Image

കലാശക്കൊട്ട് (ചെറുകഥ: സാനി മേരി ജോണ്‍)

Published on 24 August, 2021
കലാശക്കൊട്ട് (ചെറുകഥ: സാനി മേരി ജോണ്‍)
'' കലാമന്ദിറി"ൻ്റ  മുൻവാതിൽ തുറക്കാൻസമയംവൈകുന്തോറും കൗമുദിക്ക് ആശങ്കയേറി. രണ്ട്തവണഅമ്മുവിൻ്റെ സന്ദർശനത്തിനുള്ള അപേക്ഷ നിഷ്ക്കരുണംതിരസ്കരിച്ചയിടമാണ്. കേരളത്തിൻ് റെതനത്കലകളെക്കുറിച്ചുള്ള അവളുടെപഠനത്തിൻ്റെ  ഭാഗമായാണ്സന്ദർശനം. കലാമന്ദിറിൻ്റെ പേര്അവളോട് നിർദ്ദേശിച്ചത് കൗമുദിതന്നെയായിരുന്നു.

 കലാമന്ദിറിൽപോവുമ്പോൾകൗമുദിയെകൂടെകൂട്ടണമെന്ന്അമ്മുവിനെനിർബ്ബന്ധിച്ചത്കൗമുദിയുടെഭർത്താവാണ്. അപ്പൂപ്പനുംകൊച്ചുമോളുംതമ്മിലുള്ളഅടുപ്പംകാണുമ്പോൾസ്വന്തംഅച്ഛനുമായിതനിക്കുണ്ടായിരുന്നഅടുപ്പംകൗമുദിയോർക്കും. ചിലബന്ധങ്ങളൂട്ടിയുറപ്പിക്കാൻപ്രാണൻപകുത്ത്നൽകേണ്ടിവരും.

ഒരുമാസംമുൻമ്പ്പത്രത്തിൽവന്നഒരുചരമക്കുറിപ്പുമായിഅമ്മുഅവരുടെഅടുക്കലേക്ക്   ചെന്നു.
" അമ്മമ്മേ... നോക്കൂ.. കലാമന്ദിറിൻ്റെആവയസൻനടത്തിപ്പുകാരൻവടിയായി. "

പത്രത്തിൽകണ്ട  മുഖംകൗമുദിക്ക്അപരിചിതമായിരുന്നു.

'' ഇയാളാണ്ആശാനെകാണാനെന്നെസമ്മതിക്കാതിരുന്നത്. ഇനിനല്ലമനുഷ്യർആരെങ്കിലുമവിടെവന്നാൽമതിയായിരുന്നു. "

മറ്റൊരുവൈകുന്നേരം ചെടിനനച്ചു, കൗമുദിതോട്ടത്തിൽനിൽക്കുമ്പോൾ  അമ്മുഅവരുടെഅടുക്കലേക്കോടിയെത്തി.പ്രായംമറന്ന്കെട്ടിപിടിച്ച്അവരെവട്ടംകറക്കി.
"എന്താഅമ്മു? "ശാസനകലർന്നശബ്ദത്തിൽ  കൗമുദിചോദിച്ചു. കിതപ്പുമാറാതെഅവൾപറഞ്ഞു.

"ഓൾഡ്ലേഡി..യുവോണ്ട്ബിലീവ്മീ "

ശരിയാണ്..അവൾപറഞ്ഞത്കേട്ടപ്പോൾഅവർക്ക്  വിശ്വസിക്കാനായില്ല.ഒടുവിൽഅമ്മുവിന്കലാമന്ദിറിലേക്ക്അപ്പോയ്ൻറ്മെൻറ്കിട്ടിയിരിക്കുന്നു.. കലാമന്ദിറുംഒപ്പംആശാനേയുംകാണാനുള്ളഅവസരം.  കഥകളിആശാൻസുകുമാരൻ...സുകു... ആപേരോർത്തതുംഒരുകുളിർക്കാറ്റ്തന്നെതലോടികടന്നുപോയപോലെഅവർക്ക്തോന്നി.നിമിഷമാത്രകൊണ്ട്  അതില്ലലിഞ്ഞില്ലാതായ  മഴമേഘമായികൗമുദിമാറി.

കൗമുദിഅsഞ്ഞവാതിലിലേക്ക്ആകാംഷയോടെനോക്കി. അമ്മുവുംഅവരോടൊപ്പംഅക്ഷമയോടെകാത്ത്നിൽക്കുകയാണ്. ആകാത്തുനിൽപ്പിൽവെറുതെ  മുറ്റത്തേക്കവർകണ്ണോടിച്ചു. മതിലിനരികെ, ഒരിലപോലുമില്ലാതെമുഴുവൻപൂത്തുനിൽക്കുന്നചെമ്പകം. ഓർമ്മകൾഉള്ളിൽപൂത്തുനിൽക്കുന്നപോലെ...

കലാക്ഷേത്രയുടെപിന്നിലുംഇതുപോലൊരുചെമ്പകമുണ്ടായിരുന്നു .അതിൻ്റെചുവട്ടിൽനിന്നാണ്കലാമന്ദിറെന്നസ്വപ്നംസുകുഅവരുമായിപങ്ക്വെച്ചിരുന്നത്. അതോടൊപ്പംരണ്ട്പേരുംകൂടിയുള്ളജീവിതവും. രണ്ടിലുംഒപ്പംകൂടാൻകൗമുദിക്ക്സാധിച്ചില്ല. ഒന്നിച്ചുകൂട്ടിയസ്വപ്നങ്ങളെഒറ്റക്കീവിധംപടുത്തുയർത്താൻഅയാൾക്ക്കഴിഞ്ഞല്ലോ? കലാമന്ദിറിൻ്റെമുന്നോട്ടുള്ളഓരോകാൽവെയ്പ്പുകളറിയുമ്പോഴും  കൗമുദി  അയാളെമനസിൽപലവട്ടംഅഭിനന്ദിക്കാറുണ്ടായിരുന്നു. ഒരിക്കല്ലെങ്കിലുംഅയാളെകാണണമെന്നുംനേരിട്ടഭിനന്ദിക്കണമെന്നുംഅവർ  വിചാരിച്ചിരുന്നു.അതറിയാവുന്നത്കൊണ്ടാണ്  അവരുടെഭർത്താവ്ഈയാത്രയിൽഅമ്മുവിനൊപ്പംഅവരെഅയച്ചത്. പക്ഷെഅത്മാത്രമല്ല, സന്ദർശനത്തിൻ്റെലക്ഷ്യമെന്ന്കൗമുദിക്ക്മാത്രമേഅറിയുമായിരുന്നുള്ളൂ.

സ്വന്തംജീവിതത്തിൽ "പ്രണയ "ത്തിനോട്നീതിപുലർത്താത്തവളായിരുന്നുതാനെന്നകുറ്റബോധംകൗമുദിയുടെജീവിതത്തിലുടനീളംഅവരെപിന്തുടർന്നു.  ഉദ്യോഗത്തിനായിപഞ്ചാബിലേക്ക്പോയമകൾ, തുഷാർഅഗർവാളെന്നഹിന്ദിക്കാരനെവിവാഹംകഴിക്കണമെന്ന്പറഞ്ഞപ്പോൾമുൻകൈയെടുത്ത്അത്നടത്തികൊടുത്തു. അത്മാത്രമാണ് 'പ്രണയ'ത്തോട്അവർചെയ്തഏറ്റവുംവലിയശരി. അതുകൊണ്ട്മാത്രമാണ്ശ്രേയഅഗർവാളെന്നഅമ്മുഇന്നവരുടെജീവിതത്തിൻ്റെസൂര്യനായതും.

കാത്തിരിപ്പിനൊടുവിൽ,   വാതിൽ  തുറന്ന്സുന്ദരനായഒരുചെറുപ്പക്കാരൻപ്രത്യക്ഷനായി. തന്നെതീരെഅവഗണിച്ച്അയാൾഅമ്മുവിനോട്സംസാരിക്കുന്നത്കണ്ട്കൗമുദിക്ക്ചിരിവന്നു.മുതിർന്നവർക്ക്ബഹുമാനംകൊടുക്കാത്തതലമുറ.

"യൂമിസ്.ശ്രേയഅഗർവാൾ?"

അമ്മുചിരിച്ചുകൊണ്ട്അയാൾക്ക്ഹസ്തദാനംകൊടുത്തു ."അതെ, എനിക്ക്മലയാളംനന്നായറിയാം."

ചെറുപ്പക്കാരൻഅകത്തേക്കവരെക്ഷണിച്ചു.  ചെരുപ്പഴിച്ചുവെച്ച്ഈശ്വരചിന്തയോടെവലത്കാൽഅകത്തേക്ക്കുത്തിയപ്പോൾ  കൗമുദിയുടെശരീരംചെറുതായിവിറച്ചു.  മനസിൽകേളികൊട്ടുണർന്നു. കളിവിളക്ക്തെളിഞ്ഞു. അരങ്ങുണർന്നു. ഈപ്രായത്തിൽമറ്റാരുംകെട്ടിയാടാത്തവേഷത്തിലാണ്താനിപ്പോഴെന്നബോധംഇല്ലാതായി.

കലാക്ഷേത്രയുടെമുന്നിൽതനിക്കായികാത്ത്നിൽക്കുന്നസുകുവിനൊപ്പംഉത്സാഹത്തോടെനടന്ന്നീങ്ങുന്നകൗമുദിയെന്നപഴയകാമുകിയായിഅവർ.

 വിശാലമായഹാളിലേക്കാണ്ചെറുപ്പക്കാരൻഅവരെകൂട്ടികൊണ്ട്പോയത്. മനോഹരമായചിരിയോടെഇരിക്കാൻപറഞ്ഞയാൾഅകത്തളത്തിലേക്ക്വീണ്ടുംഅപ്രത്യക്ഷനായി.

കൗമുദിയുടെശ്രദ്ധഭംഗിയിൽഅലങ്കരിച്ചമുറിയിലും  ചുവരുകളിലേക്കുമായി. ചുവരിൽനിറയെകഥകളിവേഷത്തിൽനിൽക്കുന്നസുകുവിൻ്റെപലവർണ്ണച്ചിത്രങ്ങൾ.പച്ച, കത്തി, താടി... ഏതുവേഷവുമിണങ്ങുന്നകളിക്കാരൻ്റെപലഭാവങ്ങളുംരസങ്ങളുംമുദ്രകളുംആകർഷണീയമായിപകർത്തിയവലുതുംചെറുതുമായചിത്രങ്ങൾ.  അതിൽതനിക്കേറെപ്രിയമുള്ളകൃഷ്ണവേഷത്തിലായിരുന്നുകൗമുദിയുടെമിഴികൾ .കൃഷ്ണൻ്റെരാധയായ്സ്വയംപകർന്നാടിയരാസ്വപ്നങ്ങൾതിളക്കംമങ്ങിയഅവരുടെമിഴികൾക്ക്ഉണർവേകി. അതിലൊരുചിത്രത്തിൽവിരലോടിച്ച്, ഉള്ളിലെകടൽപോലിരമ്പുന്നമനസിനെശാന്തമാക്കാനവർവെമ്പി.

അമ്മുമേശപ്പുറത്തിരുന്ന 'ഹസ്തലക്ഷണദീപിക' മറിച്ചുനോക്കുകയാണ്.  കൈകളുംവിരലുകളുംകൊണ്ട്പുസ്തകത്തിലെചിലമുദ്രകൾ  അനുകരിക്കാൻശ്രമിച്ച്അവൾപരാജയപ്പെടുന്നു.

 "എത്രവർഷത്തെപരിശ്രമമാണ്കുഞ്ഞേ, ഓരോകഥകളികലാകാരന്മാർക്ക്പിന്നിലും. "
കൊച്ചുകുട്ടിയോട്മുത്തശ്ശിക്കഥകൾപറയുന്നയീണത്തിൽഅവർപറഞ്ഞുതുടങ്ങി.
"അമ്മു.. 24 മുദ്രകളാണ്കഥകളിക്കുള്ളത്. "

പതാക, മുദ്രാക്യം....അർദ്ധചന്ദ്രം, അരാളം, മൃഗശീർഷം, സർപ്പശിരസ്, മുഷ്ടി... കട... അല്ല... കടകം..കൗമുദിയുടെഓർമ്മകൾകൽപാത്തിപുഴയിലെഓളങ്ങൾപോലെതിരയിളക്കി. എല്ലാമുദ്രകളുംഎന്നേവിസ്മൃതിയിലായി. വർഷങ്ങൾക്ക്മുന്നേ 24 മുദ്രകളുംക്രമാനുസൃതമായ്ഏതുഗാഢനിദ്രയിലുംഒറ്റശ്വാസത്തിൽപറയുമായിരുന്നു.  പക്ഷെ, ഉള്ളിൽതെളിഞ്ഞഏതാനുംമുദ്രകളെപേര്ചൊല്ലിവിളിക്കാനാവാതെകൗമുദിയിന്ന്കുഴഞ്ഞു. അവർമെല്ലെ  ഓരോന്നായിഓർത്തെടുക്കാൻശ്രമിച്ചു, ഒരുപൂവിതൾവിടരുംപോലെ.

 മോതിരവിരൽമദ്ധ്യത്തിൽമടക്കുന്നതാണ്ആദ്യമുദ്രയായ  പതാക. സൂര്യൻ, തമസ്, സന്ധ്യ, രാജാവ്തുടങ്ങിഅമ്പതോളംകാര്യങ്ങൾ  ഈമുദ്രയിൽപെടും. സുകു, തന്നെആദ്യമായിപഠിപ്പിച്ചമുദ്ര. ആദ്യമാദ്യംകൗമുദിയുടെ  മോതിരവിരൽനടുവിൽതൊടാൻമടിച്ചുനിന്നപ്പോൾ  അയാളതിൽഞൊടിച്ചു.  വേദനയോടെകൗമുദിവിരൽവലിച്ചു. 'ഹാവൂ...'

"എന്താഅമ്മമ്മേ?" കൗമുദിവിരൽതടവുന്നത്കണ്ട്അമ്മുചോദിച്ചു. ഒന്നുമില്ലെന്നവർശിരസ്കുലുക്കി. ഓർമ്മകൾക്ക്കൊടിയനീറ്റലാണ്. എങ്കിലുംമുറിവുകൾക്ക്മേലെശുദ്ധജലമൊഴുകുമ്പോൾഅതൊരുസുഖമാണ്.കേശാദിപാദംശുദ്ധിയാകലാണ്.

അടുത്തെവിടെയോവീൽചെയർതറയിലുരയുന്നശബ്ദംകേൾക്കെഒരുകൗമാരക്കാരികൗമുദിയുടെയുള്ളിൽനിന്നും  പാദസരംകിലുക്കികലാക്ഷേത്രയുടെപടിക്കെട്ടുകൾഅമർത്തിചവിട്ടിഅകത്തേക്കോടി. അമ്മുവിനെനോക്കുന്നഅതേവാത്സല്യത്തോടെഅവരവളെനോക്കിനിന്നു.

" മുത്തേ.. അവിടെനിൽക്കൂ. അച്ഛൻക്ലാസ്എടുക്കുകയാണ് ." കലാക്ഷേത്രയിൽതന്നെമോഹിനിയാട്ടംഅദ്ധ്യാപികയായഅമ്മഅവളെതടഞ്ഞു.കോളേജവധിക്ക്കൗമുദിഓടിയെത്തുന്നത്പ്രിയപ്പെട്ടഅച്ഛനെകാണാനായിരുന്നു. എങ്കിലുംസുകുവിനെപരിചയപ്പെടുംവരെഅവൾഅമ്മയുടെമോഹിനിയാട്ടത്തിൻ്റെ, ആലാസ്യത്തിൻ്റെആരാധികയായിരുന്നു.  ചിലങ്കകെട്ടിയാടുന്നതുംഅമ്മയുടെശിക്ഷണത്തിലായിരുന്നു.കലാകുടുംബത്തിൽനിന്നുവന്നിട്ട്ഒന്നാടുകയോപാടുകയോചെയ്യാത്തകലാകാരിയാണ്എൻ്റെഭാര്യയെന്ന്കൗമുദിയുടെഭർത്താവ്പരിഭവിക്കുമായിരുന്നു. സുകുവിനെപിരിഞ്ഞപ്പോൾമറ്റൊരുപ്രണയത്തോട്  പിണങ്ങിനിന്നവൾ. ചിലങ്കയുംസുകുവുമൊത്തുള്ളനിമിഷങ്ങളുംകൗമുദിക്ക്ഒരുപോലെയായിരുന്നു. ഒന്ന്തൊടുന്നമാത്രയിൽനിർത്താതെപൊട്ടിച്ചിരിക്കുന്നവ.

അച്ഛൻ്റെക്ലാസിന്പുറത്ത്നിന്ന്ജനലഴികളിലൂടെഅകത്തേക്ക്നോക്കുമ്പോൾപ്രണയഭാവത്തിൽചലിക്കുന്നവിടർന്ന  മിഴികളുംഇടതൂർന്നകറുത്തപുരികവുമാണ്കൗമുദിആദ്യംകണ്ടത്. കൃഷ്ണമൃഗത്തിൻ്റെവേഗതയായിരുന്നുമുകളിലേക്കുയരുന്നപുരികക്കൊടികൾക്കും  പാതിയടഞ്ഞുംതുറന്നുംലാസ്യമാടുന്നമിഴികൾക്കും. ഒരുപുരുഷൻ്റെചലനത്തിനിത്രമനോഹാരിത..എന്തൊരുവശ്യത!

" അജിതാഹരേജയമാധവവിഷ്ണോ...
അജിതാഹരേജയമാധവവിഷ്ണോ....
അജമുഖ ..ദേ....വാനാ... ഥാ... "

മിഴികൾ  അർദ്ധനിമീലിതങ്ങളായിനിൽക്കെ, മെല്ലെചലിക്കുന്ന  കരങ്ങളുംവിരലുകളും. അസാധാരണമായനീളമായിരുന്നുമെലിഞ്ഞുനീണ്ടവിരലുകൾക്ക്. യഥാർത്ഥകലാകാരന്മാരുടെവിരലുകൾനീളമേറിയതാവുമെന്ന്എവിടെയോവായിച്ചത്കൗമുദിആനിമിഷംഓർത്തു. മിഴികൾക്കൊപ്പംമീൻപോലെപിടയുന്നവിരലുകൾ... ആകാഴ്ചശരീരത്തിൽവിദ്യുത്തരംഗംസൃഷ്ടിച്ചു.

കഥകളി...
ആംഗികം, വാചികം, സാത്വികം, ആഹാര്യംഎന്നീചതുർവിധഅഭിനയത്തിൽവിരിയുന്നകഥകളിക്ക്ഭംഗിയേറെയാണെന്ന്ആദ്യമായികൗമുദിമനസിലാക്കി. അതവളെമനസിലാക്കികൊടുക്കാൻകലാക്ഷേത്രയിൽപുതുതായിജോലിക്ക്വന്നഅദ്ധ്യാപകനായസുകുവേണ്ടിവന്നു.

അകത്തെമുറിയുടെകർട്ടൻമാറ്റിചെറുപ്പക്കാരൻവീൽചെയറുരുട്ടിവന്നു. അതിൽതളർന്നിരിക്കുന്നസുകു. ക്രമാതീതമായിവളർന്ന  നരച്ചമുടികളാൽസമ്പന്നമായശിരസ്, ഒരുവശത്തേക്ക്ചരിഞ്ഞിരിക്കുന്നു. കൃഷ്ണമൃഗത്തിൻ്റെവേഗതയാർന്നമിഴികൾപാതിയുംഅടഞ്ഞിരിക്കുന്നു. മഷിയെഴുതികറുപ്പിക്കേണ്ടആവശ്യകതയില്ലായിരുന്നപുരികക്കൊടികൾസൂക്ഷിച്ചുനോക്കിയാൽമാത്രമേവ്യക്തമാകൂ. ശരീരംനന്നേമെലിഞ്ഞുണങ്ങി . ഒരുകാലത്ത്കാണികളെത്രസിപ്പിച്ചകഥകളിക്കാരൻ്റെശരീരത്തിൻ്റെനിശ്ചലാവസ്ഥ, ഒറ്റനോട്ടത്തിൽ  തിരിച്ചറിയാം.

പലവട്ടംപത്രങ്ങളിലുംടി.വിയിലുംകണ്ടിരുന്നെങ്കിലുംനേരിൽകണ്ടസുകുവിൻ്റെരൂപംകൗമുദിയെവേദനിപ്പിച്ചു. ഹൃദയത്തിലൊരായിരംമുള്ളുകൾകുത്തിക്കയറുന്നപോലെ..

"കൃഷ്ണാ... എനിക്കിത്താങ്ങാൻകരുത്തുനൽകണേ.."കൗമുദികണ്ണുകളടച്ചു. അറിഞ്ഞോഅറിയാതെയോഇങ്ങനെയൊരുവിധിയിലേക്ക്സുകുവിനെതള്ളിയിടാൻതാനൊരുകാരണമായിരുന്നുവെന്ന്അവരുറച്ചുവിശ്വസിച്ചു.

എന്തോപറയാൻതുടങ്ങിയഅമ്മുവിനെചെറുപ്പക്കാരൻതടഞ്ഞു. അയാളുടെപേര്ജീവൻഎന്നാണെന്ന്ഇതിനകമവർ  മനസിലാക്കി.
" കഴിഞ്ഞരണ്ട്വർഷമായിആശാന്മറവിരോഗമാണ്. അതറിയാമല്ലോ? ചോദ്യോത്തരങ്ങൾക്ക്പ്രസക്തിയില്ല. ഈസമയംകുറച്ച്നേരംഇവിടെഇരിക്കാറുണ്ട്. നിങ്ങൾക്ക്മന്ദിരംചുറ്റികാണാം. ഒന്നോരണ്ടോഫോട്ടോഅദ്ദേഹത്തോടൊപ്പം.അതേപാടുള്ളൂ. ആശാനെന്തെങ്കിലുംസംസാരിച്ചാൽഭാഗ്യംതന്നെ."

"അച്ഛൻ്റെപ്രിയപ്പെട്ടമകൾക്ക്എന്നോടൊപ്പംവരാൻകഴിയില്ലെങ്കിൽഎന്തിനായിരുന്നുപ്രണയമെന്നപേരിൽപ്രഹസനങ്ങൾ ?പ്രണയം.. ഇനിയൊരുവളുടെപ്രണയവുംഎന്നെമോഹിപ്പിക്കില്ല. വിശ്വസിക്കില്ലആരേയും.."അവസാനമായിസുകുതന്നോട്സംസാരിച്ചവാക്കുകളിലുടക്കികിടക്കുകയായിരുന്നുകൗമുദിയുടെമനസ്. കലാക്ഷേത്രയുടെമുറ്റത്തേക്ക്നീട്ടിതുപ്പി ,ഉയർത്തിപ്പിടിച്ചശിരസുമായി,  ഉറച്ചകാൽവെയ്പ്പുകളോടെസുകുപടികളിറങ്ങി. അന്ന്രാത്രിപലവട്ടംകൗമുദിഅവളുടെമുഖംതുടച്ചു. ഇന്നുംആഓർമ്മകൾപൊതിഞ്ഞപ്പോൾഅവരുടെകൊലുന്നനെയുള്ളവിരലുകൾമുഖത്തേക്ക്നീണ്ടു.കവിളുകൾനനഞ്ഞിരുന്നു.

 വിവാഹശേഷംസുകുവിനെകുറിച്ച്കേട്ടതെല്ലാംഅയാളുടെവളർച്ചയുടെകഥകൾമാത്രം. പക്ഷെ, പ്രശസ്തിയുടെഉച്ചസ്ഥായിയിൽനിൽക്കുമ്പോഴുംഅയാൾസ്വയംനശിക്കുകയായിരുന്നുവെന്ന്പിന്നീടറിഞ്ഞു. ഒരിക്കൽഅച്ഛനോട്അതേക്കുറിച്ച്ചോദിച്ചു. " കലാകാരന്മാർപലരുംമദ്യവുംമയക്കുമരുന്നുംഉപയോഗിക്കുംമുത്തേ.കൂടുംകുടുക്കയുമില്ലാതെതാന്തോന്നിയായിനടക്കുന്നഅവൻ്റെകാര്യംപറയാനുണ്ടോ? അവൻ്റെകൈയ്യിലെന്തുണ്ട് ?കലമാത്രം. ഇന്നതാർക്കും  വേണ്ടാത്തകാലവും. എൻ്റെവാക്ക്ധിക്കരിക്കാതിരുന്നതിനാൽ  നീസുഖമായിജീവിക്കുന്നു. അച്ഛനത്മതി."

വിവാഹജീവിതംസുഖദു:ഖസമിശ്രമായിരുന്നു.  എപ്പോഴുമൊരുനീറ്റൽഉള്ളിൻ്റെയുള്ളിൽകൗമുദിയെതളർത്തി. താൻമൂലംഒരാൾഅനാഥനായെന്നുംലക്ഷ്യമില്ലാതെഅലയുന്നുവെന്നുമുള്ളഅറിവ്വേദനനൽകി.ഒരുപക്ഷെ..സുകുഒരുവിവാഹംകഴിച്ചിരുന്നെങ്കിൽ. നല്ലൊരുകുടുംബജീവിതംനയിച്ചിരുന്നെങ്കിൽകൗമുദിഅയാളെഓർക്കുമായിരുന്നില്ല.

" അമ്മമ്മ... വരുന്നോ.. ഞാനിവിടം  കാണാൻപോവുകയാണ് "

അമ്മുവിൻ്റെചോദ്യംകൗമുദിയെഉണർത്തി.
" ഇല്ല'

"ആശാനവിടെയിരുന്നോളും. ഇനിബുദ്ധിമുട്ട്എന്തെങ്കിലുംതോന്നിയാൽമാഡംആബെൽഅമർത്തിക്കോളു.."ജീവൻചൂണ്ടികാണിച്ചിടത്തേക്ക്കൗമുദിനോക്കി.. പിന്നെതലയാട്ടി. അവർക്കപ്പോൾവേണ്ടത്സുകുവിനൊപ്പംചിലനിമിഷങ്ങളായിരുന്നു.

അവരിരുവരും  നടന്നകന്നപ്പോൾകുറെനേരംകൂടെസുകുവിനെനോക്കികൗമുദിനിന്നു. നിശ്ചലമായിരിക്കുന്നആകാൽക്കീഴിൽകമിഴ്ന്ന്വീണ്, ഇനിയുളളജീവിതംകരഞ്ഞുതീർക്കാൻഅവർആഗ്രഹിച്ചു. അവരുടെദേഹംവിറച്ചു . താഴേക്ക്വീഴുമെന്ന്തോന്നിയപ്പോൾഅവർനിലത്തിരുന്നു. സുകുവിന്തൊട്ട്താഴെ... കൈയ്യൊന്നനക്കിയാൽതൊടാവുന്നഅകലംമാത്രം .അയാളുടെനരച്ചകൺപീലികൾക്കിടയിലൂടെകാണുന്നപാതിയടഞ്ഞമിഴികൾഇപ്പോഴുംഅനന്തതയിലേക്ക്നീളുന്നു, ഏതോനഷ്ടസ്വപ്നംതേടിയുളളയാത്രയിൽ.

എവിടേയുംതന്നെമാത്രം  തിരഞ്ഞിരുന്നകണ്ണുകളായിരുന്നവ. കൺമുനകൾതമ്മിൽഏറ്റ്മുട്ടുമ്പോൾമിഴികളിൽതനിക്കായ്മാത്രംകരുതിവെച്ചിരുന്നപ്രണയത്തിൻ്റെഒളിയമ്പുകൾഏതവനാഴിയിൽതിരഞ്ഞാൽഇനികണ്ടെടുക്കാനാവും?

കുറ്റബോധത്താൽകനംവച്ചശിരസ്, കൗമുദി  സുകുവിൻ്റെമടിയിലേക്ക്  മെല്ലെചായ്ച്ചു. അയാളുടെകൈവിരലുകൾതൻ്റെശിരസിനെതലോടുന്നുവെന്നമിഥ്യാധാരണയിൽകണ്ണുകളടച്ചു. പതിയെഒരുപദം  മൂളി..

"അജിതാഹരേജയമാധവവിഷ്ണോ...
അജിതാഹരേജയമാധവവിഷ്ണോ....
അജമുഖ ..ദേ....വാനാ... ഥാ... "

അവരപ്പോൾഒരുചെമ്പകച്ചോട്ടിലായിരുന്നു. ഒരിലപോലുമില്ലാത്തനിറയെപൂക്കളുള്ളചെമ്പകമരം. അതിനെപിടിച്ചുകുലുക്കി, പൂക്കൾഅവളുടെമേലേക്ക്വർഷിക്കാൻസുകുശ്രമിക്കേകൗമുദിഇളകിചിരിച്ചു. അവളുടെകൈവിരലുകളിൽപ്രണയമുദ്രവിരിഞ്ഞു.  സുകുകളിയായ്ചെവിയിൽനുള്ളി. കൗമുദിവേദനയിൽപുളഞ്ഞു.

കപടകോപത്താൽതലയുയർത്തവേ, നഷ്ടസ്വപ്നംതേടിയ  മിഴികൾനീരണിയുന്നത്   കൗമുദികണ്ടു. തടയാൻകൈകൾനീട്ടിയെങ്കിലും  തൊടാൻമടിച്ചവരിരുന്നു. നീട്ടിയകൈകളിലേക്കടർന്നുവീണനീർമണികൾപ്രസാദംപോലവരേറ്റുവാങ്ങി.

കണ്ണീര്കൊണ്ട്യേശുദേവൻ്റെ  കാൽപാദംകഴുകുന്ന മഗ്ദലനമറിയത്തെ പോലെ ആകാൽക്കീഴിലേക്ക്വാടിവീഴാൻകൊതിച്ച് , ഇടറിയസ്വരത്തിൽകൗമുദിപാട്ടുതുടർന്നു.

"അജിതാ ...ഹരേജയ....
അജ ...മുഖ ..നാ... ഥാ... "

ഓർമ്മയുടെകുഞ്ഞുതിരയിളക്കംആമിഴികളിൽതെളിഞ്ഞോ?

 വരികൾമറന്ന്, പാടാൻകഴിയാതെസുകുവിൻ്റെകാൽക്കീഴിലേക്ക്കൗമുദി  കുഴഞ്ഞുവീണു. ഒരിക്കൽഅവർവീണടിയാൻകൊതിച്ചകാൽപാദങ്ങളിൽ, മുഖമമർത്തിവിതുമ്പി.

 അവിടെ  കൗമുദികണ്ടത്പദങ്ങൾക്കൊപ്പംചുവട്വെക്കുന്നചിലങ്കയിട്ടപാദങ്ങൾ. മൈലാഞ്ചിചുവപ്പണിഞ്ഞനീട്ടിവളർത്തിയനഖങ്ങൾ. അവർമന്ത്രിച്ചു.
"മാപ്പ്... എല്ലാറ്റിനുംമാപ്പ്..കൊതിപ്പിച്ചതിനുംകൂടെകൂട്ടാതിരുന്നതിനുംമാപ്പ്. മറവിരോഗത്തിൽഅങ്ങെന്നെപൂർണ്ണമായുംമറന്നപ്പോൾആഓർമ്മകളിൽഓരോനിമിഷവുംനീറുകയായിരുന്നുഞാൻ. ഒരുമറവിക്കുംവേണ്ടാത്തവൾ. ഒരിടത്തുംശാന്തികിട്ടാത്തവൾ..മാപ്പ്.... "

 കൗമുദി  കാണാൻകൊതിച്ചഒരുമുദ്രആനിമിഷംസുകുവിൻ്റെവിരലുകളിൽവിരിഞ്ഞുവിടർന്നു.  പിന്നെയവവാടിയപൂങ്കുലപോലെതാഴെക്കൂർന്ന്വീണ്അവരുടെശിരസിൽ  തൊട്ടുനിന്നു.

കളിയരങ്ങിൽ  മുഴങ്ങികേട്ടത്കലാശക്കൊട്ട്മാത്രം! (The end)

 *
Sany Mary John

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക