Image

സ്വാതന്ത്ര്യത്തോടെ നമുക്ക് ലഭിച്ച അവകാശങ്ങള്‍ നാം സംരക്ഷിക്കാന്‍ ബാധ്യസ്ഥര്‍- ജെ. ചിഞ്ചുറാണി

ജഗത് കൃഷ്ണകുമാര്‍ Published on 19 August, 2021
 സ്വാതന്ത്ര്യത്തോടെ നമുക്ക് ലഭിച്ച അവകാശങ്ങള്‍ നാം സംരക്ഷിക്കാന്‍ ബാധ്യസ്ഥര്‍- ജെ. ചിഞ്ചുറാണി
വൈദേശിക അധീനതയില്‍ നിന്നും പൂര്‍വ്വികര്‍ ഭാരതത്തിനു നേടിത്തന്ന സ്വാതന്ത്ര്യത്തോടെ നമുക്ക് ലഭിച്ച അവകാശങ്ങള്‍ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് കേരളത്തിന്റെ മൃഗ സംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. നേരത്തെ സ്വാതന്ത്ര്യ ദിന സംഗമം ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഉത്ഘാടനം നടത്തി.
ദേശഭക്തി ഗാനത്തോടെ ആരംഭിച്ച ചടങ്ങിന് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ചു.  ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും, സെക്രട്ടറി കിഷോര്‍ കുമാര്‍ നന്ദിയും പറഞ്ഞു. വൈ. പ്രസിഡന്റ് വിനു ക്രിസ്ടി നിയന്ത്രിച്ച യോഗത്തില്‍ ട്രെഷറര്‍ രാജ് കൃഷ്ണന്‍, നവ കേരള ബഹ്റൈന്‍ പ്രതിനിധി ഷാജി മൂതല, ഏരിയ കമ്മിറ്റി ഭാരവാഹികളായ പ്രസാദ് കൃഷ്ണന്‍ കുട്ടി, പ്രമോദ് വി.എം, ബോജി രാജന്‍, സ്മിതീഷ് ഗോപിനാഥ്, ഗീവര്‍ഗീസ് മത്തായി, ജോസ്മോന്‍, ജിബിന്‍ ജോയ്, സലിം തയ്യില്‍, പ്രശാന്ത് പ്രബുദ്ധന്‍, അഭിലാഷ് കുമാര്‍ ലേഡീസ് വിങ് സെക്രട്ടറി ലക്ഷ്മി സന്തോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കെ.പി.എ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷപരിപാടികള്‍ക്ക് മിഴിവേകുകയും അവസാനം ദേശീയ ഗാനത്തോടെ സമാപിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക