഓമനിക്കാൻകുഞ്ഞുങ്ങൾ. പിന്നെതങ്ങളുടെസ്വന്തംഎന്ന്പറയാൻഒരുകൊച്ചുവീട്. ആകൊച്ചുവീട്സ്നേഹംകൊണ്ട്ഒരുസ്വർഗംആകുന്നത്അവൾസ്വപ്നംകണ്ടു. അവളുടെസ്വപ്നങ്ങളിൽ ,അവളെസ്നേഹംകൊണ്ട്വീർപ്പുമുട്ടിക്കുന്ന ഒരുരാജകുമാരൻഉണ്ടായിരുന്നു.
സ്ത്രീധനത്തിന്റെവിലപേശലുകൾഇല്ലാതെ ,ഉയർന്നവിദ്യാഭ്യാസയോഗ്യതഉള്ള ഒരാൾഅവളെവിവാഹംകഴിക്കാൻ താൽപ്പര്യംപ്രകടിപ്പിച്ചുവന്നപ്പോൾഅവളുടെസ്വപ്നങ്ങളിലെരാജകുമാരനെഅജിത്തിൽഅവൾകണ്ടു. വലിയആഡംബരങ്ങളുടെഅകമ്പടിഇല്ലാതെഅവളുടെവിവാഹംനടന്നു. മധുവിധുവിന്റെമണംമാറുന്നതിനുമുൻപേഅവൾക്കുജോലിസ്ഥലത്തേക്ക്മടങ്ങേണ്ടിവന്നു. പിന്നെകാത്തിരിപ്പിന്റെനാളുകൾ. അജിത്തിനുള്ളവിസക്കുവേണ്ടിയുള്ളപേപ്പർവർക്കുകൾ .ദിവസങ്ങൾആഴ്ചകൾക്കും  ,ആഴ്ചകൾമാസങ്ങൾക്കുംവഴിമാറികൊടുത്തുകൊണ്ടിരുന്നു. അതിനിടയിൽഅജിത്തിന്റെസഹോദരിയുടെവിവാഹം. സഹോദരിയുടെവിവാഹംകെങ്കേമമാക്കുവാൻഅവളുടെജോലിസമയങ്ങൾഓവർടൈമിനും ,ഡബിൾഡ്യൂട്ടികൾക്കുംവഴിമാറികൊണ്ടേയിരുന്നു.

ഒടുവിൽആദിവസവുംവന്നെത്തി. അജിത്വിദേശത്തുഅവളുടെഅടുത്ത്എത്തി. വിരഹത്തിന്റെശൂന്യതനികന്നപ്പോൾ ,പിന്നീട്അജിത്തിനുള്ളജോലിഅന്വേഷണം ആയിഅടുത്തകടമ്പ. കുറച്ചുബുദ്ധിമുട്ടിയെങ്കിലും അവസാനംഅജിത്തിന്റെവിദ്യാഭ്യാസയോഗ്യതക്ക്അനുസരിച്ചുള്ളഒരുജോലിതന്നെലഭിച്ചു. അതിനിടയിൽഒരുകുഞ്ഞതിഥികൂടി അവരുടെദാമ്പത്യവല്ലരിയിലേക്കുഎത്തി.

അവൾവീണ്ടുംസ്വപ്നംകാണാൻതുടങ്ങി. സ്വപ്നങ്ങളിൽഅവളൊരുറാണിയായിരുന്നു.അവളുടെകുഞ്ഞുസ്വർഗത്തിൽ,  അവളുടെരാജാവിന്റെകൈകളിൽപിടിച്ചു, അവരുടെകൊച്ചുരാജകുമാരിയുമായി...  സ്വപ്നങ്ങൾക്ക്ദൈർഘ്യംകുറവാണെന്നുആരോപറഞ്ഞിട്ടുണ്ട്. സ്വപ്നംകാണുവാനുള്ളസമയംകൂടിഅവൾജോലിചെയ്തു. തങ്ങൾക്കുസ്വന്തംഎന്ന്പറയുവാൻഒരുവീട് .ആവീടിനെഞാൻഒരുകുഞ്ഞുകൊട്ടാരംആക്കും. പിന്നെആകൊട്ടാരത്തിലെകിരീടംവെക്കാത്തരാജാവുംരാജ്ഞിയുംആയി.....
അവൾപകൽസമയത്തുംസ്വപ്നംകാണാൻതുടങ്ങി.

അങ്ങനെസ്വപ്നങ്ങൾക്കുംജോലികൾക്കുംഇടയിലുള്ളഇടവേളകളിൽ, അവളുടെസങ്കൽപ്പത്തിലെകുഞ്ഞുസ്വർഗ്ഗത്തിലേക്കുകടന്നുവന്നകട്ടുറുമ്പിനെഅവൾകണ്ടില്ല. എന്തൊക്കെയോകൊച്ചുകൊച്ചുആവശ്യങ്ങളുമായിആകട്ടുറുമ്പുഅവരുടെസ്വകാര്യതയിലേക്കുകടന്നുചെന്നു. സ്വന്തംകൂടപ്പിറപ്പിനെപ്പോലെകരുതി, സഹായാർത്ഥിആയിവന്നആപെൺകുട്ടിയെ ,സ്വപ്നംകാണിച്ചകൾക്കുഇടവേളകൊടുത്തു, അവൾസഹായിച്ചു.

ആപെൺകുട്ടി ,അവളുടെദുഖത്തിന്റെകഥകൾഓരോന്നായിപറഞ്ഞുകണ്ണുനീരിന്റെതിരക്കഥഎഴുതിഅവളുടെമനസ്സിൽസഹതാപത്തിന്റെതിരകളുയർത്തി.പതുക്കെപതുക്കെശാന്തമായിഒഴുകിക്കൊണ്ടിരുന്ന , അവരുടെദാമ്പത്യജീവിതത്തിൽഅസ്വാരസ്യങ്ങളുടെതിരയിളക്കത്തിന്നാന്ദികുറിച്ചു . ‘നേരെവാനേരെപോ’പ്രകൃതക്കാരിയായിരുന്നഅവൾക്കുകാൽക്കീഴിലെമണ്ണ്ആതിരയിളക്കത്തിൽഒലിച്ചുപോകുന്നത്അറിഞ്ഞില്ല .അജിത്ആപെൺകുട്ടിയോടൊപ്പംപുതുജീവിതംകരുപ്പിടിപ്പിക്കുന്നത്അവസാനമായിഅറിഞ്ഞത്അവളായിരുന്നു .ജീവിതയാത്രയിൽഅശ്വതിവീണ്ടുംഏകയായി . കൂട്ടിന്ഒന്നരവയസ്സ്മാത്രംപ്രായമുള്ളചിന്നുമോളും .
തലപൊട്ടിപ്പിളരുന്ന വേദന .നീരാളികൈകൾപോലെ , അത് തലച്ചോറിന്റെഎല്ലാഭാഗങ്ങളെയുംവലിഞ്ഞുമുറുക്കുന്നു .കയ്യിലിരുന്നനെഗറ്റീവിലേക്കുഅശ്വതിവീണ്ടുംസൂക്ഷിച്ചുനോക്കി .അത് ഒരമ്മയുടെയുംകുഞ്ഞിന്റെയുംചിത്രമായികണ്മുൻപിൽനൃത്തംചെയ്യുന്നതുപോലെ
********************************
"മോൾസ്കൂളിൽപൊയ്ക്കോ ,പരീക്ഷഅടുത്തില്ലേ , സ്കൂളിൽപോകാതിരിക്കണ്ട . മോൾസ്കൂളിൽപോയിട്ട്വരുമ്പോഴേക്കും 'അമ്മആശുപത്രിയിൽനിന്നുംവന്നേക്കാംകേട്ടോമോളെ ".
‘ശരിയമ്മേ‘, നീണ്ടമുടികൾക്കിടയിൽ നിന്നുംകയ്യിൽ തടഞ്ഞപേനിനെ ,നഖത്തേൽവെച്ച്ഞെക്കിക്കൊല്ലുന്നതിനിടയിൽആമൂന്നാംക്ലാസ്സുകാരിപെൺകുട്ടിപറഞ്ഞു .പിന്നെസ്ലേറ്റുംബുക്കുകളുംഎടുത്തുആപെൺകുട്ടിസ്കൂളിലേക്കുള്ളവഴിയേഓടി .
 "ഈവേദന എനിക്ക്സഹിക്കാൻപറ്റുന്നില്ലല്ലോ ,കൈകൾരണ്ടുംതലക്കിരുവശവുംമുറുക്കിപിടിച്ചുആ 'അമ്മകരഞ്ഞു . “എന്നാലുംഞാൻ ആശുപത്രിയിലേക്ക്ഒക്കെപോയാൽആരാണോഇനിഎന്റെമോളുടെതലഒക്കെചീകികൊടുക്കുക ". ആശുപത്രിയിലേക്കുള്ളജീപ്പിലേക്കുഎല്ലാവരുംകൂടിഅവരെപിടിച്ചുകയറ്റുമ്പോൾ,ഹൃദയംനുറുങ്ങുന്നവേദനയോടെആ 'അമ്മചോദിച്ചു..ആയാത്രഇനിതിരിച്ചുവരവില്ലാത്തയാത്രആയിരിക്കുംഎന്ന്ആഅമ്മയുടെമനസ്സ്പറഞ്ഞതുപോലെ.
കൃത്യംഒരാഴ്ച്ചക്കുശേഷംഅമ്മയുടെചേതനയറ്റശരീരം,വീട്ടുമുറ്റത്തുപന്തലിൽകിടന്നപ്പോഴും ,ആമൂന്നാംക്ലാസ്സുകാരിപെൺകുട്ടി , ഒരാഴ്ചകൊണ്ട്തലയിൽകൂടുകൂട്ടിയപേനുകളെകൈവിരലുകൾകൊണ്ട്എടുത്തുനഖത്തിൽവെച്ച്കൊല്ലുന്നതിരക്കിൽആയിരുന്നു . ആരുംഅവളെശ്രദ്ധിച്ചില്ല.അശ്വതിആൾക്കൂട്ടത്തിൽതനിച്ചായആദ്യത്തെദിവസം.
********************************
‘എന്നാലുംഈനെഗറ്റീവ് ,ഇത്തന്റെയുംഅമ്മയുടെതുമോ , അതോതന്റെയുംചിന്നുമോളുടെതുമോ ? ചിന്നുമോള്,അവളിപ്പോൾഎവിടെയായിരിക്കും’ ?
ജീവിതത്തോട്പടവെട്ടിജയിക്കാൻശ്രമിക്കുന്നതിനിടയില് ,ചിന്നുമോളെവേണ്ടവിധംശ്രദ്ധിച്ചോഎന്ന്സംശയം . ഒറ്റയ്ക്ക്തുഴഞ്ഞതോണികരക്ക്അടുപ്പിക്കാൻപരിശ്രമംഏറെവേണ്ടിയിരുന്നു .പിന്നെപ്രതീക്ഷിക്കാതെഅടിക്കുന്നകാറ്റും ,തിരമാലകളും . രണ്ടുപേർചേർന്ന്തുഴയേണ്ടതോണി ,ഒരാൾമാത്രംതുഴയുമ്പോൾഉണ്ടാകുന്നആടിയുലയലുകൾ .എപ്പോഴോതന്റെചിറകിനടിയിൽനിന്നുംഅവൾപറന്നുപോയി . വല്ലപ്പോഴുംഉള്ളഫോൺവിളികളിൽമാത്രംഅവളുടെസാന്നിധ്യംതാനറിയുന്നു
 
ഓർമ്മകൾചിലന്തിവലകൾപോലെതലച്ചോറിൽകെട്ടുപിണഞ്ഞുകിടക്കുന്നു .

നല്ലകറുത്തമുടിയുംതിളങ്ങുന്നകണ്ണുകളുമുള്ളഏഷ്യൻവംശജആയപെൺകുട്ടിവന്നുമരുന്നുകൾഒക്കെഎടുത്തുതന്നു ,ചിതറിക്കിടന്നപുസ്തകങ്ങൾഒക്കെഅടുക്കിവെച്ചു . കോവിഡിന്റെഭീഷണിനിലനിൽക്കുന്നതിനാൽമാസ്ക്ഒക്കെവെച്ച്വരുന്നഅവളുടെകൺകളിൽനോക്കിആണുആളെമനസിലാക്കുന്നത് .തനിക്കുആകെവരുന്നസന്ദർശക .പിന്നെകോവിഡ്ഒക്കെആയതുകൊണ്ട് ഒരുസന്ദർശകരെയും അനുവദിക്കാത്തതുകൊണ്ട്ഇവിടെഎല്ലാവരുംഇപ്പോൾതുല്യർ .ചുറുചുറുക്കോടെ പണിയെടുക്കുന്ന ,കുറച്ചുമാത്രംസംസാരിക്കുന്ന  കണ്ണുകളിൽ പ്രതീക്ഷയുടെപൂത്തിരികൾ കത്തിനിൽക്കുന്നആപെൺകുട്ടിയെകാണുമ്പോഴെല്ലാം ,ചിന്നുമോളെഓർക്കാൻശ്രമിക്കും . പക്ഷെഎന്തോ ,തന്റെയൗവനത്തിന്റെ പ്രതിരൂപംആണുമുന്നിൽനിൽക്കുന്നത്എന്ന്തോന്നിപ്പോകും.
 
  തലച്ചോറിൽഒരായിരംവണ്ടുകൾമൂളിപ്പറക്കുന്നതുപോലെ ,ഇളകിവരുന്നകടന്നൽകൂട്ടത്തിന്റെആക്രമണംപോലെ , വേദനയുടെനീരാളികൈകൾനാലുവശത്തുനിന്നുംവരിഞ്ഞുമുറുക്കുന്നു . കയ്യിലിരുന്നനെഗറ്റീവ്അവൾഒന്നുകൂടിമുറുകെപിടിച്ചു ,ഇത്തന്റെയുംഅമ്മയുടെയുംഫോട്ടോആയിരിക്കാനേവഴിയുള്ളൂചിന്നുമോളുടെഒക്കെകാലംആയപ്പോഴേക്കുംഡിജിറ്റൽഫോട്ടോഒക്കെആയല്ലോ . അവൾകണ്ണുകൾമുറുകെഅടച്ചുകിടന്നു .

 “പത്തൊമ്പതാംനമ്പർമുറിയിലെ രോഗി മരിച്ചു .ബോഡിപായ്ക്ക്ചെയ്യണം”.
രാവിലേജോലിക്കെത്തിയ ഏഷ്യൻപെൺകുട്ടിയോട് ആ കെയർ ഹോമിന്റെമാനേജർ ആംഗലേയഭാഷയിൽപറഞ്ഞു . “പാവം ,കുറെയേറെ വേദനസഹിച്ചു . ബന്ധുക്കൾആയിആരുംഇല്ല .ബോഡിഫ്യൂണറൽഹോമിലേക്ക്മാറ്റാം .അതിനുള്ള എല്ലാഏർപ്പാടുകളുംമരണത്തിനുമുമ്പേതന്നെഅവർഏർപ്പാട്ചെയ്തിരുന്നു .ദിനങ്ങൾ എണ്ണിക്കഴിയുകആയിരുന്നല്ലോഅവർ ".

പത്തൊൻപതാം നമ്പർമുറിയിലേക്ക്പോയ ആപെൺകുട്ടിയുടെ മുഖത്തുപതിവുള്ളനിസ്സംഗതആയിരുന്നുവോ ,അതോ ആമുഖത്തു ഒരുവിഷാദച്ഛവിഉണ്ടായിരുന്നോ ? മാസ്കുകൾമുഖങ്ങൾമറക്കുമ്പോൾ ,കണ്ണുകളിൽഭാവങ്ങൾതിരയണമല്ലോ .
ബോഡിപായ്ക്ക്ചെയ്യുമ്പോൾ ,മൃതദേഹത്തിന്റെ കൈകൾക്കുള്ളിൽ , നെഞ്ചോടുചേർത്തുവെച്ചിരുന്ന , ഒരുചെറിയഫിലിംഎടുത്തുമാറ്റുവാനുള്ളആപെൺകുട്ടിയുടെശ്രമംവൃഥാവിലായപ്പോൾ, ആഫിലിംആനെഞ്ചോടു ചേർത്തുവെച്ചുതന്നെ ശരീരംഫ്യൂണറൽ ഹോമിന്വിട്ടുകൊടുത്തു . ആനെഗറ്റീവുംനെഞ്ചോടുചേർത്ത് ,അശ്വതിവീണ്ടുംഏകയായിതന്റെ അവസാനയാത്ര ആരംഭിച്ചപ്പോൾ , പത്തൊമ്പതാംറൂമിലേക്കുള്ളഅടുത്തഅന്തേവാസിയുടെവിവരങ്ങൾ , മാനേജർആഏഷ്യൻപെൺകുട്ടിയുടെകയ്യിലേക്ക്കൈമാറുകആയിരുന്നു .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക