Image

ആകുലമാനസം ( കവിത : ഹീര വടകര)

Published on 25 August, 2021
ആകുലമാനസം ( കവിത : ഹീര വടകര)
വേരുകളാഴ്ന്നിറങ്ങിയ
ആകുലചിന്തകളിൽ
മിഴിനീർകണങ്ങൾ
പെയ്തിറങ്ങിയപ്പോൾ
ഹർഷങ്ങളെല്ലാം
എന്നേയ്ക്കുമായി
ഒലിച്ചിറങ്ങിപ്പോയ്
മൗനവിഷാദത്തിനു
തിരികൊളുത്തി.
സ്‌മൃതികൾക്ക് ചിറകുകൾ
മുളപൊട്ടിക്കൊണ്ടിരിക്കേ
നിമിഷങ്ങൾക്ക് ദൈർഘ്യമേറി
ഹൃദയതാളം ആഴിപോൽ
ആർത്തിരമ്പിക്കൊണ്ട്
മോഹങ്ങൾ മോഹഭംഗങ്ങളും
ആശകൾ നിരാശകളുമായി
ഒരു വിഭ്രാന്തിയുടെ
പരിവേഷമെന്നിൽ ചാർത്തി
പകലുകൾ ഇരവിനെ
പുൽകാൻ വെമ്പുംപോലെ
ഞാനുമിന്ന് മൃതിതൻ
കുളമ്പടിയൊച്ചയ്ക്കായ്
കാതോർത്തിരിക്കയാണ്
നിതാന്തമായൊരു നിദ്രയിൽ
ലയിച്ചുചേരുവാനായ്...
Join WhatsApp News
ഷിബു 2021-08-25 05:21:23
മനോഹരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക