Image

റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ ; ട്രംപിന്റെ പോളിസി നിലനിര്‍ത്തണമെന്ന് യു.എസ് സുപ്രീം കോടതി

പി പി ചെറിയാന്‍ Published on 25 August, 2021
 റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ ; ട്രംപിന്റെ പോളിസി നിലനിര്‍ത്തണമെന്ന് യു.എസ് സുപ്രീം കോടതി
വാഷിംഗ്ടണ്‍ ഡി.സി : മെക്‌സിക്കോ - യു.എസ് അതിര്‍ത്തിയില്‍ അമേരിക്കയിലേക്കുള്ള പ്രവേശനവും പ്രതീക്ഷിച്ചു കഴിയുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ നിരാശയിലാക്കി ട്രംപ് കൊണ്ട് വന്ന 'റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ' (REMAIN IN MEXICO) പോളിസിക്ക് സ്റ്റേ നല്‍കണമെന്ന ബൈഡന്‍ ഗവണ്മെന്റിന്റെ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളി . ബൈഡന്റെ ഇമിഗ്രെഷന്‍ നയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ വിധി . ആഗസ്റ്റ് 24 ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഒന്‍പത് ജഡ്ജിമാരില്‍ ആറു പേരുടെ പിന്തുണയോടെ പുറപ്പെടുവിച്ചത് . ഡെമോക്രാറ്റിക്ക് നോമിനികളായ മൂന്നു ജഡ്ജിമാര്‍ ഭൂരിപക്ഷ തീരുമാനത്തോട് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി .

ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി യു.എസ് സുപ്രീം കോടതിയെ സമീപിച്ചത് .

പുതിയ ഉത്തരവ് ടെക്‌സസ് ഗവണ്‍മെന്റിന്റെയും മിസോറി സംസ്ഥാനത്തിന്റെയും വിജയമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു . മെക്‌സിക്കോ- ടെക്‌സസ് അതിര്‍ത്തിയില്‍ ആയിരകണക്കിന് അഭയാര്‍ത്ഥികളാണ് അവരുടെ ഊഴവും കാത്ത് കഴിയുന്നത് . ഗവര്‍ണര്‍ ഗ്രെഗ് എംബര്‍ട്ട് ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു .

കഴിഞ്ഞ ആഴ്ച ടെക്‌സസിലെ ഫെഡറല്‍ ജഡ്ജി ട്രംപിന്റെ പോളിസി പുനഃസ്ഥാപിക്കുന്നതിന് ഉത്തരവിട്ടിരുന്നു . അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പുതിയ ഉത്തരവ് സ്വാഗതം ചെയ്തു . അനധികൃതമായി ആരെയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നും , നിയമനടപടികള്‍ പൂര്‍ത്തീകരിച്ചും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചും മാത്രമേ അമേരിക്കയിലേക്ക് പ്രവേശനാനുമതി നല്‍കാവൂ  എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത് . 
Join WhatsApp News
JACOB 2021-08-25 10:58:30
Now democrats will start legislation on packing the court. Just like Afghan evacuation, Dems have only limited time. In 2023 House of reps may give Republicans a majority. All policy decisions to oppose Trump actions have turned America the wrong way. Jill Biden could have stopped this fiasco by telling Joe Biden not to run for office in 2020. Actually, she failed the country.
Boby Varghese 2021-08-25 11:06:38
Keeping Trump's policy ? Trump is a white supremacist. Do not take any of his policy. He wants everyone to love this country. He wants America first. Bad, bad, bad. Couple of of black Democrat leaders suggested to refund the police instead defund. What is happening ?
Truth and Justice 2021-08-25 11:35:36
The problem in this country, there are so many people dont know exactly whats happening in Mexican border.The actions Mr Biden took in Afganistan is so fast and without any thinking about future repercussions. And there are so many support them without any knowledge.Some of the policies Mr Trump took good for the future of this country.
Cartoon 2021-08-25 13:50:19
Liars in DC. No shame insulting the intelligence of smart people. Cannot identify "SMART" people from "DEMOCRATS". Follow the "SIMSON" cartoon
Thomas Stephen 2021-08-25 17:17:08
Great decision by SC.Hopefully Americans know true colors of Democrats and give conservatives election win in 2022.look what is happening in our southern border, cities and in Afghanistan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക