Image

ഒസ്യത്ത്‌ (കവിത: സുനന്ദ മഹേഷ്‌)

Published on 22 August, 2021
ഒസ്യത്ത്‌ (കവിത: സുനന്ദ മഹേഷ്‌)
കണ്ണുനീർ കാണുമ്പോൾ
കണ്ണടക്കും  പ്രിയനേ
മിഴിയടച്ച് ഞാൻ കിടക്കുന്നേരം
കണ്ണീർപ്പൊഴിക്കരുതേ..

കണ്ണുനീരൊപ്പുവാനെൻ
മനം തുടിക്കുമെന്നാകിലും
കഴിയില്ലയെനിക്കന്ന്
നീയോർത്തിടേണം .

മൊഴിയാൻ
പലതുണ്ടെനിക്ക്
കേൾപ്പതില്ല
നീ ഒരുനാളും

അനന്തമാം
നിദ്രയെന്നെ
പുൽകിടുംനേരം
കേൾപ്പാൻ
കൊതിക്കരുതെ നീയും

കൈകോർത്തു
പുഴക്കരയിലൂടെ
നടക്കാൻ
മോഹമെങ്കിലും .

അവസാനമായെന്നെ
യാത്രയാക്കാൻ,
ഓളപ്പരപ്പിനൊത്ത്
ഒഴുകീടുമ്പോൾ...
പുഴക്കരയോളമൊന്ന്
വന്നീടണം....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക